Pathanamthitta : പത്തനംതിട്ട ആങ്ങമൂഴിയിൽ മുള്ളൻപന്നി ആക്രമണത്തിൽ പുലി (Leopard Death) കൊല്ലപ്പെട്ടു. ഇന്നലെയാണ് പ്രദേശത്തെ ഒരു വീടിന്റെ തൊഴുത്തിൽ കുടുങ്ങിയ നിലയിൽ പുലിയെ കണ്ടെത്തിയത്. മുള്ളൻ പന്നി ആക്രമണത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഇന്ന് നടത്തിയ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മുള്ളൻപന്നിയുടെ മുള്ള് ശ്വാസകോശത്തിൽ തറഞ്ഞുകയറിയതാണ് മരണ കാരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഇന്ന് കോന്നി ആനക്കൂട്ടിൽ എത്തിച്ചാണ് പുലിയുടെ പോസ്റ്റ് മോർട്ടം നടത്തിയത്. പുലിയുടെ ഇടത് ഭാഗത്ത് മുന്നിലെ കാലിൽ ആഴത്തിൽ മുള്ളൻ പന്നിയുടെ മുള്ള് തറച്ച തരത്തിലായിരുന്നു പുലിയെ കണ്ടെത്തിയത്. തുടർന്ന് കൊല്ലം ആശുപത്രിയിലെത്തിച്ച് മുൾ പുറത്തെടുക്കുകയായിരുന്നു.
ALSO READ: ഇനി ആയുര്‍വേദ ഡോക്ടര്‍മാരും നൽകും ഡ്രൈവിംഗ് ലൈസന്‍സിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്
എന്നാൽ ശാസ്ത്രക്രിയക്ക് ശേഷം പുലി വളരെയധികം അവശനായിരുന്നു. ഇന്ന് രാവിലെ 9.30 യോടെ ചാവുകയായിരുന്നു. ആറ് മാസം മാത്രമായിരുന്നു പുലിയുടെ പ്രായം. മാത്രമല്ല ദിവസങ്ങളായി ആഹാരം ഒന്നും കഴിച്ചിരുന്നില്ലെന്നും പോസ്റ്റ് മാർട്ടത്തിൽ കണ്ടെത്തി.
മുരിപ്പെൽ സ്വദേശി സുരേഷിന്റെ വീട്ടിലെ തൊഴുത്തിൽ കുടുങ്ങിയ നിലയിലായിരുന്നു പുലിയെ കണ്ടെത്തിയത്. കുമ്മണ്ണൂരിലെ വനത്തിനുള്ളിൽ പുലിയെ സംസ്കരിക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...