Puthuppally By-Election: പുതുപ്പള്ളിയില്‍ കൊട്ടിക്കലാശം; ഇന്ന് പരസ്യപ്രചാരണം അവസാനിക്കും

Puthuppally By Election Campaign: യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരിനൊപ്പം റോഡ് ഷോ നടത്തും. ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ റോഡ് ഷോ ഉച്ചയ്ക്ക് 12 മണിയോടെ തോട്ടയ്ക്കാട് നിന്നാകും തുടങ്ങുക.

Written by - Zee Malayalam News Desk | Last Updated : Sep 3, 2023, 08:32 AM IST
  • മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് പാമ്പാടിയിലാണ് കൊട്ടിക്കലാശമാവുക
  • സെപ്തംബർ അഞ്ചിന് തെരഞ്ഞെടുപ്പും എട്ടിന് വോട്ടെണ്ണലും നടക്കും
  • 53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ വിയോ​ഗത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്
Puthuppally By-Election: പുതുപ്പള്ളിയില്‍ കൊട്ടിക്കലാശം; ഇന്ന് പരസ്യപ്രചാരണം അവസാനിക്കും

കോട്ടയം: പുതുപ്പള്ളിയിൽ ഇന്ന് പരസ്യപ്രചാരണം അവസാനിക്കും. മൂന്ന് മുന്നണിയുടെയും സ്ഥാനാർഥികൾ ഇന്ന് മണ്ഡലത്തിൽ വാഹന പര്യടനം നടത്തും. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരിനൊപ്പം റോഡ് ഷോ നടത്തും. ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ റോഡ് ഷോ ഉച്ചയ്ക്ക് 12 മണിയോടെ തോട്ടയ്ക്കാട് നിന്നാകും തുടങ്ങുക.

ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലും റോഡ് ഷോ നടത്തും. മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് പാമ്പാടിയിലാണ് കൊട്ടിക്കലാശമാവുക. സെപ്തംബർ അഞ്ചിന് തെരഞ്ഞെടുപ്പും എട്ടിന് വോട്ടെണ്ണലും നടക്കും. 53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ വിയോ​ഗത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ALSO READ: Puthuppally by-election 2023: 'ഉപതെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിച്ചത് അസാധാരണം'; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന് എൽഡിഎഫ്

പുതുപ്പള്ളിയുടെ വികസനം, സര്‍ക്കാരിന്റെ പ്രവര്‍ത്തനം എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിൽ ചർച്ചയായിരുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ 1,75,605 വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതിൽ 89,897 സ്ത്രീ വോട്ടര്‍മാരും 85,705 പുരുഷ വോട്ടര്‍മാരും 80 വയസിന് മുകളിലുള്ള 6376 വോട്ടര്‍മാരും ഭിന്നശേഷിക്കാരായ 1765 വോട്ടര്‍മാരുമാരും ആണുള്ളത്. 181 പ്രവാസി വോട്ടര്‍മാരും 138 സര്‍വീസ് വോട്ടര്‍മാരും പുതുപ്പള്ളി നിയോജക മണ്ഡലത്തിലുണ്ട്. 182 പോളിങ് സ്‌റ്റേഷനുകളാണ് ഉപതിരഞ്ഞെടുപ്പിന് സജ്ജമാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News