Viral Video: സൂര്യപ്രകാശത്തെ പിടിക്കാൻ ശ്രമിക്കുന്ന പൂച്ചക്കുട്ടി, വീഡിയോ വൈറൽ

Viral Video: ഒരു പൂച്ചക്കുട്ടിയുടെ കുസൃതി നിറഞ്ഞ രസകരമായ വീഡിയോ ആണിത്. കാഴ്ചക്കാർക്ക് വളരെ കൗതുകം തോന്നിക്കും ഈ പൂച്ചക്കുട്ടിയുടെ പ്രവൃത്തി.

Written by - Zee Malayalam News Desk | Last Updated : Sep 18, 2022, 04:11 PM IST
  • വീടിനുള്ളിലേക്ക് വരുന്ന സൂര്യപ്രകാശത്തെ പിടിക്കാൻ ശ്രമിക്കുന്ന പൂച്ചക്കുട്ടിയാണ് വീഡിയോയിലുള്ളത്.
  • സൂര്യപ്രകാശം അടിക്കുമ്പോൾ അന്തരീക്ഷത്തിലുള്ള പൊടിപടലങ്ങളും മറ്റും വ്യക്തമായി കാണാൻ കഴിയും.
  • അതിനെയാണ് ശരിക്കും പൂച്ചക്കുട്ടി പിടിക്കാൻ ശ്രമിക്കുന്നത്.
Viral Video: സൂര്യപ്രകാശത്തെ പിടിക്കാൻ ശ്രമിക്കുന്ന പൂച്ചക്കുട്ടി, വീഡിയോ വൈറൽ

Viral Funny Video: ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും, യൂട്യുബിലും ഒക്കെയായി ഒട്ടേറെ വൈറൽ വീഡിയോകൾ നമ്മൾ കാണാറുണ്ട്. പലതും നമ്മളെ പൊട്ടിച്ചിരിപ്പിക്കുകയും ചിലത് അത്ഭുതപ്പെടുത്തുകയും മറ്റ് ചിലത് നമ്മളെ പേടിപ്പെടുത്താറുമുണ്ട്. മൃ​ഗങ്ങളുടെ വീഡിയോകൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലായി കാണാറുണ്ട്. അതിൽ തന്നെ വളർത്ത് മൃ​ഗങ്ങളായ പൂച്ചകളുടെയും പട്ടികളുടെയും ഒക്കെ വീഡിയോയ്ക്ക് കാഴ്ചക്കാർ ഏറെയാണ്. സാമൂഹിക മാധ്യങ്ങളിൽ ശ്രദ്ധ നേടുന്ന ഇത്തരം വീഡിയോകൾ ഒരു സ്ട്രെസ് റിലീഫ് എന്ന രീതിയിൽ കാണുന്നവരുമുണ്ട്. വളർത്ത് മൃ​ഗങ്ങളുടെയും വന്യമൃ​ഗങ്ങളുടെയും വീഡിയോകൾക്കായി പ്രത്യേകം സോഷ്യൽ മീഡിയ പേജുകൾ തന്നെയുണ്ട്. അത്തരത്തിലൊരു അക്കൗണ്ടിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

ഒരു പൂച്ചക്കുട്ടിയുടെ കുസൃതി നിറഞ്ഞ രസകരമായ വീഡിയോ ആണിത്. കാഴ്ചക്കാർക്ക് വളരെ കൗതുകം തോന്നിക്കും ഈ പൂച്ചക്കുട്ടിയുടെ പ്രവൃത്തി. വീടിനുള്ളിലേക്ക് വരുന്ന സൂര്യപ്രകാശത്തെ പിടിക്കാൻ ശ്രമിക്കുന്ന പൂച്ചക്കുട്ടിയാണ് വീഡിയോയിലുള്ളത്. സൂര്യപ്രകാശം അടിക്കുമ്പോൾ അന്തരീക്ഷത്തിലുള്ള പൊടിപടലങ്ങളും മറ്റും വ്യക്തമായി കാണാൻ കഴിയും. അതിനെയാണ് ശരിക്കും പൂച്ചക്കുട്ടി പിടിക്കാൻ ശ്രമിക്കുന്നത്. ഇടയ്ക്ക് ക്ഷീണിച്ചപ്പോൾ കുറച്ച് നേരം റെസ്റ്റ് എടുക്കുന്നതും കാണാം. 

Also Read: Viral Video : പാമ്പ് പടം പൊഴിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

 

10 സെക്കൻഡ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. എങ്കിലും പൂച്ചക്കുട്ടിയുടെ പ്രവൃത്തി കാണാൻ വളരെ രസമാണ്. Yog എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം ഇരുപതിനായിരത്തിനടുത്ത് ആളുകളാണ് കണ്ടത്. രണ്ടായിരത്തിലധികം ആളുകൾ ലൈക്ക് ചെയ്യുകയും നിരവധി പേർ റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒരുപാട് പേർ കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News