Sabarimala: പതിനെട്ടാം പടിയിലെ പോലീസുകാരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ട് തേടി എ.ഡി.ജി.പി

Sabarimala: ഡ്യൂട്ടി ഒഴിഞ്ഞ ആദ്യ ബാച്ചിലുള്ളവരാണ് ഫോട്ടോ എടുത്തത്. ഫോട്ടോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെയാണ് വിവാദം. 

Written by - Zee Malayalam News Desk | Last Updated : Nov 26, 2024, 03:27 PM IST
  • ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോ ഷൂട്ടിൽ റിപ്പോർട്ട് തേടി എഡിജിപി
  • ഇത്തരം സംഭവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കി
Sabarimala: പതിനെട്ടാം പടിയിലെ പോലീസുകാരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ട് തേടി എ.ഡി.ജി.പി

ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോ ഷൂട്ടിൽ റിപ്പോർട്ട് തേടി എഡിജിപി. സന്നിധാനം സ്പെഷ്യൽ ഓഫീസറോടാണ് കെ. ഇ ബൈജുവിനോടാണ് റിപ്പോർട്ട് തേടിയത്. 

തിങ്കളാഴ്ചയാണ് വിവാദത്തിന് കാരണമായ ഫോട്ടോ എടുത്തതും പ്രചരിച്ചതും. ഡ്യൂട്ടി ഒഴിഞ്ഞ ആദ്യ ബാച്ചിലുള്ളവരാണ് ഫോട്ടോ എടുത്തത്. ഫോട്ടോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെയാണ് വിവാദം. 

Read Also: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ഹൈക്കോടതിയിൽ ഹർജി നൽകി നവീൻ ബാബുവിന്റെ ഭാര്യ

അതേസമയം പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തെ ഹൈക്കോടതിയും വിമർശിച്ചു. ഇത്തരം സംഭവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ, ഇത്തരം നടപടികൾ അനുവദനീയമല്ലെന്നും ശബരിമല തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണം സംബന്ധിച്ച് എക്സിക്യുട്ടീവ് ഓഫീസർ റിപ്പോർട് നൽകണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News