ചൈത്ര നവരാത്രി 2023: വർണ്ണാഭമായ ഉത്സവങ്ങളിലൊന്നാണ് നവരാത്രി. ഇന്ത്യയിലുടനീളം ആഘോഷിക്കപ്പെടുന്ന ഏറ്റവും മഹത്തായ ഹൈന്ദവ ആഘോഷങ്ങളിൽ ഒന്നാണിത്. വൈവിധ്യമാർന്ന സംസ്‌കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും നാടാണ് ഇന്ത്യ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ തനതായതും വ്യത്യസ്തവുമായ രീതിയിൽ ഒരേ ഉത്സവം ആഘോഷിക്കുന്നത് സാധാരണമാണ്. നവരാത്രിയുടെ ഒമ്പത് ദിവസങ്ങൾ സന്തോഷത്തോടെ ആഘോഷിക്കുകയും ഹിന്ദു കലണ്ടർ പ്രകാരം പുതിയ വർഷം ആരംഭിക്കുകയും ചെയ്യുന്നതാണ്. വിവിധ സംസ്ഥാനങ്ങൾ ഇത് വ്യത്യസ്തമായി ആഘോഷിക്കുന്നു. ഈ വർഷം മാർച്ച് 22 മുതലാണ് നവരാത്രി ആഘോഷങ്ങൾ ആരംഭിക്കുന്നത്.
ചൈത്ര നവരാത്രി ഉത്സവത്തിൽ ദുർഗാ ദേവിയുടെ ഒമ്പത് അവതാരങ്ങളെ ആരാധിക്കുന്നു. ദുർഗാദേവിയുടെ ഓരോ അവതാരങ്ങൾക്കുമായാണ് ഓരോ ദിവസവും സമർപ്പിച്ചിരിക്കുന്നത്. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ട, കൂഷ്മാണ്ഡ, സ്കന്ദമാതാ, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി തുടങ്ങി ഒമ്പത് അവതാരങ്ങൾക്കും പിന്നിൽ ഓരോ ഐതിഹ്യവും ഉണ്ട്. ചൈത്ര നവരാത്രി വിവിധ സംസ്ഥാനങ്ങൾ എങ്ങനെ വ്യത്യസ്തമായി ആഘോഷിക്കുന്നുവെന്ന് മനസ്സിലാക്കാം.
ഉഗാദി അല്ലെങ്കിൽ യുഗാദി: ദക്ഷിണേന്ത്യയിലെ ചില ഭാഗങ്ങളിൽ ഈ ഉത്സവം പുതുവർഷത്തിന്റെ ആരംഭം കുറിക്കുന്നതായി കണക്കാക്കപ്പെടുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ ഉഗാദി അല്ലെങ്കിൽ യുഗാദിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അതിന്റെ പദോൽപ്പത്തിയെ പിന്തുടരുമ്പോൾ, രണ്ട് സംസ്കൃത പദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ വാക്കാണെന്ന് കണ്ടെത്താൻ കഴിയും- 'യുഗ', 'ആദി' എന്നീ വാക്കുകളിൽ നിന്നാണ് ഉഗാദി അല്ലെങ്കിൽ യുഗാദി എന്ന പദം ഉണ്ടായത്.
ഈ ഉത്സവ വേളയിൽ ആളുകൾ ജീവിതത്തിലെ നന്മകൾ ആഘോഷിക്കുന്നു. തണുത്ത-കഠിനമായ ശൈത്യത്തിൽ നിന്നുള്ള ആശ്വാസവും പുതിയ കാലത്തിന്റെ തുടക്കവും ഇത് അനുസ്മരിക്കുന്നു. ഉഗാദി ആഘോഷത്തിന്റെ ഭാഗമായി ആളുകൾ ഒത്തുകൂടുകയും സമ്മാനങ്ങൾ കൈമാറുകയും പുതിയ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നു.
ഗുഡി പദ്‌വ: മഹാരാഷ്ട്രയും ഗോവയും ഈ സമയം ഗുഡി പദ്‌വ ആയി ആഘോഷിക്കുന്നു. മറാത്തി പുതുവർഷമായ ഗുഡി പദ്‌വയ്ക്ക് ആളുകൾ പുതുവസ്ത്രം ധരിച്ച് പ്രത്യേക പലഹാരങ്ങൾ ഉണ്ടാക്കി വളരെ സന്തോഷത്തോടെ ഉത്സവം ആഘോഷിക്കുന്നു. നവരാത്രി സമയത്ത്, ദുർഗാദേവിയുടെ ഒമ്പത് അവതാരങ്ങളെ ആരാധിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...