ജനനത്തീയതി അനുസരിച്ച് ഏത് രത്നമാണ് നിങ്ങൾക്ക് ഭാഗ്യമെന്ന് അറിയാം!!

ജനന സമയം കൃത്യമായി നിങ്ങൾക്ക് അറിയില്ലെങ്കിൽ ജനനത്തീയതി അല്ലെങ്കിൽ സംഖ്യാശാസ്ത്രം അനുസരിച്ച് രത്നം ധരിക്കാം. 

Written by - Zee Malayalam News Desk | Last Updated : Dec 17, 2021, 08:45 PM IST
  • രത്നക്കല്ല് ധരിക്കുന്നത് ആരോഗ്യം, സാമ്പത്തികം, കുടുംബ ബന്ധം തുടങ്ങിയ കാര്യങ്ങളിൽ ധാരാളം നേട്ടങ്ങൾ കൈവരിക്കാൻ സഹായകമാകും.
  • ഈ രത്നങ്ങൾ ഗ്രഹങ്ങളുടെ ഊർജ്ജം ഉള്ളിൽ വഹിക്കുകയും ധരിക്കുമ്പോൾ അവ ആ വ്യക്തിക്ക് ഐശ്വര്യം നൽകുകയും ചെയ്യുന്നു.
  • വിദ​ഗ്ധനായ ഒരു ജ്യോതിഷന്റെ ഉപദേശപ്രകാരം രത്നം ധരിക്കേണ്ടത് പ്രധാനമാണ്.
ജനനത്തീയതി അനുസരിച്ച് ഏത് രത്നമാണ് നിങ്ങൾക്ക് ഭാഗ്യമെന്ന് അറിയാം!!

വേദ ജ്യോതിഷത്തെയും സംഖ്യാശാസ്ത്രത്തെയും അടിസ്ഥാനമാക്കിയാണ് ഒരു വ്യക്തി ഏത് രത്നക്കല്ല് അണിയണം എന്ന് പറയുന്നത്. വേദ ജ്യോതിഷത്തിന്റെ സഹായത്തോടെ തയ്യാറാക്കിയ ജനന ചാർട്ട് അനുസരിച്ച് രത്നം വേണം ഒരാൾ ധരിക്കണമെന്ന് നിർദ്ദേശിക്കുന്നു. ജനന സമയം കൃത്യമായി നിങ്ങൾക്ക് അറിയില്ലെങ്കിൽ ജനനത്തീയതി അല്ലെങ്കിൽ സംഖ്യാശാസ്ത്രം അനുസരിച്ച് രത്നം ധരിക്കാം. എന്നിരുന്നാലും, വിദ​ഗ്ധനായ ഒരു ജ്യോതിഷന്റെ ഉപദേശപ്രകാരം രത്നം ധരിക്കേണ്ടത് പ്രധാനമാണ്.

നിങ്ങളുടെ സംഖ്യയോ ജ്യോതിഷ ചാർട്ടിലോ പ്രതിധ്വനിക്കുന്ന രത്നക്കല്ല് ധരിക്കുന്നത് ആരോഗ്യം, സാമ്പത്തികം, കുടുംബബന്ധം തുടങ്ങിയ കാര്യങ്ങളിൽ ധാരാളം നേട്ടങ്ങൾ കൈവരിക്കാൻ സഹായകമാകും. ഈ രത്നങ്ങൾ ഗ്രഹങ്ങളുടെ ഊർജ്ജം ഉള്ളിൽ വഹിക്കുകയും ധരിക്കുമ്പോൾ അവ ആ വ്യക്തിക്ക് ഐശ്വര്യം നൽകുകയും ചെയ്യുന്നു. 

Also Read: Earth Sign Zodiac: ആയുഷ്കാലം മുഴുവൻ സമ്പന്നരായിരിക്കും ഈ 3 രാശിക്കാർ; ഒപ്പം ശനിദേവന്റെ കൃപയും

നോക്കാം ഓരോ ജനനത്തീയതിക്കും സംഖ്യാശാസ്ത്രപരമായി ഏത് രത്നമാണ് അനുകൂലമെന്ന് - 

1 : 1, 10, 19, 28 തീയതികളിൽ ജനിച്ചവർ

1 എന്ന സംഖ്യയുടെ ​ഗ്രഹം സൂര്യൻ ആണ്. 1-ന് ഏറ്റവും അനുയോജ്യമായ രത്നമാണ് റൂബി OR മാണിക്യം. ഇത് നിങ്ങളുടെ ഭാഗ്യം വർദ്ധിപ്പിക്കുന്നു. നിങ്ങൾക്ക് പുഷ്യരാ​ഗം അല്ലെങ്കിൽ Yellow Sapphire, ടോപസും ഉപയോഗിക്കാം. ഇവ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും നിങ്ങളുടെ പരിശ്രമങ്ങളിൽ വിജയം നൽകുകയും ചെയ്യുന്നു. വളരെ ശക്തവും വളരെ ഫലപ്രദവുമായ രത്നമാണ് റൂബി. വലതുകൈയിലെ മോതിരവിരലിൽ വേണം മാണിക്യം ധരിക്കാൻ. മോതിരം നിര്‍മ്മിക്കാൻ സ്വര്‍ണം ഉപയോ​ഗിക്കാം. പെൻഡന്റായും ഉപയോഗിക്കാം.

2 : 2, 11, 20, 29 തീയതികളിൽ ജനിച്ചവർ

മൂൺ ആണ് 2 എന്ന സംഖ്യയെ ഭരിക്കുന്നത്. ഈ സംഖ്യയിൽ ജനിച്ച ആളുകൾക്ക് വെളുത്ത മുത്ത് ധരിക്കുന്നത് വളരെ ഫലപ്രദമാണ്. നിങ്ങൾക്ക് പൂച്ചയുടെ കണ്ണും ഉപയോഗിക്കാം. ഇവ രണ്ടും നിങ്ങളുടെ ഭാഗ്യം വർധിപ്പിക്കുന്നു. മുത്ത് കോപം കുറയ്ക്കുകയും ശാന്തത നൽകുകയും ചെയ്യുന്നു. ഇത് ആരോഗ്യത്തിനും ഗുണകരമാണ്, പ്രത്യേകിച്ച് വിഷാദം, ഓർമ്മക്കുറവ്, ഉറക്കമില്ലായ്മ, ഭയം എന്നിവയാൽ ബുദ്ധിമുട്ടുന്നവർക്ക്.

3 : 3, 12, 21, 30 തീയതികളിൽ ജനിച്ചവർ

3 എന്ന സംഖ്യയെ ഭരിക്കുന്നത് വ്യാഴമാണ്. ഈ ആളുകൾക്ക് Yellow Sapphire ഗുണം ചെയ്യും. സ്വർണം ഉപയോ​ഗിച്ച് നിർമ്മിക്കുന്ന ഈ രത്നം ചൂണ്ടുവിരലിലോ, അല്ലെങ്കിൽ ലോക്കറ്റാക്കി കഴുത്തിലോ ധരിക്കണം. ഇത് ധരിക്കുന്നത് നിങ്ങളുടെ ഭാഗ്യവും ലൗകിക വിജയവും വർദ്ധിപ്പിക്കും. നിങ്ങൾക്ക് അമേത്തിസ്റ്റും ഉപയോഗിക്കാം, ഇത് നിങ്ങൾക്ക് മനസ്സമാധാനം നൽകുകയും മറ്റ് നിരവധി ആനുകൂല്യങ്ങൾക്ക് പുറമെ അപകടങ്ങളും നാശനഷ്ടങ്ങളും തടയുകയും ചെയ്യും.

4 : 4, 13, 22, 31 തീയതികളിൽ ജനിച്ചവർ

4 എന്ന സംഖ്യയെ രാഹുവാണ് ഭരിക്കുന്നത്. ഇവർക്ക് ഏറ്റവും അനുയോജ്യമായ രത്നമാണ് ഗോമെഡ് അല്ലെങ്കിൽ ഹെസ്സോണൈറ്റ്. ഇത് നടുവിരലിലോ ചെറുവിരലിലോ ധരിക്കണം അല്ലെങ്കിൽ കഴുത്തിൽ ഒരു പെൻഡന്റ് ആയി ധരിക്കാം. ബുധനാഴ്ച ദിവസം വേണം ഇത് അമിയാൻ. ഗോമെഡ് ധരിക്കുന്നത് തൊഴിൽ, സാമ്പത്തികം എന്നിവയിൽ വളരെയധികം ഗുണം ചെയ്യും. ഹെസ്സോണൈറ്റ് ധരിക്കുന്നതിലൂടെ ഒരാൾക്ക് ശക്തമായ ആരോഗ്യവും ക്ഷമയും പ്രതീക്ഷിക്കാം. ഇച്ഛാശക്തിയും ആത്മവിശ്വാസവും വികസിപ്പിക്കാനും കൃത്യസമയത്ത് നിങ്ങളുടെ ജോലി പൂർത്തിയാക്കാനും അതുവഴി വിജയിക്കാനും ഇത് നിങ്ങളെ സഹായിക്കും.

Also Read: Horoscope December 17, 2021: ഇന്ന് ധനു രാശിക്കാരുടെ ഭാഗ്യം തിളങ്ങും, ജനപ്രീതിയിലും വർദ്ധനവുണ്ടാകും

5 : 5, 14, 23 തീയതികളിൽ ജനിച്ച വ്യക്തികൾ

സംഖ്യ 5 ഭരിക്കുന്നത് ബുധൻ ഗ്രഹമാണ്. മരതകം ധരിക്കുന്നത് നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. എമറാൾഡിന് നിങ്ങളുടെ ബുദ്ധിയും അറിവും വർദ്ധിപ്പിക്കാൻ കഴിയും. ബുധനാഴ്ച ദിവസം വേണം ഇത് ധരിക്കാൻ. ചെറുവിരലിലോ പെൻഡന്റിലോ മരതകം ധരിക്കാം. എമറാൾഡിന്റെ ഭാരം കുറഞ്ഞത് 5 കാരറ്റ് ആയിരിക്കണം. സ്വർണ്ണമോ വെള്ളിയോ ഉപയോഗിച്ച് നിങ്ങൾക്ക് എമറാൾഡ് സെറ്റ് ധരിക്കാം.

6 : 6, 15, 24 തീയതികളിൽ ജനിച്ചവർ

6-ാം നമ്പർ ശുക്രനാണ് ഭരിക്കുന്നത്. നിങ്ങൾക്ക് ഏറ്റവും അനുകൂലമായ രത്നമാണ് ഡയമണ്ട്. വെള്ളിയാഴ്ച ദിവസം നടുവിരലിൽ സ്വർണ്ണം അല്ലെങ്കിൽ വൈറ്റ് ​ഗോൾഡിലോ ചെയ്ത് ധരിക്കാം. വജ്രം ധരിക്കുന്നത് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹം വർദ്ധിപ്പിക്കും.

7 : 7, 16, 25 തീയതികളിൽ ജനിച്ചവർ

നമ്പർ 7 നെപ്ട്യൂൺ ഗ്രഹമാണ് ഭരിക്കുന്നത്. സംഖ്യകളുടെ ശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഖ്യയായും മിസ്റ്റിക് സംഖ്യയായും ഇത് കണക്കാക്കപ്പെടുന്നു. ജീവിതത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്ന പൂച്ചയുടെ കണ്ണാണ് ഭാഗ്യ രത്നം. വെള്ളിയോ അഷ്ടധാതുവോ (8 ലോഹങ്ങളുടെ സംയോജനം) ചെറുവിരലിൽ വ്യാഴാഴ്ച ധരിക്കാം.

8 : 8, 17, 26 തീയതികളിൽ ജനിച്ചവർ

8 ഭരിക്കുന്നത് ശനി ഗ്രഹമാണ്. ഈ ആളുകൾക്കുള്ള ഭാഗ്യ രത്നം ബ്ലൂ സഫയർ അല്ലെങ്കിൽ ഇന്ദ്രനീലം ആണ്. വളരെ ശക്തമായ രത്നമാണിത്. ഒരു വ്യക്തിയെ വിജയത്തിന്റെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്നു ഇത്. വാതം, പക്ഷാഘാതം, ഭ്രാന്ത്, തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മുക്തി നേടാനും ഈ കല്ല് ധരിക്കുന്നത് സഹായിക്കും. വെള്ളിയിലോ അഷ്ട ധാതുവിലോ ചെയ്ത് ഒരു ശനിയാഴ്ച ഈ കല്ല് നടുവിരലിൽ ധരിക്കേണ്ടതാണ്.

9 : 9, 18, 27 തീയതികളിൽ ജനിച്ചവർ

9 ഭരിക്കുന്നത് ചൊവ്വ ഗ്രഹമാണ്. ഈ ആളുകൾക്ക് ഏറ്റവും അനുയോജ്യമായ കല്ലാണ് റെഡ് കോറൽ. മികച്ച ഫലങ്ങൾക്കായി, ചൊവ്വാഴ്ച മോതിരവിരലിൽ സ്വർണത്തിൽ ചെയ്ത് ധരിക്കുക. പവിഴം ശത്രുക്കളെ കീഴ്പ്പെടുത്തുകയും പേരും പ്രശസ്തിയും ഭാഗ്യവും കൊണ്ടുവരുകയും ചെയ്യുന്നു. രക്ത സംബന്ധമായ അസുഖങ്ങളും അകറ്റുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News