ബീജിങ്: സ്ത്രീകളുടെ സ്ഥാനം വീട്ടിലാണെന്ന പ്രസ്താവനയുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്. രാജ്യത്ത് വിവാഹം കഴിക്കുകയും കുട്ടികളെ പ്രസവിക്കുകയും ചെയ്യുന്ന പുതിയൊരു സംസ്കാരം വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വനിതാ കോൺഗ്രസ് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രണയം, വിവാഹം, കുടുംബം, കുഞ്ഞുങ്ങൾക്ക് ജന്മം നൽകൽ എന്നിവയിൽ യുവ സമൂഹത്തെ സ്വാധീനിക്കാൻ പാർട്ടി നേതാക്കൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഷീ ജിൻപിങ് ചൂണ്ടിക്കാട്ടി.
പാർട്ടിയെ സംബന്ധിച്ചിടത്തോളം സ്ത്രീകൾ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകേണ്ടത് അത്യാവശ്യകാര്യമായി മാറിയിരിക്കുന്നു. ജനസംഖ്യാപരമായി ചൈന പ്രതിസന്ധിയിലായതാണ് ഇത്തരം പ്രസതാവനകൾക്ക് കാരണമായത് എന്നാണ് സൂചന. അതിനാൽ തന്നെ സ്ത്രീകളോട് വീട്ടിൽ ഇരിക്കുവാനും കുഞ്ഞുങ്ങളെ വളർത്താനും പ്രായമായവരെ പരിപാലിക്കാനുമായി പാർട്ടി ആഹ്വാനം ചെയ്തു.
അഞ്ച് വർഷത്തിലൊരിക്കൽ ആണ് വനിത കോൺഗ്രസ് ചൈനയിൽ നടക്കുന്നത്. കോൺഗ്രസ് ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിക്ക് സ്ത്രീകളോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനുള്ള ഒരു വേദിയായാണ് വനിത കോൺഗ്രസ് കരുതപ്പെടുന്നത്. വിവാഹം കഴിക്കുക, കുഞ്ഞുങ്ങൾക്ക് ജന്മം നൽകുക എന്ന പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ലക്ഷ്യത്തിന് ഊന്നൽ നൽകി കൊണ്ട് ലിംഗ സമത്വത്തെ നിസ്സാരവത്കരിച്ചാണ് നേതാക്കൾ സംസാരിച്ചത്.
ALSO READ: നേപ്പാളിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 129 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
കഴിഞ്ഞ കോൺഗ്രസ് വേദികളിൽ കുടുംബങ്ങളിലും തൊഴിലിടങ്ങളിലും ഉള്ള സ്ത്രീകളുടെ സാന്നിധ്യവും സംഭാവനകളുമെല്ലാമാണ് നേതാക്കൾ സ്മരിച്ചത്. എന്നാൽ, ഇത്തവണത്തെ പ്രസംഗത്തിൽ സ്ത്രീകൾ ജോലി ചെയ്യുന്നതിന് യാതൊരു വിധത്തിലുള്ള പ്രോത്സാഹനവും ഉണ്ടായില്ല. 1960കൾക്ക് ശേഷം ആദ്യമായി ചൈനയിൽ ജനസംഖ്യ കുറയാൻ കാരണമായി. സാമ്പത്തിക സഹായവും നികുതി ഇളവും അടക്കമുള്ള ആനുകൂല്യങ്ങൾ നൽകിയിട്ടും ജനസംഖ്യാ പ്രതിസന്ധി മറികടക്കാൻ ബുദ്ധിമുട്ടുകയാണ് ചൈന.
ജനസംഖ്യയിലുണ്ടായ ഇടിവ് സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചു. വളരെ കുറഞ്ഞ വേഗതയിലാണ് സമ്പദ്‌വ്യവസ്ഥ രാജ്യത്ത് വളർന്നത്. ഫെമിനിസത്തിന്റെ വളർച്ചയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. സ്ത്രീകളോട് വീട്ടിലിരിക്കാനും മാണ് പാർട്ടി നേതാക്കൾ ആഹ്വാനം ചെയ്യുന്നതെന്ന് നിരീക്ഷർ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.