Numerology Prediction: ഡിസംബറില്‍ ജനിച്ചവരാണോ? ഈ ഭാഗ്യങ്ങള്‍ നിങ്ങളെ കാത്തിരിയ്ക്കുന്നു

Numerology Prediction: ന്യൂമറോളജി പ്രകാരം ഡിസംബറില്‍ ജനിച്ചവര്‍ക്ക് ഈ വര്‍ഷം ഏറെ സവിശേഷമാണ്.  കൂടാതെ, എല്ലാ സാഹചര്യങ്ങളുടെയും ഗുണദോഷങ്ങൾ വിലയിരുത്താനുള്ള സഹജമായ കഴിവ് കൊണ്ട് ഡിസംബറിൽ ജനിച്ചവര്‍ പ്രത്യേകതയുള്ളവരാണ്.  

Written by - Zee Malayalam News Desk | Last Updated : Dec 7, 2022, 05:28 PM IST
  • ന്യൂമറോളജി പ്രകാരം ഡിസംബറില്‍ ജനിച്ചവര്‍ക്ക് ഈ വര്‍ഷം ഏറെ സവിശേഷമാണ്. കൂടാതെ, എല്ലാ സാഹചര്യങ്ങളുടെയും ഗുണദോഷങ്ങൾ വിലയിരുത്താനുള്ള സഹജമായ കഴിവ് കൊണ്ട് ഡിസംബറിൽ ജനിച്ചവര്‍ പ്രത്യേകതയുള്ളവരാണ്.
Numerology Prediction: ഡിസംബറില്‍ ജനിച്ചവരാണോ? ഈ ഭാഗ്യങ്ങള്‍ നിങ്ങളെ കാത്തിരിയ്ക്കുന്നു

Numerology Prediction for December Born: ഡിസംബറില്‍ ജനിച്ചവരാണോ നിങ്ങള്‍? ന്യൂമറോളജി പ്രകാരം ഈ മാസം ജനിച്ചവര്‍ ഏറെ ഭാഗ്യശാലികളാണ്.  ജന്മദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിനിടെ ഇക്കാര്യങ്ങള്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കും. 

ഡിസംബറില്‍ ജനിച്ചവര്‍ ജന്മദിനം അടിപൊളിയാക്കാനുള്ള തയ്യാറെടുപ്പിലായിരിക്കാം. ഒപ്പം, ഇനിയുള്ള വരും നാളുകള്‍ തങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുക എന്നറിയാനുള്ള ഒരു ആകാംഷയും ഇവര്‍ക്ക് സ്വഭാവികമായും ഉണ്ടാകും. ഈ അവസരത്തില്‍ ന്യൂമറോളജി  (സംഖ്യാശാസ്ത്രം) പ്രകാരം ഇവരുടെ ജീവിതത്തില്‍ വരാനിരിയ്ക്കുന്ന ഭാഗ്യങ്ങള്‍ എന്തെല്ലാമാണ് എന്നറിയാം... 

Also Read:  Happiness Tips: ജീവിതത്തില്‍ സന്തോഷം നഷ്ടമായോ? ഈ പ്രതിവിധി ചെയ്യാം, എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും

ന്യൂമറോളജി പ്രകാരം ഡിസംബറില്‍ ജനിച്ചവര്‍ക്ക് ഈ വര്‍ഷം ഏറെ സവിശേഷമാണ്.  കൂടാതെ, എല്ലാ സാഹചര്യങ്ങളുടെയും ഗുണദോഷങ്ങൾ വിലയിരുത്താനുള്ള സഹജമായ കഴിവ് കൊണ്ട് ഡിസംബറിൽ ജനിച്ചവര്‍ പ്രത്യേകതയുള്ളവരാണ്.  

ജനനതിയതി അനുസരിച്ച് ഡിസംബറില്‍ ജനിച്ചവരുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുക? ന്യൂമറോളജി എന്താണ് പറയുന്നത്? 

Also Read:  December Born: ഡിസംബറിൽ ജനിച്ചവര്‍ക്കുണ്ട് പ്രത്യേകതകള്‍ ഏറെ, ഇവര്‍ എല്ലാ മേഖലകളിലും വിജയികള്‍

നമ്പർ 1 (ഡിസംബർ 1, 10, 19, 28 തീയതികളിൽ ജനിച്ചവര്‍)  പുതിയ അവസരങ്ങള്‍ ഇവരെ തേടിയെത്തും. അതായത്, ഇവര്‍ വരുന്ന വർഷം ജീവിതത്തിൽ പുതിയ അവസരങ്ങളെ സ്വാഗതം ചെയ്യും.  ഇവരുടെ പ്രൊഫഷണൽ ജീവിതം പുതിയ പാതകള്‍ തിരഞ്ഞെടുക്കും. പദവിയിലും സമ്പത്തിലും ഒരേ പോലെ വളര്‍ച്ചയുണ്ടാക്കുന്ന വര്‍ഷമാണ്‌ ഇവരെ സംബന്ധിച്ചിടത്തോളം ഇനി വരാന്‍ പോകുന്നത്. 
 
നമ്പർ 2 (ഡിസംബർ 2, 11, 20, 29 തീയതികളിൽ ജനിച്ചവര്‍) :  വരുന്ന വർഷം ഇവരെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങള്‍ നിറഞ്ഞ വര്‍ഷമാണ്‌. അതായത്,  നിങ്ങളുടെ മനസിനേയും വികാരങ്ങളെയും നിയന്ത്രിക്കാനുള്ള കഴിവുകൾ പരീക്ഷിക്കപ്പെടും. ആളുകളെ അന്ധമായി വിശ്വസിക്കരുത്. ഏറെ ശ്രദ്ധയോടെ കാര്യങ്ങള്‍ തീരുമാനിക്കുക.  

നമ്പർ 3 (ഡിസംബർ 3, 12, 21, 30 തീയതികളിൽ ജനിച്ചവര്‍) :  വരുന്ന വർഷം പുതിയ അവസരങ്ങളിലേക്കുള്ള വാതിൽ തുറക്കുകയാണ്. അതായത്, പുതിയ കാര്യങ്ങള്‍ പഠിക്കാനും സ്വന്തം കഴിവുകൾ വികസിപ്പിക്കാനുമുള്ള സമയമാണിത്.  കഠിനമായ സമയങ്ങള്‍ ഉണ്ടാകാം.

നമ്പർ 4 (ഡിസംബർ 4, 13, 22, 31 തീയതികളിൽ ജനിച്ചവര്‍) :  വരുന്ന വർഷം നിങ്ങളുടെ ക്ഷമ പരീക്ഷിക്കാൻ നിരവധി അവസരങ്ങൾ വന്നുചേരും. സ്വന്തം കഴിവിലും പരിശ്രമത്തിലും  വിശ്വസിക്കുക. 

നമ്പർ 5 (ഡിസംബർ 5, 14, 23 തീയതികളിൽ ജനിച്ചവര്‍) :  വരുന്ന വർഷം ഇവര്‍ക്കും ഏറെ പരീക്ഷണങ്ങള്‍ നിറഞ്ഞ വര്‍ഷമാണ്‌. അതായത്, നിങ്ങളുടെ പരിശ്രമവും നിശ്ചയദാർഢ്യവും പരീക്ഷിക്കപ്പെടുന്ന വര്‍ഷം. ഒരു കാര്യത്തിൽ ഉറച്ചുനിൽക്കുകയും അതിൽ പൂർണത കൈവരിക്കുകയും ചെയ്യുന്നതായി വർഷം സൂചിപ്പിക്കുന്നു.  

നമ്പർ 6 (ഡിസംബർ 6, 15, 24 തീയതികളിൽ ജനിച്ചവര്‍) :  വരുന്ന വർഷം നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതം സന്തുലിതമായിരിയ്ക്കും. കൂടാതെ, നിങ്ങളുടെ പ്രയത്നങ്ങള്‍ വിജയം കാണും. കൂടാതെ, എല്ലാ കാര്യങ്ങളിലും  വിജയം നേടാനും സാധിക്കും.  

നമ്പർ 7 (ഡിസംബർ 7, 16, 25 തീയതികളിൽ ജനിച്ചവര്‍) : വരുന്ന വർഷം നിങ്ങളുടെ ക്ഷമയെയും ആത്മവിശ്വാസത്തെയും പരീക്ഷിക്കുന്ന വര്‍ഷമാണ്‌. സ്വന്തം കഴിവുകളിലും പരിശ്രമത്തിലും  വിശ്വസിക്കുക, ആത്മവിശ്വാസം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക.  

നമ്പർ 8 (ഡിസംബർ 8, 17, 26 തീയതികളിൽ ജനിച്ചവര്‍ ) :  വരുന്ന വർഷം നിങ്ങള്‍ക്ക് ഏറെ തിരക്കേറിയ വര്‍ഷമായിരിയ്ക്കും. ഏതു തീരുമാനവും കൈക്കൊള്ളുന്നതിന് മുന്‍പ് ഏറെ ആലോചിക്കണം എന്ന് നിര്‍ദ്ദേശിക്കുന്നു.  

നമ്പർ 9 (ഡിസംബർ 9, 18, 27 തീയതികളിൽ ജനിച്ചവര്‍ ) :  അപ്രാപ്യമായ കാര്യങ്ങള്‍ നേടുന്നതിന് പരിശ്രമിക്കുനതിന് പകരം കൈയിലുള്ളത് സംരക്ഷിക്കുന്നത് ഈ ഉചിതമായിരിയ്ക്കും.  ആരെയും  അന്ധമായി വിശ്വസിക്കരുത്. ജാഗ്രത പാലിക്കണം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News