India vs Australia test cricket: കൈവിട്ട മത്സരം തിരിച്ചുപിടിച്ച ഇന്ത്യ; പതറാതെ പൊരുതിയ ക്യാപ്റ്റൻ... ബുംറ

India vs Australia Perth Test: ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ആദ്യ മത്സരത്തിൽ പങ്കെടുക്കാൻ കഴിയാതായതോടെയാണ് ബുംറ നായക പദവി ഏറ്റെടുത്തത്.

Written by - രജീഷ് നരിക്കുനി | Edited by - Roniya Baby | Last Updated : Nov 30, 2024, 01:04 PM IST
  • ബോളർമാർക്ക് ഒപ്പം രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിലെ ഇന്ത്യയുടെ മികവ് കൂടിയാണ് വിജയം അനായസമാക്കിയത് എന്നതിൽ സംശയമില്ല
  • ജയ്സ്വാളിന്റെ 161 റൺസും കോലിയുടെ സെഞ്ചറിയും കെഎൽ രാഹുലിന്റെ 77 റൺസും എല്ലാം അതില്‍ നിർണ്ണായകമാണ്
India vs Australia test cricket: കൈവിട്ട മത്സരം തിരിച്ചുപിടിച്ച ഇന്ത്യ; പതറാതെ പൊരുതിയ ക്യാപ്റ്റൻ... ബുംറ

ഓസ്ട്രേലിയയുമായുള്ള ഒന്നാം ടെസ്റ്റ് അവസാനിച്ചപ്പോൾ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് വിജയത്തിന്റെ കൊടുമുടിയില്‍ എത്തിയ ഇന്ത്യൻ ടീമിനെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. രണ്ട് ഇന്നിംഗ്സുകളിലായി ബാറ്റിംഗിലും ബോളിങ്ങിലും തിളങ്ങിയ ടീം. ആദ്യ ദിനത്തിൽ അടിപതറിയാലും ആരും പ്രതീക്ഷിക്കാത്ത തരത്തിൽ തിരിച്ചു വരുമെന്ന് ഒരിക്കൽ കൂടി തെളിയിച്ച മത്സരം കൂടിയായിരുന്നു അത്.

ക്യാപ്റ്റന്‍ ബുംറ.... ഇന്ത്യയുടെ വിജയത്തിനൊപ്പം ആ പേര് കൂട്ടിവായിക്കാതെ പോകാൻ കഴിയില്ല. ക്രിക്കറ്റ് ആരാധകരുടെ മുഴുവൻ വിഷമവും തോളിലേറ്റി മനോഹരമായ പുഞ്ചിരിയിലൂടെ വിജയം സമ്മാനിച്ച നായകൻ. കൈവിട്ട് പോയ മത്സരത്തെ യോർക്കറുകളിലൂടെയും വെടിയുണ്ട പോലുള്ള ബോളിംഗിലൂടെയും കൈപ്പിടിയിലൊതുക്കിയ നിമിഷം.

ALSO READ: ഐപിഎല്ലിലെ സർപ്രൈസ് എൻട്രി; രോഹിത്തിനും ബുംറയ്ക്കുമൊപ്പം കളിക്കാൻ ഈ മലപ്പുറത്തുകാരനും

രണ്ട് ഇന്നിംഗ്സുകളിലിലായി നായകൻ ബുംറ നേടിയത് എട്ട് വിക്കറ്റുകളാണ്. ഒപ്പം ബോളർമാരായ സിറാജും ഹർഷിത് റാണയും ചേർന്നതോടെ ഇന്ത്യയുടെ വിജയം കാണാൻ കഴിഞ്ഞു. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ആദ്യ മത്സരത്തിൽ പങ്കെടുക്കാൻ കഴിയാതായതോടെയാണ് ബുംറ നായക പദവി ഏറ്റെടുത്തത്. ബോളിംഗിൽ നിര്‍ണ്ണായക സമയത്തെടുത്ത അദ്ദേഹത്തിന്‍റെ ഓരോ തീരുമാനങ്ങളും വിജയത്തിന്റെ വേഗം കൂട്ടി.

മത്സരങ്ങളിൽ  പലസമയത്തും ബോളിംഗിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹം മുന്നോട്ട് വന്നപ്പോൾ വിക്കറ്റുകൾ നേടുകയും മത്സരത്തിൽ നിർണ്ണായക വഴിത്തിരിവ് ഉണ്ടാക്കുകയും ചെയ്തു. പേസ് ബോളർമാരെ തുണക്കുന്ന പിച്ചില്‍ സ്പിൻ ബോളറായ വാഷിംഗ് ടൺ സുന്ദറിനെ കൊണ്ട് ബോൾ ചെയ്യിപ്പിച്ച് ബാറ്റർമാരെ സമ്മർദത്തിലാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

ALSO READ: കോടികൾ മൂല്യമുള്ള താരമായി 13കാരൻ; ഇടം കയ്യൻ ബാറ്ററെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്

ബോളർമാർക്ക് ഒപ്പം രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിലെ ഇന്ത്യയുടെ മികവ് കൂടിയാണ് വിജയം അനായസമാക്കിയത് എന്നതിൽ സംശയമില്ല. ജയ്സ്വാളിന്റെ 161 റൺസും കോലിയുടെ സെഞ്ചറിയും കെഎൽ  രാഹുലിന്റെ 77 റൺസും എല്ലാം അതില്‍ നിർണ്ണായകമാണ്. വിദേശ മണ്ണില്‍ ഇന്ത്യയുടെ മികച്ച മൂന്നാമത്തെ വിജയം കൂടിയായിരുന്നു ഈ ടെസ്റ്റ്. 295 റൺസിനായിരുന്നു ഇന്ത്യയുടെ ജയം.

ഓസ്ട്രേലിയന്‍ മണ്ണിൽ 1977 ൽ നേടിയ 222 റൺ എന്ന റക്കോർഡ് കൂടിയാണ് ഇതോടെ പഴങ്കഥയായത്. 2019ൽ വിൻഡീസിനെതിരെ നേടിയ 318 റൺസാണ് വിദേശത്ത് ഇന്ത്യ നേടിയ ഏറ്റവും വലിയ വിജയം. 2017ൽ ശ്രീലക്കെതിരെ നേടിയ 304 റൺസ് എന്നിവയാണ് മറ്റ് രണ്ട് മികച്ച വിജയങ്ങൾ. കുറഞ്ഞ റൺസിന് പുറത്തായ ശേഷം അത്യുഗ്രൻ തിരിച്ചു വരവ് നടത്തി വിജയ കൊടി പാറിച്ച മൂന്നാമത്തെ ടെസ്റ്റ് മത്സരം കൂടിയായിരുന്നു ഇന്ത്യ ഓസ്ട്രേലിയ ടെസ്റ്റ്.

ALSO READ: കോടിക്കിലുക്കവുമായി ഐപിഎൽ താരലേലം; ബംപറടിച്ച് അൻഷുൽ കാംബോജ്

ആദ്യമത്സരത്തില്‍ പങ്കെടുക്കാതിരുന്ന ക്യാപിറ്റൻ രോഹിത് ശർമകൂടി ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാകുന്നതോടെ ബാറ്റിംഗ് നിരയിൽ ഇന്ത്യക്ക് ഇനിയും തിളങ്ങാനാകും. രണ്ട് ഇന്നിംഗ്സുകളിലും ഇന്ത്യൻ ബോളിംഗ് നിരയുടെ കരുത്ത് ലോകം കണ്ടതാണ്. ആദ്യ ഇന്നിംഗ്സിലെ പിഴവ് പരിഹരിച്ച് ബാറ്റിംഗിൽ വിസ്മയം തീർത്ത പോരാളികളെയും. മുൻനിര പോരാളിയായി രോഹിത്ത് കൂടി എത്തുമ്പോൾ എതിരാളികള്‍ക്ക് അൽപം കൂടി ചങ്കിടിപ്പ് കൂടും. ഫോമിലേക്ക് തിരിച്ചെത്തിയ വിരാട് കോലിയുടെ പ്രകടനവും കൂടി ആകുമ്പോൾ ഇന്ത്യയെ ഓസീസിന് പേടിച്ചേ പറ്റൂ.

ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയും രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയും തമ്മിലുള്ള രണ്ടാം മത്സരത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. ആദ്യ ടെസ്റ്റിലെ തോൽവിയുടെ ക്ഷീണം മാറ്റാനും ഇന്ത്യയുടെ വേടിയുണ്ട പോലുള്ള ബോളിംഗിനെ നേരിടാനും ഓസീസ് എന്ത് തന്ത്രമാകും പ്രയോഗിക്കുക എന്നതുതന്നെയാണ് ഏററവും പ്രധാനം.

ALSO READ: പെര്‍ത്തില്‍ 'ത്രീ കിങ്‌സ്'... രാജകീയ ജയവുമായി ഇന്ത്യ

ഒപ്പം ഇന്ത്യൻ  ബാറ്റിംഗ് നിരയെ എങ്ങനെ വീഴാത്താമെന്നതും. എന്നാൽ ഇതിനെയെല്ലാം നേരിടാനുള്ള മറു തന്ത്രവുമായിട്ടാകും  ഇന്ത്യ ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നത്. രോഹിത്ത് തിരിച്ച് എത്തുന്നതോടെ ആരെ പുറത്തിരുത്തും എന്നത് ചോദ്യമായി മുന്നിലുണ്ട്. ഡിസംബർ ആറ് മുതൽ 10 വരെയാണ് രണ്ടാം ടെസ്റ്റ് മത്സരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News