ഇന്ത്യയിൽ മൃഗങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന നിരവധി ദേശീയ പാർക്കുകളും വന്യജീവി സങ്കേതങ്ങളും ഉണ്ട്. രാജ്യത്തെ പല വനാതിർത്തികളിലും മനുഷ്യരും മൃഗങ്ങളും തമ്മിൽ സൌഹാർദ്ദപരമായി ഇടപഴകാറുണ്ട്. ഇപ്പോൾ ഇതാ അത്തരത്തിലൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. റോഡിലൂടെ പോകുന്ന ട്രക്കുകൾ തടഞ്ഞുനിർത്തി കരിമ്പ് മോഷ്ടിക്കുന്ന ആനയുടെ രസകരമായ വീഡിയോ ഉപയോക്താക്കളുടെ മനംകവർന്നിരിക്കുകയാണ്. ഡോ. അജയിത എന്ന സോഷ്യൽ മീഡിയ ഉപയോക്താവാണ് "ടോൾ ടാക്സ് കളക്ടർ" എന്ന രസകരമായ അടിക്കുറിപ്പോടെ വീഡിയോ ട്വീറ്റ് ചെയ്തത്.
ALSO READ: സിംഹത്തെ വിരട്ടിയോടിച്ച് കീരി; വീഡിയോ വൈറൽ
1 മിനിട്ടും 42 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിൽ ആന മൂന്ന് ട്രക്കുകൾ തടഞ്ഞ് നിർത്തി അതിലെ കരിമ്പുകൾ തുമ്പിക്കൈ ഉപയോഗിച്ച് എടുക്കുന്നത് കാണാം. ആദ്യത്തെ ട്രക്ക് വരുമ്പോൾ റോഡിന് മധ്യത്തിലേയ്ക്ക് കയറി നിന്നാണ് ആന ഗതാഗത തടസം സൃഷ്ടിക്കുന്നത്. വീഡിയോ ഇതുവരെ ഏകദേശം 2,52,000 ആളുകൾ കണ്ടുകഴിഞ്ഞു. 1000-ത്തിലധികം റീട്വീറ്റുകളും 7,000-ത്തിലധികം ലൈക്കുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് കമൻറുകളുമായി എത്തിയത്.
ആനയുടേത് അത്യാഗ്രഹമല്ല എന്നതാണ് ശ്രദ്ധേയമായ കാര്യമെന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ഓരോ ട്രക്കിൽ നിന്നും ആവശ്യത്തിന് മാത്രം കരിമ്പാണ് ആന എടുക്കുന്നതെന്നും അതിന് ശേഷം ആ വാഹനത്തെ പോകാൻ ആന അനുവദിക്കുന്നുണ്ടെന്നും ഉപയോക്താവ് ചൂണ്ടിക്കാട്ടി. എങ്ങനെയെങ്കിലും മുന്നോട്ട് പോകാൻ ശ്രമിക്കുന്നതിന് പകരം ആളുകൾ എങ്ങനെ ആനയുമായി സഹകരിക്കുന്നു എന്നതാണ് മറ്റൊരാൾ ചൂണ്ടിക്കാട്ടിയത്. ഈ റൂട്ടിൽ ട്രക്ക് ഓടിക്കുന്ന ഡ്രൈവർമാർക്ക് ഇത് പരിചിതമാണെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു.
The Toll Tax collector.... pic.twitter.com/gCg47mmJZm
— Dr. Ajayita (@DoctorAjayita) March 6, 2023
കരിമ്പിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാൻ പഞ്ചസാര മില്ലിന്റെ ഗുണനിലവാര നിയന്ത്രണ സെൽ ജാംബോയെ വിന്യസിച്ചിട്ടുണ്ട് എന്ന് തുടങ്ങിയ രസകരമായ കമൻറുകളും വീഡിയോയ്ക്ക് താഴെ എത്തുന്നുണ്ട്. വീഡിയോയുടെ കൃത്യമായ ലൊക്കേഷൻ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും 'എലിഫൻറ് ക്രോസിംഗ്' എന്ന് എഴുതിയിരിക്കുന്ന വീഡിയോയിലെ സൈൻ ബോർഡ് സംഭവം തായ്‌ലൻഡിൽ നടന്നതായാണ് സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...