World Trade Center Attack: വിമാനങ്ങളിൽ നിന്നും തുടരെ തുടരെ സന്ദേശങ്ങൾ,സങ്കടവും യാത്ര പറച്ചിലുകളും,ഹൃദയം നീറുന്ന 9/11 എന്ന മുറിവ്

അക്രമണങ്ങൾ 20 വർഷം പിന്നിടുമ്പോഴും അന്നത്തെ ആക്രമണത്തിൻറെ സൂത്രധാരൻമാരുടെ സുഹൃത്തുക്കൾ ഇന്ന് അഫ്ഗാനിൽ ഭരണം നടത്തുന്നു 

Written by - Zee Malayalam News Desk | Last Updated : Sep 11, 2021, 08:42 AM IST
  • ഏതാണ്ട് 3000 ത്തോളം പേരാണ് വിവിധ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടതെന്നാണ് കണ്ടെത്തിയത്
  • ഇതിൽ തന്നെ. 6000-ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
  • 2001 സെപ്റ്റംബർ 11-നാണ് അമേരിക്കയുടെ ഇരട്ട വ്യാപാര കേന്ദ്രങ്ങളിൽ താലിബാൻ റാഞ്ചിയ രണ്ട് വിമാനങ്ങൾ ഇടിച്ച് കയറ്റിയത്.
World Trade Center Attack: വിമാനങ്ങളിൽ നിന്നും തുടരെ തുടരെ സന്ദേശങ്ങൾ,സങ്കടവും യാത്ര പറച്ചിലുകളും,ഹൃദയം നീറുന്ന 9/11 എന്ന മുറിവ്

ന്യൂയോർക്ക്: സാധാരണ പോലൊരു ദിവസമായിരുന്നു അന്ന് അമേരിക്കയുടെ എയർ ട്രാഫിക് കൺട്രോളിലേക്ക് എം.എ 11 എന്ന് ജെറ്റ് വിമാനത്തിൽ നിന്നും ഒരു സന്ദേശമെത്തി. ഫ്ലൈറ്റ് അറ്റൻഡൻറ് തന്നെയായിരുന്നു അപ്പുറത്ത്. കോക്ക് പിറ്റിൽ ആരും ഫോണെടുക്കുന്നില്ലെന്നായിരുന്നു സന്ദേശത്തിൽ. അത് ഒരു തുടക്കം മാത്രമായിരുന്നു. പിന്നീട് സംഭവിച്ചതെല്ലാം അത് വരെ ലോക കണ്ട ഭയാനകമായ ഭീകരാക്രമണങ്ങളേക്കാൾ വലിയ നേർ സാക്ഷ്യമായിരുന്നു.

അക്രമണങ്ങൾ 20 വർഷം പിന്നിടുമ്പോഴും അന്നത്തെ ആക്രമണത്തിൻറെ സൂത്രധാരൻമാരുടെ സുഹൃത്തുക്കൾ ഇന്ന് അഫ്ഗാനിൽ ഭരണം നടത്തുന്നു എന്നതും ശ്രദ്ധേയമാണ്. ഏതാണ്ട് 3000 ത്തോളം പേരാണ് വിവിധ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടതെന്നാണ് കണ്ടെത്തിയത്. ഇതിൽ തന്നെ. 6000-ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ALSO READ: Afghanistan: സ്വകാര്യ സർവ്വകലാശാലകളിലെ പെൺകുട്ടികൾക്ക് മാർ​ഗരേഖ പുറത്തിറക്കി Taliban

2001 സെപ്റ്റംബർ 11-നാണ് അമേരിക്കയുടെ ഇരട്ട വ്യാപാര കേന്ദ്രങ്ങളിൽ താലിബാൻ റാഞ്ചിയ രണ്ട് വിമാനങ്ങൾ ഇടിച്ച് കയറ്റിയത്. മറ്റൊരു വിമാനം പെൻറഗൺ ആസ്ഥാനത്തും ഇടിച്ചു കയറ്റി. നാലമാതായി റാഞ്ചിയ യു.എ. 93 എന്ന് വിമാനം പെൻസിൽ വാനിയക്ക് സമീപം തകർന്നു വീഴുകയായിരുന്നു. നാല് വിമാനങ്ങളിലെയും കൂടി ഏതാണ്ട് 265 പേരും അപകടത്തിൽ മരിച്ചു. നാലാമത്തെ വിമാനം വൈറ്റ് ഹൌസ് ലക്ഷ്യമാക്കിയായിരുന്നു എന്ന് പിന്നീട് റിപ്പോർട്ടുകളുണ്ടായിരുന്നു.

മരണ സംഖ്യ സംബന്ധിച്ച്

ആകെ 2985 പേർ -വിമാന യാത്രക്കാർ 265 ലോകവ്യാപാരകേന്ദ്രത്തിലെ 2595 പേർ (ഇതിൽ 343 പേർ അഗ്നിശമന സേനാംഗങ്ങളാണ്‌), പെൻറഗണിലെ 125 പേർ- കൊല്ലപ്പെട്ടുവെന്നാണ്‌ ഔദ്യോഗിക കണക്ക്‌. ഇതിൽ ഏതാണ്ട്  1600 പേരെ മാത്രമെ തിരിച്ചറിയാൻ പറ്റിയിട്ടുള്ളു.

അൽഖ്വയ്ദക്കെതിരെ

അക്രമണം അന്വേഷിക്കാനായി അമേരിക്ക 9/11 കമ്മീഷനെ നിയോഗിച്ചിരുന്നു. ഇവരുടെ കണ്ടെത്തൽ പ്രകാരം തീവ്രവാദ സംഘടനായായ അൽഖ്യയ്ദ തന്നെയാണ് ഇതിന് പിന്നിലെന്നാണ് കണ്ടെത്തൽ. മുഖ്യ സൂത്രധാരൻ ഒസാമ ബിൻലാദനും ഖാലിദ് ഷേക്ക് മുഹമ്മദും. തകർന്ന് ഫ്ളൈറ്റുകളുടെ ബ്ലാക്ക് ബോക്സ് വിവരങ്ങളും ഇത് സാധൂകരിച്ചതായാണ് സൂചന

ALSO READ: Afghanistan : പഞ്ച്ഷീറിൽ നടന്ന സംഘർഷത്തിൽ 600 താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടെന്ന് പ്രതിരോധ മുന്നണി

അക്രമണത്തിനായി ഏതാണ്ട് 26 പേർ അമേരിക്കയിലേക്ക് എത്തിയിരുന്നു. ഇതിൽ 19 പേർ ചേർന്നാണ് ചാവേർ ആക്രമണം നടത്തിയത്. ഇതിൽ ഭൂരിഭാഗം പേരും സൗദി അറേബ്യ,യു.എ.ഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News