വൈറൽ വീഡിയോ: കടൽ തീരത്തിരുന്ന് തിരമാലകളുടെ ശബ്ദം ആസ്വദിച്ച് നിങ്ങൾ മികച്ച പ്രാതൽ സാൻഡ്വിച്ച് കഴിക്കുന്നുവെന്ന് സങ്കൽപ്പിക്കുക. ആ രുചികരമായ സാൻഡ്വിച്ചിന്റെ ആദ്യ കഷ്ണം ആസ്വദിച്ചതിന് ശേഷം, നിങ്ങളുടെ പ്രഭാതഭക്ഷണം മോഷ്ടിച്ച് ആരെങ്കിലും കടന്നുകളഞ്ഞാൽ എന്താണ് തോന്നുക. ഇങ്ങനെ സംഭവിച്ചാൽ ആരാണ് സങ്കടപ്പെടാത്തത്, അല്ലേ?
കടൽത്തീരത്ത് ഇരുന്ന് ആസ്വദിച്ച് സാൻഡ്വിച്ച് കഴിച്ച ഈ മനുഷ്യന് സംഭവിച്ചത് അതാണ്. ഒരാൾ കടൽത്തീരത്ത് ഇരുന്ന് ഒരു സാൻഡ്വിച്ച് ആസ്വദിച്ച് കഴിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. എവിടെ നിന്നോ ഒരു പരുന്ത് റാഞ്ചി വന്ന് അയാളുടെ കയ്യിൽ നിന്ന് സാൻഡ്വിച്ച് തട്ടിയെടുത്തു. തന്റെ സാൻഡ്വിച്ച് പരുന്ത് കൊണ്ടുപോയതിന്റെ വിഷമം അയാളുടെ മുഖത്ത് ശരിക്കും കാണാം. അയാൾ തന്റെ ഒഴിഞ്ഞ പ്ലേറ്റിലേക്ക് സങ്കടത്തോടെ നോക്കുന്നു. അയാൾ വളരെ വിഷമത്തിലായിപോയെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകും.
That was fast.. pic.twitter.com/mxq1MWwbbk
— Buitengebieden (@buitengebieden) August 5, 2022
രസകരവും മനോഹരവുമായ ദൃശ്യങ്ങൾ പതിവായി പോസ്റ്റ് ചെയ്യുന്ന 'Buitengebieden' എന്ന പേജാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. 6.7 ദശലക്ഷത്തിലധികം കാഴ്ചക്കാരെയും 171,000 ലൈക്കുകളും നേടി വീഡിയോ ട്വിറ്ററിൽ വൈറലായിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...