Newdelhi: പാട്ടിനും പാട്ടുകാർക്കുമായൊരു ദിനമാണ് ഇന്ന്. ലോക സംഗീത ദിനത്തിന് പ്രത്യേകതകളും ഏറെയാണ്.1976-ൽ അമേരിക്കൻ സംഗീതജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീതദിനം എന്ന ആശയം കൊണ്ടുവന്നത്. ഈ ദിനത്തിൽ എവിടെയും ആർക്കും ആടിപ്പാടാമെന്നും അദ്ദേഹം പ്രസ്താവിച്ചു.
ജോയൽ കോയന്റെ ഈ ആശയം അമേരിക്കയിൽ യാഥാർത്ഥ്യമായില്ല. എന്നാൽ ആറുവർഷങ്ങൾക്കു ശേഷം ഫ്രാൻസിൽ ഈ ആശയം നടപ്പാക്കി. ഫ്രഞ്ച് മന്ത്രാലയത്തിലെ സാംസ്കാരിക മന്ത്രിയായിരുന്ന ജാക്ക് ലാങ് ആണ് ജൂൺ 21 സംഗീത ദിനമായി നിർദ്ദേശിച്ചത്. 1982ൽ ഫ്രാൻസ് ആണ് ഈ ദിനം സംഗീത ദിനമായി ഏറ്റെടുത്തത്.
ALSO READ: Father's Day 2021: എല്ലാവരും ചോദിക്കുന്ന ഇന്ത്യയിലെ ചില സെലിബ്രറ്റികളും അവരുടെ മക്കളും
ഫെറ്റെ ഡെ ല മ്യൂസിക് എന്ന പേരിലാണ് ഫ്രാൻസിൽ ഇത് അറിയപ്പെടുന്നത്അങ്ങനെ 1982 മുതൽ ഫെത് ദ ല മ്യൂസിക് എന്നറിയപ്പെടുന്ന ലോക സംഗീതദിനം ആചരിച്ചു തുടങ്ങി. ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങൾ അവരുടേതായ രീതിയിൽ സംഗീതദിനം ആഘോഷിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...