Vastu Tips: ഭാര്യാഭര്‍തൃ ബന്ധത്തില്‍ വിള്ളല്‍, വാസ്തുശാസ്ത്രം നല്‍കും പരിഹാരം

ചിലപ്പോഴൊക്കെ അവര്‍ അറിയാതെ തന്നെ ഈ ബന്ധത്തില്‍ അകല്‍ച്ച ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ഇത്തരം അപ്രതീക്ഷിത പ്രശ്നങ്ങള്‍ക്ക് കാരണം വാസ്തു ദോഷമാകാം.

Written by - Zee Malayalam News Desk | Last Updated : Nov 10, 2022, 07:23 PM IST
  • വാസ്തുദോഷം ചിലപ്പോൾ ഭാര്യാഭർത്താക്കന്മാരുടെ ബന്ധത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാം. ചിലപ്പോള്‍ വളരെ ചെറിയ പിഴവുകള്‍ ആകാം ദമ്പതികളുടെ ജീവിതത്തില്‍നിന്നും സന്തോഷം ഇല്ലാതാക്കുന്നത്.
Vastu Tips: ഭാര്യാഭര്‍തൃ ബന്ധത്തില്‍ വിള്ളല്‍, വാസ്തുശാസ്ത്രം നല്‍കും പരിഹാരം

Vastu Tips for Married Couples: എല്ലാ ബന്ധങ്ങള്‍ക്കും അതിന്‍റെതായ  പ്രാധാന്യവും മഹത്വവുമുണ്ട്. മക്കള്‍ - മാതാപിതാക്കള്‍, സഹോദരീ സഹോദരന്മാര്‍  തുടങ്ങി... എന്നാല്‍, ഇതില്‍ നിന്നെല്ലാം അല്പം വ്യത്യസ്തമാണ്  ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം. 

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം അല്പം വ്യത്യസ്തവും എന്നാല്‍, രസകരവുമാണ്. എല്ലാ ഭാര്യാഭർത്താക്കന്മാരും തങ്ങളുടെ ബന്ധം എന്നും ഊഷ്മളമായി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്.  എന്നാല്‍, ചിലപ്പോഴൊക്കെ അവര്‍ അറിയാതെ തന്നെ ഈ ബന്ധത്തില്‍ അകല്‍ച്ച ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ഇത്തരം അപ്രതീക്ഷിത പ്രശ്നങ്ങള്‍ക്ക് കാരണം വാസ്തു ദോഷമാകാം.  

Also Read:  Guru Margi 2022: വ്യാഴം നേർരേഖയിൽ: നവംബർ 24 മുതൽ ഈ 6 രാശിക്കാർക്ക് അടിപൊളി സമയം

അതായത്, വാസ്തുദോഷം ചിലപ്പോൾ ഭാര്യാഭർത്താക്കന്മാരുടെ ബന്ധത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാം. ചിലപ്പോള്‍ വളരെ ചെറിയ പിഴവുകള്‍ ആകാം ദമ്പതികളുടെ ജീവിതത്തില്‍നിന്നും സന്തോഷം ഇല്ലാതാക്കുന്നത്. ദമ്പതികളുടെ ജീവിതത്തില്‍ തര്‍ക്കങ്ങളും  കലഹങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍. ഇത്തരം പ്രശ്നങ്ങള്‍ കൂടെക്കൂടെ ഉണ്ടാകുന്നത് ബന്ധത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ ഇടയാക്കും.   

Also Read:  Shocking Murder: അമ്മയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്ന് മകന്‍, കാരണം കേട്ടാല്‍ ഞെട്ടും  

ഏതൊക്കെ വാസ്തു നുറുങ്ങുകൾ സ്വീകരിക്കുന്നതിലൂടെ ഭാര്യാഭർത്താക്കന്മാരുടെ ജീവിതം എന്നും  സന്തോഷകരമായി മുന്നോട്ടു പോകും എന്ന് അറിയാം... 

ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടോ? ഒരു കാരണവുമില്ലാതെ ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍  അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ടോ? എങ്കില്‍ അതിനു കാരണം നിങ്ങളുടെ ഭവനത്തിലെ ചില ചെറിയ വാസ്തു ദോഷങ്ങളാവാം.  ആ ഒരു സാഹചര്യത്തില്‍ ദമ്പതികളെ ബാധിക്കുന്ന വാസ്തുവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ അറിയാം.

ദാമ്പത്യബന്ധം ഊഷ്മളമാക്കാന്‍ വാസ്തു ശാസ്ത്രവുമായി ബന്ധപ്പെട്ട ചില  നുറുങ്ങുകൾ ശ്രദ്ധിക്കാം  

1.  കിടപ്പുമുറി വളരെ വൃത്തിയായും വെടിപ്പായും സൂക്ഷിക്കണം. വാസ്തു ശാസ്ത്ര പ്രകാരം കിടപ്പുമുറി  വൃത്തിഹീനമാണ് എങ്കില്‍ അത് ദമ്പതികള്‍ തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കും. അതായത്,  ദമ്പതികളുടെ ജീവിതത്തില്‍ വാക്കു തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും സാധാരണമായിരിയ്ക്കും.   അതിനാല്‍, ദമ്പതികള്‍ തങ്ങളുടെ  കിടപ്പുമുറി വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്.

2.  നിങ്ങളുടെ കിടപ്പുമുറിയിൽ കണ്ണാടി ഉണ്ടെങ്കിൽ അത്  ഉടൻ തന്നെ നീക്കം ചെയ്യുക. കിടപ്പ് മുറിയില്‍ സ്ഥാപിച്ചിരിയ്ക്കുന്ന കണ്ണാടി ഭാര്യാഭർത്താക്കന്മാരുടെ ജീവിതത്തിൽ കലഹത്തിന് വഴിതെളിക്കും.  എന്നാല്‍, നിങ്ങള്‍ക്ക് മുറിയില്‍ നിന്നും കണ്ണാടി നീക്കംചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഒരു കാര്യം ശ്രദ്ധിക്കുക. കണ്ണാടി വാതിലിനടുത്തോ കിടക്കയ്ക്ക് നേരെ മുന്നിലോ വയ്ക്കാതിരിയ്ക്കുക. അതിനും സാധ്യമല്ല എങ്കില്‍  ഉപയോഗമില്ലാത്ത സമയത്ത് കണ്ണാടി ഒരു തുണി കൊണ്ട്  മൂടാം...  

3. ചിത്രങ്ങളും പെയിന്‍റിംഗുകളും മുറിയില്‍ സ്ഥപിക്കുന്നത് ഇന്ന് സാധാരണമാണ്.  മുറിയുടെ ഭംഗി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായകമാണ്. എന്നാല്‍, വെള്ളച്ചാട്ടത്തിന്‍റെയോ  വന്യ മൃഗങ്ങളുടെയോ  ചിത്രങ്ങള്‍ കിടപ്പുമുറിയില്‍ സ്ഥാപിക്കരുത്. 

4. ദമ്പതികൾ ഒരിക്കലും രണ്ട് മെത്തകൾ ഉപയോഗിക്കരുത്. കൂടാതെ, വ്യത്യസ്ത വലിപ്പത്തിലുള്ള കിടക്കകൾ  ഒഴിവാക്കുക. ഇതുകൂടാതെ, വൃത്താകൃതിയിലുള്ള കിടക്കളും ഒഴിവാക്കണം.

5. ദമ്പതികള്‍ തങ്ങളുടെ ജീവിതത്തില്‍  സ്നേഹവും മാധുര്യവും  കൊണ്ടുവരാൻ  ആഗ്രഹിക്കുന്നുവെങ്കില്‍  ചുവന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കണം. ചുവന്ന വസ്ത്രങ്ങൾ ജീവിതത്തിൽ സ്നേഹം കൊണ്ടുവരും.
 

കുറിപ്പ് - ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വിദഗ്ദ്ധനെ ബന്ധപ്പെടുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News