വിതുരയിൽ പുലുക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി

പെരിങ്ങമ്മല, പൊന്മുടി മേഖലയിൽ കുറച്ചുനാളായി പുലിയുടെ സാന്നിധ്യം ഉള്ളതായി  ഉണ്ടായിരുന്നു ദൃക്സാക്ഷികൾ പറഞ്ഞിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 14, 2024, 07:57 PM IST
  • ഏകദേശം ഒരു മാസത്തോളം മാത്രം പ്രായമുള്ള പുലിക്കുട്ടിയെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്.
  • പെരിങ്ങമ്മല, പൊന്മുടി മേഖലയിൽ കുറച്ചുനാളായി പുലിയുടെ സാന്നിധ്യം ഉള്ളതായി ദൃക്സാക്ഷികൾ
വിതുരയിൽ പുലുക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : വിതുര പട്ടം കുളിച്ചപാറ കാട്ടിലെ കടവവിന് സമീപം  പുലിക്കുട്ടിയെ ചത്ത നിലയിൽ  കണ്ടെത്തി. ഇന്ന് ജനുവരി 14 വൈകിട്ട് നാട്ടുകാരാണ് പുലിക്കുട്ടിയെ കാണുന്നത്. തുടർന്ന് വനം വകുപ്പ് അധികൃതർ വിവരം അറിയിക്കുകയും പരിശോധന നടത്തുകയും ചെയ്തു. ഏകദേശം ഒരു മാസത്തോളം മാത്രം പ്രായമുള്ള പുലിക്കുട്ടിയെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്.

പെരിങ്ങമ്മല, പൊന്മുടി മേഖലയിൽ കുറച്ചുനാളായി പുലിയുടെ സാന്നിധ്യം ഉള്ളതായി ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. ഇതിനിടയിലാണ് വനാതിർത്തിയായ  കാട്ടിലക്കടയിൽ  പുലിക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തുന്നത്. ഇതോടെ നാട്ടുകാരുടെ ഇടയിൽ ഭീതി വളരുകയും ചെയ്തു. സന്ധ്യ കഴിഞ്ഞ് വനാതിർത്തികളിലുള്ള വഴികളിലൂടെയുളള യാത്രകൾക്കും കുട്ടികളുടെ ഒറ്റയ്ക്കുള്ള യാത്രകൾക്കും കരുതൽ വേണമെന്ന് വനം വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News