Covid 19 രോഗത്തിന്റെ ഉത്ഭവം കണ്ടെത്താൻ World Health Organization വുഹാനിലെ China virus lab സന്ദർശിച്ചു

World Health Organization നിലെ (WHO) ഒരു സംഘം വിദഗ്ദ്ധർ കോവിഡ് 19 രോഗത്തിന്റെ ഉത്ഭവം കണ്ടെത്തുന്നതിന്റെ ഭാഗമായി ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് വൈറോളജിയിൽ സന്ദർശനം നടത്തി. മുമ്പ് കോവിഡ് 19 രോഗത്തിന്റെ ഉത്ഭവത്തെ പറ്റി അന്വേഷിക്കുന്നവരെ WHO വിമർശിച്ചിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Feb 3, 2021, 01:32 PM IST
  • World Health Organization നിലെ (WHO) ഒരു സംഘം വിദഗ്ദ്ധർ കോവിഡ് 19 രോഗത്തിന്റെ ഉത്ഭവം കണ്ടെത്തുന്നതിന്റെ ഭാഗമായി ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് വൈറോളജിയിൽ സന്ദർശനം നടത്തി.
  • അമേരിക്കയിലെ ഉദ്യോഗസ്ഥർ വുഹാൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് വൈറോളജിയാകാം കോവിഡിന്റെ ഉത്ഭവ സ്ഥാനം എന്ന് അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി.
  • മുമ്പ് കോവിഡ് 19 രോഗത്തിന്റെ ഉത്ഭവത്തെ പറ്റി അന്വേഷിക്കുന്നവരെ WHO വിമർശിച്ചിരുന്നു.
  • വൈറസ് മിങ്കിൽ നിന്നോ പാംഗോളിനുകളിൽ നിന്നോ മനുഷ്യനിലേക്ക് എത്തിയതാകാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
Covid 19 രോഗത്തിന്റെ ഉത്ഭവം കണ്ടെത്താൻ World Health Organization വുഹാനിലെ China virus lab സന്ദർശിച്ചു

China: World Health Organization നിലെ (WHO) ഒരു സംഘം വിദഗ്ദ്ധർ കോവിഡ് 19 രോഗത്തിന്റെ ഉത്ഭവം കണ്ടെത്തുന്നതിന്റെ ഭാഗമായി ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് വൈറോളജിയിൽ സന്ദർശനം നടത്തി. ബുധനാഴ്ചയാണ് വിദഗ്ദ്ധ സംഘം സന്ദർശനം നടത്തിയത്. അമേരിക്കയിലെ ഉദ്യോഗസ്ഥർ വുഹാൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് വൈറോളജിയാകാം (Wuhan) കോവിഡിന്റെ ഉത്ഭവ സ്ഥാനം എന്ന് അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി. 

കോവിഡ് -19 (Covid 19) മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ലോകത്തിലെ ഏറ്റവും അപകടകരമായ രോഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനായിരിക്കും (Wuhan Virology Institute) പ്രാധാന്യം നൽകുക.

ALSO READ: Aung San Suu Kyi യെയും പ്രസിഡിന്റിനെയും ഉടൻ വിട്ടയക്കണം ഇല്ലെങ്കിൽ Myanmar കനത്ത തിരിച്ചടി നേരിടുമെന്ന് US President Joe Biden

മൃഗങ്ങളിൽ നിന്ന് ഈ വൈറസ് (Virus)എങ്ങനെ മനുഷ്യനിലെത്തിയെന്നാണ് വിദഗ്ദ്ധർ പ്രധാനമായും പരിശോധിക്കുന്നത്. മഹാമാരിയുടെ ആദ്യഘട്ടത്തിൽ വുഹാനിലെ ബയോസേഫ്റ്റി ലാബിൽ നിന്നാണ് വൈറസ് പുറത്ത് ചാടിയതിന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. 

അന്നത്തെ യുഎസ് പ്രസിഡന്റ് ആയിരുന്ന ഡൊണാൾഡ് ട്രംപും (Donald Trump) അദ്ദേഹത്തിന്റെ സപ്പോർട്ടേഴ്സും ചൈന മനപ്പൂർവ്വം വൈറസ് പുറത്ത് വിട്ടതാണെന്നും ഇതിന് പിന്നിൽ ഗുഢാലോചന ആണെന്നും ആരോപിച്ചിരുന്നു.

ALSO READ: Myanmar വീണ്ടും പട്ടാള ഭരണത്തിലേക്ക്; Aung San Suu Kyi അറസ്റ്റിൽ

അന്വേഷണ സംഘം വുഹാനിലെ പ്രധാന ആശുപത്രികൾ, പ്രാദേശിക രോഗ നിയന്ത്രണ കേന്ദ്രങ്ങൾ, നഗരത്തിലെ ഹുനാൻ സീഫുഡ് മാർക്കറ്റും സന്ദർശിച്ചിട്ടുണ്ട്, ഇതാണ് കോവിഡ് 19ന്റെ ആദ്യ ക്ലസ്റ്ററായി (Cluster) കരുതപ്പെടുന്നത്.

മുമ്പ് കോവിഡ് 19 രോഗത്തിന്റെ ഉത്ഭവത്തെ പറ്റി അന്വേഷിക്കുന്നവരെ WHO വിമർശിച്ചിരുന്നു. മാത്രമല്ല ഇതിനെ പറ്റി കൂടുതൽ അറിയാം എന്ന് അവകാശപ്പെടുന്നവർ മുന്നോട്ട് വരണമെന്ന് അറിയിച്ചിരുന്നു.

ALSO READ: Russia protests: അലക്​സി നവാല്‍നിയുടെ മോചനമാവശ്യപ്പെട്ട് റഷ്യയില്‍ പ്രതിഷേധം, 4,500 പേര്‍ അറസ്റ്റില്‍

ജനുവരി പകുതിയോടെ മാത്രമാണ് ചൈന (China) അന്വേഷണത്തിന് അനുമതി നൽകിയത്. രോഗം പൊട്ടിപുറപ്പെട്ടതിന് ഒരു വർഷത്തിന് ഉറവിടം കണ്ടെത്തുക എന്നത് വിദഗ്ദ്ധ സംഘത്തിന് വെല്ലുവിളി തന്നെയാണ്.

വൈറസ് മിങ്കിൽ നിന്നോ പാംഗോളിനുകളിൽ നിന്നോ മനുഷ്യനിലേക്ക് എത്തിയതാകാമെന്നാണ്  പഠനങ്ങൾ സൂചിപ്പിക്കുന്നത്, എന്നാൽ വുഹാനിലെ വവ്വാലുകളിൽ (Bat) നിന്ന് ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന വ്യാപാരികളിൽ ഇത് വ്യാപിക്കുന്നതിന് മുമ്പ് തന്നെ ഉണ്ടായിരുന്നിരിക്കാം സാധ്യത ഉണ്ടെന്നും പറയപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News