Viral Video: ഉറങ്ങിക്കിടന്ന പൂച്ചയുടെ മുൻപിൽ ചെമ്മീൻ കഷ്ണം കൊണ്ട് വെച്ചപ്പോൾ..! വീഡിയോ വൈറൽ

Viral Video: പൂച്ചയുടെ മൂക്കിനടുത്തായി തന്നെയാണ് അതിൻറെ ഉടമ ആ മീൻ കഷ്ണം വയ്ക്കുന്നത്. ഉറക്കത്തിനിടെ അതിൻറെ മണം പിടിക്കുന്നുണ്ട് പൂച്ച.

Written by - Zee Malayalam News Desk | Last Updated : Mar 9, 2023, 02:31 PM IST
  • Buitengebieden എന്ന ട്വിറ്റർ അക്കൊണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
  • രസകരമായ ഈ വീഡിയോയിൽ 1.6 മില്യൺ ആളുകൾ കണ്ടിട്ടുണ്ട്.
  • 91.2k ആളുകൾ വീഡിയോയ്ക്ക് ലൈക്ക് ചെയ്തു.
Viral Video: ഉറങ്ങിക്കിടന്ന പൂച്ചയുടെ മുൻപിൽ ചെമ്മീൻ കഷ്ണം കൊണ്ട് വെച്ചപ്പോൾ..! വീഡിയോ വൈറൽ

മീനിന്റെ മണമടിച്ചാൽ പൂച്ച ആ പരിസരത്ത് എത്തിയിരിക്കും. നമ്മുടെ വീടുകളിൽ തന്നെ ഇത് ദിവസവും കാണാറുള്ളതാണ്. നാട്ടിൻപുറങ്ങളിൽ പൊതുവെ അടുക്കളയിൽ വെച്ചൊന്നും മീൻവെട്ടാറില്ല വീടിന്റെ പിൻവശത്തോ ഒക്കെ പോയിരുന്നാണ് അമ്മമാരൊക്കെ മീൻ വെട്ടാറുള്ളത്. അങ്ങനെ പോയിരിക്കുമ്പോൾ എവിടുണ്ടായാലും മണം പിടിച്ച് അവിടെയെത്തും പൂച്ചകൾ. പച്ച മീനെന്നോ കറിവെച്ചതെന്നോ ഒന്നുമില്ല, പൂച്ചയ്ക്ക് മീൻ കിട്ടിയാൽ മതി. പൂച്ചകളുടെ ഇഷ്ടഭക്ഷണം അത് തന്നെയെന്ന് പറയാം. അങ്ങനെ മീൻ കൊതിയനായ ഒരു പൂച്ചയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലാകുന്നത്. 

ഉറങ്ങിക്കിടന്ന പൂച്ചയുടെ മുൻപിൽ ഒരു ചെമ്മീൻ കഷ്ണം കൊണ്ട് വയ്ക്കുകയാണ് അതിന്റെ ഉടമ. ഏത് ഉറക്കത്തിലും ഭക്ഷണം കൊണ്ട് വെച്ചാൽ പിന്നെ പറയേണ്ട കാര്യമില്ലല്ലോ. അതും എല്ലാം മണത്ത് പിടിച്ചെത്തുന്ന പൂച്ചയുടെ മുൻപിൽ മീൻ കൊണ്ട് വെച്ചാൽ എന്ത് സംഭവിക്കും എന്ന് പറയേണ്ടതില്ലല്ലോ. പൂച്ചയുടെ മൂക്കിനടുത്തേക്ക് ഈ ചെമ്മീൻ കഷ്ണം ആദ്യം അടുപ്പിച്ചു. പിന്നെ മൂക്കിനടുത്തായി തന്നെ ആ കഷ്ണം അങ്ങ് വെയ്ക്കുകയാണ് ഒരാൾ. ഉറക്കത്തിനിടെ പൂച്ച മണം പിടിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. 37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ആദ്യ 30 സെക്കൻഡിലും പൂച്ച ഉറക്കത്തിൽ തന്നെയാണ്. സ്വപ്നം കാണുകയാണെന്ന് വല്ലതും വിചാരിച്ചായിരിക്കും പൂച്ച അതുവരെ കണ്ണുതുറക്കാതിരുന്നത്. എന്നാൽ മണം പിടിക്കുന്നുണ്ട്. പക്ഷേ 30ാമത്തെ സെക്കൻഡിൽ പെട്ടെന്ന് ചാടി എഴുന്നേറ്റ് ആ ചെമ്മീൻ കഷ്ണം കഴിക്കുന്നതും കാണാം. 

Buitengebieden എന്ന ട്വിറ്റർ അക്കൊണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രസകരമായ ഈ വീഡിയോയിൽ 1.6 മില്യൺ ആളുകൾ കണ്ടിട്ടുണ്ട്. 91.2k ആളുകൾ വീഡിയോയ്ക്ക് ലൈക്ക് ചെയ്തു. 10k ൽ അധികം പേർ റീട്വീറ്റ് ചെയ്യുകയും നിരവധി പേർ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News