കോവിഡ് നിയന്ത്രണങ്ങൾക്കിടെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി.ക്ഷേത്ര ശ്രീകോവിലിൽ നിന്ന് പകർന്നെടുത്ത അഗ്നി പണ്ഡാര അടുപ്പിലേക്ക് മേൽശാന്തി തെളിയിച്ചതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ഇത്തവണ വീടുകളിലാണ് ഭക്തർ പൊങ്കാല സമർപ്പിക്കുന്നത്. അമ്മേ ശരണം ദേവി ശരണം ആറ്റുകാലമ്മേ ശരണമെന്നുള്ള ' ശരണമന്ത്രങ്ങളുമായി ആറ്റുകാൽ ക്ഷേത്രപരിസരം ഭക്ത ലഹരിയിലാണ്. എങ്ങും ദേവി സ്തുതികൾ മാത്രമാണ്. ഉച്ചയ്ക്ക് 1:20 നാണ് പൊങ്കാല നിവേദ്യം. മനസ്സിൽ മഹാമായയുടെ അഭയമന്ത്രം ഉരുക്കഴിച്ച് തലസ്ഥാനത്തെ വിശ്വാസികൾ പൊങ്കാലയിടുകയാണ്.
പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്നും പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടില്ല. ഇക്കുറി ദേവീദാസന്മാരായ ബാലൻമാർക്കായി കുത്തിയോട്ടം ഉണ്ടാകില്ല. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പണ്ടാര ഓട്ടം മാത്രമായി പരിമിതപെടുത്തിയിട്ടുണ്ട്. ദേവി പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ലെന്നും ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...