Chaitra Amavasya 2023: ചൈത്ര അമാവാസി ദിനത്തിൽ ഇക്കാര്യങ്ങൾ ചെയ്യരുത്; ജന്മം മുഴുവൻ ദോഷങ്ങൾ പിന്തുടരും

Chaitra Amavasya 2023: മോക്ഷം ലഭിക്കാത്ത ആത്മാക്കൾ ഈ ദിവസം സജീവമായിരിക്കുമെന്നാണ് വിശ്വാസം. അമാവാസി ദിനത്തിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 19, 2023, 07:38 AM IST
  • അമാവാസിയിൽ നെഗറ്റീവ് എനർജിയുടെ സ്വാധീനം തീവ്രമാകുമെന്ന് വിശ്വസിക്കപ്പെടുന്നു
  • ഇത് മൂലം മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ ഉണ്ടാകാം
  • ചൈത്ര അമാവാസി ദിവസം വൈകും വരെ ഉറങ്ങരുത്
  • ഈ ദിവസം സൂര്യോദയത്തിന് മുമ്പ് കുളിക്കണം
Chaitra Amavasya 2023: ചൈത്ര അമാവാസി ദിനത്തിൽ ഇക്കാര്യങ്ങൾ ചെയ്യരുത്; ജന്മം മുഴുവൻ ദോഷങ്ങൾ  പിന്തുടരും

ചൈത്ര അമാവാസി 2023: ചൈത്ര അമാവാസി ഈ വർഷം മാർച്ച് 21ന് ആണ് ആചരിക്കുന്നത്. മോക്ഷം ലഭിക്കാത്ത ആത്മാക്കൾ ഈ ദിവസം സജീവമായിരിക്കുമെന്നാണ് വിശ്വാസം. അത്തരമൊരു സാഹചര്യത്തിൽ അമാവാസി ദിനത്തിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അറിയാതെ പോലും ഇക്കാര്യങ്ങൾ ചെയ്താൽ ജന്മം മുഴുൻ ദോഷങ്ങൾ പിന്തുടരും. ചൈത്ര അമാവാസിയിൽ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാൻ പാടില്ലാത്തതെന്ന് നോക്കാം.

അമാവാസിയിൽ നെഗറ്റീവ് എനർജിയുടെ സ്വാധീനം തീവ്രമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് മൂലം മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ ഉണ്ടാകാം. ചൈത്ര അമാവാസി ദിവസം വൈകും വരെ ഉറങ്ങരുത്. ഈ ദിവസം സൂര്യോദയത്തിന് മുമ്പ് കുളിക്കണം. പൂർവികരെ പ്രീതിപ്പെടുത്തുന്നതിനായാണ് ഇത് ചെയ്യുന്നത്.

ALSO READ: Chaitra Pradosh Vrat 2023: ചൈത്ര പ്രദോഷ വ്രതം; തിയതിയും മുഹൂർത്തവും പൂജാവിധികളും അറിയാം

ചൈത്ര അമാവാസിയിൽ വിജനമായ പ്രദേശങ്ങളിൽ പോകരുത്. പ്രത്യേകിച്ച്, വിജനമായ സ്ഥലങ്ങളിൽ ഒറ്റയ്ക്ക് പോകുന്നത് ഒഴിവാക്കണം. അമാവാസി തിഥിയിൽ ശാരീരിക ബന്ധങ്ങൾ പാടില്ല. ഗരുഡപുരാണം അനുസരിച്ച്, അമാവാസി നാളിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട് ജനിക്കുന്ന കുട്ടിക്ക് ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവരും.

അമാവാസി തിഥി പൂർവികർക്കുള്ളതാണ്. അത്തരമൊരു സാഹചര്യത്തിൽ, കുടുംബാംഗങ്ങൾ വഴക്കു കൂടരുത്. ഇത് പൂർവ്വികരുടെ ആത്മാവിനെ വേദനിപ്പിക്കുമെന്നും അവരുടെ അനുഗ്രഹം ലഭിക്കില്ലെന്നും വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ലഹരി വസ്തുക്കൾ ഉപയോ​ഗിക്കരുത്. മാംസാഹാരം വർജിക്കണം.

ALSO READ: Love Horoscope: മിഥുനം രാശിയുമായി പൊരുത്തപ്പെടുന്ന അഞ്ച് രാശികൾ ഇവയാണ്

ചൈത്ര അമാവാസി ദിവസം ലഹരി വസ്തുക്കൾ ഉപയോ​ഗിക്കുകയോ മത്സ്യ മാംസാദികൾ ഭക്ഷിക്കുകയോ ചെയ്താൽ പിതൃദോഷം ഉണ്ടാകുകയും പൂർവ്വികർ കോപിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ഇത് സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുന്നു. അമാവാസി നാളിൽ മുടിയും നഖവും വെട്ടുന്നത് ഒഴിവാക്കണം. ഇത് ചെയ്യുന്നത് പിതൃദോഷത്തിന് കാരണമാകുമെന്നാണ് വിശ്വാസം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News