മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിഷ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭൂരിപക്ഷം കടന്ന് മഹായുതി (ബിജെപി-ശിവ സേന-എൻസിപി) സഖ്യം. 288 സീറ്റുകളിൽ 223 ഇടത്ത് മഹായുതി സഖ്യം മുന്നിലാണ്. അതേസമയം കോൺഗ്രസിന്റെ മഹാവികാസ് അഘാഡിക്ക് (എൻസിപി (എസ്പി)-ശിവസേന (യുബിറ്റി)-കോൺഗ്രസ്) 54 സീറ്റുകളിൽ മാത്രമാണ് ലീഡ്.
ഇതോടെ എൻഡിഎ അധികാരത്തിൽ വരുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരും മുന്നിൽ. മഹാരാഷ്ട്രയിലെ പ്രധാന നേതാക്കൾക്കെല്ലാം ഈ തിരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്.
Read Also: ചെങ്കോട്ടയാണ് ഈ ചേലക്കര'; പ്രതികരണവുമായി കെ. രാധാകൃഷ്ണൻ
തിരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേനയ്ക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്. മഹാവികാസ് അഘാഡിയുടെ ഭാഗമായി 95 സീറ്റുകളിൽ മത്സരിച്ചിട്ടും 15 സീറ്റുകളിൽ മാത്രമാണ് മുൻതൂക്കം.
അതേസമയം തുടക്കത്തിൽ എൻഡിഎ നേടിയ ലീഡ് മറിക്കടന്ന് ജാർഖണ്ഡിൽ ഇന്ത്യാ സഖ്യം മുന്നേറ്റം തുടരുന്നു. നിലവിൽ 51 സീറ്റുകളിലാണ് ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നത്. 29 സീറ്റുകളിലായി എൻഡിഎ സഖ്യവും പിന്നിലുണ്ട്.
മുഖ്യമന്ത്രി ഹേമന്ത് സോറൻ ബർഹൈത്തിലും ഭാര്യ കൽപ്പന ഗണ്ഡേയിലും ലീഡ് ചെയ്യുന്നുണ്ട്. ആകെ 81 സീറ്റുകളാണ് ജാർഖണ്ഡിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.