വ്യായാമം ചെയ്യാൻ മടിയുള്ളവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് പ്രചോദനം നൽകുന്ന ഒരു രസികൻ വീഡിയോ കാണിച്ച് തരാം. സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ വീഡിയോ ഇപ്പോൾ. ട്വിറ്ററിൽ വൈറലായ ഈ വീഡിയോയിൽ ബോഡി ബിൽഡർ കങ്കാരുവിന്റെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. ജിമ്മിൽ പോയി നിങ്ങൾ എങ്ങനെ വർക്കൗട്ട് ചെയ്ത് മസിൽ വരുത്തുന്നോ അതുപോലെ തന്നെ മസിൽമാനായ കങ്കാരുവിനെയാണ് വീഡിയോയിൽ കാണുന്നത്.
ജിമ്മിൽ വര്‍ക്കൗട്ട് ചെയ്യുന്ന ഒരു ബോഡിബിൽഡറെ പോലെ മസിലുകളുമായി നിൽക്കുന്ന കങ്കാരു കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നു. സാധാരണ കാണുന്ന കങ്കാരുവിനെക്കാൾ വലിയ ശരീരമുള്ളവയാണ് ഇവ. ബോഡി മസിൽസ് കാണിക്കുന്നതിനായി ജിമ്മന്മാർ ചെയ്യുന്ന പോസുകളെല്ലാം കങ്കാരു ചെയ്യുന്നത് പോലെ നമുക്ക് തോന്നും. വീഡിയോ എടുക്കുന്നിടത്തേക്ക് നോക്കി ഓരോ പോസുകളും കാണിച്ച് തരികയാണ് കങ്കാരു വീഡിയോയിൽ.
Bodybuilder Kangaroo pic.twitter.com/ghyoyxYEju
— Fun Viral Vids (@Fun_Viral_Vids) October 2, 2022
Also Read: Viral Video: മൂർഖനെ വിഴുങ്ങാൻ ശ്രമിക്കുന്ന രാജവെമ്പാല, വീഡിയോ വൈറൽ
കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന ഈ വീഡിയോ Fun Viral Vids എന്ന ട്വിറ്റർ പേജിലാണ്. ഒക്ടോബർ രണ്ടിന് പങ്കുവെച്ച ഈ വീഡിയോ 10.2k ആളുകളാണ് ഇതുവരെ കണ്ടിരിക്കുന്നത്. 15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയ്ക്ക് നിരവധി പേർ കമന്റും ചെയ്തിട്ടുണ്ട്. നിരവധി ഉപയോക്താക്കൾ ഈ വീഡിയോ റീട്വീറ്റ് ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...