Bedroom Vastu Tips: ഇന്ന് വാസ്തു ശാസ്ത്രത്തിന് നമ്മുടെ ജീവിതത്തിൽ പ്രത്യേക സ്ഥാനവും പ്രാധാന്യവുമുണ്ട്. ഒരു പുതിയ വീട് നിര്‍മ്മിക്കുമ്പോള്‍ അത് അലങ്കരിക്കുമ്പോള്‍ വാസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നാം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
വാസ്തു പ്രകാരം നാം വീട്ടിൽ സൂക്ഷിക്കുന്ന സാധനങ്ങള്‍ നമുക്ക് സന്തോഷവും സമൃദ്ധിയും വീടിന് ഐശ്വര്യവും നൽകുന്നു. വീട് പണിയുമ്പോഴും അലങ്കരിക്കുമ്പോഴും ആളുകൾ വാസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നതിന്‍റെ കാരണം ഇതാണ്. അല്ലെങ്കില്‍, നമുക്ക് സംഭവിക്കുന്ന ചെറിയ തെറ്റ് അല്ലെങ്കില്‍ പിഴവ് ഒരു പക്ഷേ ഇല്ലാതാക്കുന്നത് നമ്മുടെ ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളാവാം.
Also Read: Wednesday Puja: സാമ്പത്തിക പ്രതിസന്ധിയിൽനിന്നും മുക്തി, ബുധനാഴ്ച ഗണപതിയെ പൂജിക്കാം
വീടിനെ സംബന്ധിച്ചിടത്തോളം പ്രധാനമായ ഭാഗമാണ് കിടപ്പുമുറി. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് കിടപ്പുമുറിയിൽ സൂക്ഷിക്കുന്ന ചില കാര്യങ്ങൾ ദാമ്പത്യ ജീവിതത്തെ ദോഷകരമായി ബാധിക്കും. ചിലപ്പോള്‍ നാമറിയാതെ തന്നെ പ്രശ്നങ്ങള്‍ ഉടലെടുക്കാം. പ്രശ്നങ്ങളുടെ കാരണം തേടി നാം മടുക്കും. എന്നാല്‍, നാം കിടപ്പുമുറിയിലോ വീട്ടിലോ സൂക്ഷിച്ചിരിയ്ക്കുന്ന ചില വസ്തുക്കളുടെ പ്രഭാവം മൂലമാകാം ചിലപ്പോള്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, കിടപ്പുമുറിയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്.
Also Read: Money and Vastu: ഈ വസ്തുക്കള്‍ പേഴ്സില്‍ സൂക്ഷിക്കാം, സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും മുക്തി നേടാം
കിടപ്പുമുറിയിലെ പ്രധാനപ്പെട്ട ഒന്നാണ് കട്ടില്‍. കട്ടിലിനടിയില്‍ അധികം ഉപയോഗമില്ലാത്ത സാധനങ്ങള്‍ സൂക്ഷിക്കുക എന്നത് ചിലര്‍ക്കൊക്കെ ഒരു ശീലമാണ്. എന്നാല്‍, വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഈ രീതി തികച്ചും തെറ്റാണ്. അതായത്, ഇത്തരത്തില്‍ സൂക്ഷിക്കുന്ന സാധനങ്ങള്‍ ചിലപ്പോള്‍ ഭാര്യാഭർത്താക്കന്മാരുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കാം. അല്ലെങ്കിൽ വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാക്കാം. അതായത്, ഇത്തരം സാധനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തും.
വാസ്തുശാസ്ത്രം പറയുന്നതനുസരിച്ച് ഇത്തരത്തില്‍ കിടപ്പ് മുറിയില്‍ അല്ലെങ്കില്‍ കട്ടിലിനടിയില്‍ ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത മൂന്ന് സാധനങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയാണെന്ന് അറിയാം. ആ സാധനങ്ങൾ സൂക്ഷിക്കുന്നത് വീട്ടിൽ വാസ്തു ദോഷങ്ങൾ ഉണ്ടാക്കുകയും ഐശ്വര്യം കുടുംബത്തില്‍നിന്ന് അകലുകയും ചെയ്യുന്നു.
കട്ടിലിനടിയിൽ വയ്ക്കാൻ പാടില്ലാത്ത സാധനങ്ങള്‍ ഇവയാണ്.....
കട്ടിലിനടിയിൽ ഒരിയ്ക്കലും പണം സൂക്ഷിക്കരുത്
പലരും പണം കട്ടിലിനടിയിൽ സൂക്ഷിക്കുന്നു. പണത്തിന്‍റെ സുരക്ഷയ്ക്കായാണ് ഇത് ചെയ്യുന്നത്. സുരക്ഷയുടെ വീക്ഷണകോണിൽ ഇത് ശരിയാണെന്ന് കണക്കാക്കാം, പക്ഷേ വാസ്തു ശാസ്ത്രത്തിന്‍റെ വീക്ഷണകോണിൽ ഇത് തെറ്റാണ്. യഥാർത്ഥത്തിൽ പണം ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, പണവും മറ്റും കട്ടിലിനടിയിൽ സൂക്ഷിക്കുന്നത് ലക്ഷ്മി ദേവിയോടുള്ള അനാദരവായി കണക്കാക്കപ്പെടുന്നു, ഇത് വീട്ടിൽ ദാരിദ്ര്യം വന്നു ചേരാന്‍ ഇടയാക്കുന്നു.
കട്ടിലിനടിയിൽ പാത്രങ്ങൾ സൂക്ഷിക്കുന്നതും തെറ്റാണ്
വീടിനുള്ളിലെ സ്ഥല പരിമിതി മൂലം പലരും കിടക്കയ്ക്കുള്ളിൽ അല്ലെങ്കില്‍ കട്ടിലിനടിയിൽ പാത്രങ്ങൾ സൂക്ഷിക്കുന്നു. ഇത് വാസ്തു വീക്ഷണത്തിൽ അശുഭകരമായി കണക്കാക്കപ്പെടുന്നു. സ്റ്റീൽ പാത്രങ്ങൾ ശനി ദേവനുമായി ബന്ധമുള്ളതായി കണക്കാക്കുന്നതാണ് ഇതിന് കാരണം. മറുവശത്ത്, പ്ലാസ്റ്റിക്, ഗ്ലാസ്, മൺപാത്രങ്ങൾ എന്നിവ രാഹു-കേതുവുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ കിടക്കയ്ക്കുള്ളിൽ അല്ലെങ്കില്‍ കട്ടിലിനടിയിൽ പാത്രങ്ങൾ സൂക്ഷിയ്ക്കുന്നത് ഈ ദേവന്മാരുടെയെല്ലാം അപ്രീതി സഹിക്കേണ്ടിവരും.
കട്ടിലിനടിയിൽ ആഭരണങ്ങൾ സൂക്ഷിക്കരുത്
കള്ളന്മാരിൽ നിന്നും രക്ഷനേടാൻ പലരും ആഭരണങ്ങൾ കട്ടിലിനടിയിൽ സൂക്ഷിക്കുന്നു. വാസ്തു ശാസ്ത്രത്തിൽ ഈ രീതി വളരെ തെറ്റാണ് എന്നാണ് പറയുന്നത്. സ്വർണ്ണാഭരണങ്ങൾ മഹാവിഷ്ണുവുമായി നേരിട്ട് ബന്ധപ്പെട്ടതായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ, ആഭരണങ്ങൾ കിടക്കയ്ക്കുള്ളിൽ അല്ലെങ്കില്‍ കട്ടിലിനടിയിൽ സൂക്ഷിക്കുന്നത് ലക്ഷ്മി ദേവിയുടെയും മഹാവിഷ്ണുവിന്‍റെയും അപ്രീതിയ്ക്ക് വഴിയൊരുക്കും.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...