Viral Video: വഴിയിൽ കിടന്ന തുണി പൊക്കി നോക്കിയ കുരങ്ങന് കിട്ടി മുട്ടൻ പണി!!! വീഡിയോ വൈറൽ

Viral Video: തുണി പൊക്കി നോക്കിയ ഉടനെ പേടിച്ച് പുറകിലേക്ക് കുരങ്ങൻ ചാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Oct 3, 2022, 02:25 PM IST
  • പ്രാങ്ക് ചെയ്യുന്നതിന് വേണ്ടി ഒരു സ്ത്രീ പാമ്പിന്റെ രൂപത്തിലുള്ള കളിപ്പാട്ടം അവിടെ കൊണ്ട് വയ്ക്കുകയായിരുന്നു.
  • പിന്നീട് ഒരുപാട് കുരങ്ങുകളുള്ള പല സ്ഥലത്ത് ഇതുപോലെ കളിപ്പാട്ടം കൊണ്ട് വയ്ക്കുന്നുണ്ട്.
  • കുരങ്ങുകൾ എല്ലാം തന്നെ ഇത്തരത്തിൽ പേടിച്ച് മാറുന്നത് വീഡിയോയിൽ കാണാം.
Viral Video: വഴിയിൽ കിടന്ന തുണി പൊക്കി നോക്കിയ കുരങ്ങന് കിട്ടി മുട്ടൻ പണി!!! വീഡിയോ വൈറൽ

സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള വീഡിയോകളാണ് കാണാറുള്ളത്. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും രസിപ്പിക്കുന്നതുമായ വീഡിയോകള്‍ക്ക്‌ കാഴ്ചക്കാര്‍ ഏറെയാണ്‌. പ്രാങ്ക് വീഡിയോകളും സോഷ്യൽ മീഡിയയിൽ നമ്മൾ നിരവധി കാണാറുണ്ട്. ചില ടെലിവിഷൻ ചാനലുകൾ ഇത്തരം പ്രാങ്ക് പരിപാടികൾ നടത്താറുണ്ട്. ഇങ്ങനെയുള്ള പ്രാങ്ക് വീഡിയോകൾ പെട്ടെന്നാണ് വൈറലായി മാറുന്നത്. ഈ വീഡിയോകൾ കാഴ്ചക്കാരും കൂടുതലാണ്. അത്തരത്തിൽ വൈറലായ ഒരു പ്രാങ്ക് വീഡിയോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. 

മനുഷ്യരെ പ്രാങ്ക് ചെയ്യുന്നതിന്റെ വീഡിയോകൾ ആണ് കൂടുതലും നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ ഇവിടെ ഒരു കുരങ്ങിനെയാണ് പ്രാങ്ക് ചെയ്യുന്നത്. വളരെ രസകരമായ ഈ വീഡിയോ നിങ്ങൾ കണ്ടിരുന്ന് പോകും. വീഡിയോ തുടങ്ങുമ്പോൾ നമ്മൾ കാണുന്നത് റോഡിൽ ഒരു തുണി കിടക്കുന്നതാണ്. അതിനടുത്തേക്ക് ഒരു കുരങ്ങെത്തുകയും ആ തുണിയിലുണ്ടായിരുന്ന കയർ എടുത്ത് അത് പൊക്കി നോക്കുന്നതാണ്. തുണി പൊക്കി നോക്കിയ ഉടനെ പേടിച്ച് പുറകിലേക്ക് കുരങ്ങൻ ചാടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുണിയുടെ കയറിൽ കെട്ടിയിട്ടിരുന്ന പാമ്പിനെ കണ്ടാണ്  കുരങ്ങൻ പേടിച്ച് ചാടിയത്. 

എന്നാൽ അത് ശരിക്കുമുള്ള പാമ്പ് അല്ലായിരുന്നു എന്നത് കുരങ്ങന് മനസിലായില്ല. പ്രാങ്ക് ചെയ്യുന്നതിന് വേണ്ടി ഒരു സ്ത്രീ പാമ്പിന്റെ രൂപത്തിലുള്ള കളിപ്പാട്ടം അവിടെ കൊണ്ട് വയ്ക്കുകയായിരുന്നു. പിന്നീട് ഒരുപാട് കുരങ്ങുകളുള്ള പല സ്ഥലത്ത് ഇതുപോലെ കളിപ്പാട്ടം കൊണ്ട് വയ്ക്കുന്നുണ്ട്. കുരങ്ങുകൾ എല്ലാം തന്നെ ഇത്തരത്തിൽ പേടിച്ച് മാറുന്നത് വീഡിയോയിൽ കാണാം.

Also Read: Viral Video: കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ പെരുമ്പാമ്പുമായി ഏറ്റുമുട്ടുന്ന പൂച്ച!!! പിന്നെ സംഭവിച്ചത്

 

രസകരമായ ഈ വീഡിയോ Amazing Snake World എന്ന ഫേസ്ബുക്ക് പേജിലാണ് പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ കണ്ടത്. തമാശ നിറഞ്ഞ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News