Viral Video: പൂച്ചയ്ക്കെന്താ ഉള്ളി അരിയുന്നിടത്ത് കാര്യം? പിന്നെ സംഭവിച്ചത്

'Buitengebieden' ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ആരാണ് ഉള്ളി മുറിക്കുന്നത്? എന്ന ക്യാപ്ഷനാണ് വീഡിയോയ്ക്ക് ഉപയോക്താവ് നൽകിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 29, 2022, 01:34 PM IST
  • 'Buitengebieden' ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
  • 'ആരാണ് ഉള്ളി മുറിക്കുന്നത്? എന്ന ക്യാപ്ഷനാണ് വീഡിയോയ്ക്ക് ഉപയോക്താവ് നൽകിയിരിക്കുന്നത്.
  • 330kൽ അധികം ആളുകൾ വീഡിയോ കണ്ടു. 17k ലൈക്കുകളും ലഭിച്ചു.
Viral Video: പൂച്ചയ്ക്കെന്താ ഉള്ളി അരിയുന്നിടത്ത് കാര്യം? പിന്നെ സംഭവിച്ചത്

നായകളെയും പൂച്ചകളെയും ഒക്കെ വീട്ടിൽ വളർത്താൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. കുടുംബത്തിലെ ഒരു അം​ഗത്തെ പോലെയാകും ഇവർ ആ മൃ​ഗങ്ങളെ വളർത്തുന്നത്. അത്തരത്തിലുള്ള വളർത്ത് മൃ​ഗങ്ങളുടെ വീഡിയോ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇവയുടെ കുസൃതി നിറഞ്ഞ പ്രവർത്തികളൊക്കെ കാഴ്ചക്കാർക്ക് ചിരി പകരുന്നവയാണ്. നമ്മുടെ മുറികളിലും അടുക്കളയിലും എല്ലാം ഇവ ഓടി നടക്കാറുണ്ട്. അത്തരത്തിൽ ഉടമ ജോലി ചെയ്യുന്നതിനൊപ്പം കൂട്ടിരിക്കുന്ന പൂച്ചയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. 

ഒരു സ്ത്രീ ഉള്ളി അരിയുന്നത് വീഡിയോയിൽ നമുക്ക് കാണാൻ കഴിയും. പൊതുവെ ഉള്ളി അരിയുമ്പോൾ അത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് നമുക്ക് അറിയാം. സ്ത്രീയ്ക്കൊപ്പം ഇരുന്ന് അവർ ഉള്ളി അരിയുന്നത് കാണുകയാണ് പൂച്ച. ഇതിനിടെ പൂച്ചയുടെ എക്സ്പ്രെഷൻസ് വളരെ രസകരമാണ്. ഉള്ളി അരിയുമ്പോൾ പൊതുവെ നമ്മുടെ കണ്ണ് നീറും. കണ്ണിൽ നിന്ന് വെള്ളം വരികയും ചെയ്യു. പൂച്ചയ്ക്കും അത് തന്നെയാണ് സംഭവിച്ചിരിക്കുന്നതെന്ന് തോന്നുന്നു. കണ്ണ് നീറുന്ന തരത്തിലുള്ള ഭാവങ്ങളാണ് പൂച്ച കാണിക്കുന്നത്. 

 

Also Read: Viral Video: സർഫ് ബോർഡിൽ നിൽക്കുന്ന ഈ മിടുക്കനെ കണ്ടോ? സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച വീഡിയോ

'Buitengebieden' ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ആരാണ് ഉള്ളി മുറിക്കുന്നത്? എന്ന ക്യാപ്ഷനാണ് വീഡിയോയ്ക്ക് ഉപയോക്താവ് നൽകിയിരിക്കുന്നത്. 330kൽ അധികം ആളുകൾ വീഡിയോ കണ്ടു. 17k ലൈക്കുകളും ലഭിച്ചു. ഇന്റർനെറ്റിൽ കണ്ട ഏറ്റവും രസകരമായ കാര്യമാണിതെന്നാണ് ട്വിറ്റർ ഉപയോക്താക്കൾ പറഞ്ഞത്. നിരവധി തമാശ നിറഞ്ഞ കമന്റുകളും ചിരിക്കുന്ന ഇമോജികളും ട്വിറ്റർ ഉപയോക്താക്കൾ വീഡിയോയ്ക്ക് താഴെ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News