Vastu Tips: ഈ സാധനങ്ങള്‍ കൈയില്‍ നിന്നും താഴെ വീഴുന്നത് ആശുഭകരം

Vastu Tips:  ജ്യോതിഷ പ്രകാരം, അബദ്ധത്തിൽ പോലും  നമ്മുടെ കൈയിൽ നിന്ന് ചില സാധനങ്ങള്‍ താഴെ വീഴുന്നത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു.  

Written by - Zee Malayalam News Desk | Last Updated : Dec 12, 2022, 07:07 PM IST
  • ജ്യോതിഷ പ്രകാരം, അബദ്ധത്തിൽ പോലും നമ്മുടെ കൈയിൽ നിന്ന് ചില സാധനങ്ങള്‍ താഴെ വീഴുന്നത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു.
Vastu Tips: ഈ സാധനങ്ങള്‍ കൈയില്‍ നിന്നും താഴെ വീഴുന്നത് ആശുഭകരം

Vastu Tips: നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ വരാനിരിക്കുന്ന നല്ലതും ചീത്തയുമായ  കാര്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ്  നല്‍കുന്നു. അതായത്, നാമറിയാതെ സംഭവിക്കുന്ന ഈ കാര്യങ്ങള്‍ ചിലപ്പോള്‍ നമ്മെ ആശങ്കപ്പെടുത്തുകയും ചെയ്യും. ഇത്തരം സംഭവങ്ങള്‍ നമ്മെ വരാനിരിയ്ക്കുന്ന സമയത്തേയ്ക്ക് ജാഗ്രത പാലിക്കാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നു.  

ജ്യോതിഷ പ്രകാരം, നമ്മുടെ കൈയിൽ നിന്ന് ചില സാധനങ്ങള്‍ താഴെ വീഴുന്നത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. അബദ്ധത്തിൽ പോലും നിങ്ങളുടെ കയ്യിൽ നിന്ന് ഈ സാധനങ്ങള്‍ താഴെ വീണാല്‍  അതിനര്‍ത്ഥം, വരും നാളുകളിൽ നിങ്ങൾക്ക് വലിയ പ്രശ്‌നങ്ങൾ നേരിടേണ്ടി വരുമെന്നാണ്.  

Also Read:  Vastu Tips: രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ്  ഇക്കാര്യം ചെയ്യൂ, നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് കുറവുണ്ടാകില്ല  

ഇത്തരത്തില്‍  ഏതൊക്കെ സാധനങ്ങള്‍ താഴെ വീഴുന്നത് അശുഭകരമായി കണക്കാക്കുന്നു എന്ന്  മനസ്സിലാക്കാം.
 
ഉപ്പ് 

ജ്യോതിഷ പ്രകാരം ഒരു വ്യക്തിയുടെ കൈയില്‍ നിന്നും ഉപ്പ് താഴെ വീണാല്‍  അത് ആ വ്യക്തിയുടെ    ജാതകത്തിൽ ശുക്രന്‍റെയും ചന്ദ്രന്‍റെയും ബലഹീനതയുടെ ലക്ഷണമാണ് സൂചിപ്പിക്കുന്നത്.  ഇത്,  പല പ്രശ്നങ്ങളും സൃഷ്ടിക്കും. അതായത്, ആ വ്യക്തിയുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കാം. ഒരു കാരണവുമില്ലാതെ, നിങ്ങളുടെ ജീവിത പങ്കാളിയുമായി  കലഹങ്ങള്‍ ഉണ്ടാകാം...  

എണ്ണ

എണ്ണ ഉപയോഗിക്കുമ്പോൾ എപ്പോഴും ശ്രദ്ധിക്കുക, കാരണം ജ്യോതിഷത്തിൽ എണ്ണ താഴെ വീഴുന്നത് ആശുഭമായി കണക്കാക്കുന്നു. ആരുടെയെങ്കിലും കൈയിൽ നിന്ന് വീണ്ടും വീണ്ടും എണ്ണ താഴെ  വീഴുന്നുവെങ്കിൽ, അതിനര്‍ത്ഥം ആ വ്യക്തിയുടെ ജീവിതത്തിൽ എന്തെങ്കിലും വലിയ പ്രശ്നം സംഭവിക്കാന്‍ പോകുന്നു എന്നാണ്. ഇതുകൂടാതെ എണ്ണ താഴെ വീഴുന്നത് കടം ഉണ്ടാകുമെന്നതിന്‍റെ സൂചനയാണ്. 

പൂജാ സാധനങ്ങള്‍ 

സാധാരണയായി ആളുകൾ പൂജ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇതൊക്കെയാണെങ്കിലും, പൂജാ സാധനങ്ങള്‍ നിങ്ങളുടെ കൈയിൽ നിന്ന് വീണാൽ, അത് അശുഭസൂചകമാണ്. ജ്യോതിഷ പ്രകാരം, ഇങ്ങനെ സംഭവിക്കുന്നതിനർത്ഥം ദൈവം നിങ്ങളോട് ദയ കാണിക്കുന്നില്ലെന്നും ഭാവിയിൽ നിങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാമെന്നുമാണ്.

ഭക്ഷണ പദാര്‍ത്ഥങ്ങള്‍ താഴെ വീഴുക  

ഭക്ഷണം വിളമ്പുമ്പോൾ ഏറെ ശ്രദ്ധിക്കണം, കാരണം കൈയിൽ നിന്ന് ഭക്ഷണം താഴെ വീഴുന്നത്  അശുഭകരമായി കണക്കാക്കപ്പെടുന്നു. ഭക്ഷണം താഴെ വീഴുന്നത് അർത്ഥമാക്കുന്നത് നിങ്ങളുടെ വീട്ടില്‍ ദാരിദ്ര്യം എത്തുന്നു എന്നതിന്‍റെ സൂചനയാണ്. കൂടാതെ, ഇത്തരത്തില്‍ സംഭവിക്കുന്നത്‌ നിങ്ങളുടെ വീട്ടില്‍ അതിഥി വരാൻ പോകുന്നതിന്‍റെ  സൂചന കൂടിയാണ്. 

പാൽ താഴെ വീഴുക 

പാല്‍ തിളപ്പിക്കുമ്പോൾ തൂവുകയോ,, അല്ലെങ്കില്‍ കൈയിൽ നിന്ന്  താഴെ വീഴുകയോ ചെയ്യുന്നത് ജ്യോതിഷ പ്രകാരം അശുഭകരമായ സംഭവമാണ്. ചന്ദ്രൻ പാലുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു, ഇത് നിങ്ങൾക്ക് ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം എന്നതിന്‍റെ സൂചനയാണ് നല്‍കുന്നത്. 

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News