Viral Video: 'ഇങ്ങോട്ടാണല്ലോ പോകുന്നത് കണ്ടത്, പിന്നെ ഇത് എവിടെ പോയി? 'ടിവിയിൽ കണ്ട കരടിയെ തപ്പി നായ

കരടി ടിവിയുടെ പുറകിലേക്കാണ് പോകുന്നതെന്നാണ് നായയുടെ വിചാരം. അത് പോകുന്നത് കണ്ട നായ ചെയ്തത് വേ​ഗം ചെന്ന് ടിവിയുടെ പുറകിൽ പോയി നോക്കി. 

Written by - Zee Malayalam News Desk | Last Updated : Jun 17, 2022, 03:31 PM IST
  • Yog എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
  • ഇതുവരെ 486.4k ആളുകൾ ഈ രസകരമായ വീഡിയോ കണ്ട് കഴിഞ്ഞു.
  • 14 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയ്ക്ക് 34.7k ലൈക്കുകളും ലഭിച്ചു.
Viral Video: 'ഇങ്ങോട്ടാണല്ലോ പോകുന്നത് കണ്ടത്, പിന്നെ ഇത് എവിടെ പോയി? 'ടിവിയിൽ കണ്ട കരടിയെ തപ്പി നായ

ടിവിയും മൊബൈൽ ഫോണും ടാബുകളും ഒക്കെ മനുഷ്യനെ മാത്രമല്ല മൃ​ഗങ്ങളെയും പലപ്പോഴും വട്ടം കറക്കാറുണ്ട്. പലപ്പോഴും ടിവിയിലും ഫോണിലുമൊക്കെ കാണുന്നവ നമ്മൾ അനുകരിക്കാറുണ്ട്. ചില മൃ​ഗങ്ങളും ഇത്തരത്തിൽ കാണിക്കാറുണ്ട്. ടിവിയിലും മറ്റും കാണുന്നത് ചിലപ്പോൾ ശരിക്കും സംഭവിക്കുന്നത് ആണെന്ന് കരുതി പലപ്പോഴും മൃ​ഗങ്ങൾ അതിന് നേരെ റിയാക്ട് ചെയ്യാറുണ്ട്. ഫോണിൽ ഏതെങ്കിലും ​ഗെയിം കാണുമ്പോഴോ അല്ലെങ്കിൽ മറ്റ് മൃ​ഗങ്ങളുടെ വീഡിയോ കാണുമ്പോഴോ എല്ലാം അവയെ പിടിക്കാനും അടിക്കാനുമൊക്കെ മൃ​ഗങ്ങൾ ശ്രമിക്കാറുണ്ട്.

കണ്ടിരിക്കുന്നവർക്ക് ഇത് പലപ്പോഴും കൗതുകം നിറ‍ഞ്ഞതും വളരെ രസകരവുമാണ്. അങ്ങനെയുള്ള വീഡിയോ ആണ് ഇവിടെ വാർത്തയിൽ കാണാൻ കഴിയുക. ടിവിയിൽ ഒരു കരടിയെ കാണിക്കുന്നുണ്ട്. ഈ കരടി പുറം തിരിഞ്ഞ് നടക്കുന്നതാണ് നായ ടിവിയിലൂടെ കാണന്നത്. കരടി ടിവിയുടെ പുറകിലേക്കാണ് പോകുന്നതെന്നാണ് നായയുടെ വിചാരം. അത് പോകുന്നത് കണ്ട നായ ചെയ്തത് വേ​ഗം ചെന്ന് ടിവിയുടെ പുറകിൽ പോയി നോക്കി. കരടിയെ കാണാതായപ്പോൾ ഇങ്ങോട്ടാണല്ലോ പോകുന്നത് കണ്ടത്, പിന്നെ ഇത് എവിടെ പോയി എന്ന് ചിന്തിക്കുന്ന തരത്തിലായിരുന്നു നായയുടെ നോട്ടം. 

 

Also Read: Viral Video: ഡിഷ്യൂം!!! ഒറ്റ തള്ളിന് കൂട്ടുകാരനെ താഴെയിട്ട് പൂച്ച, വൈറലായി വീഡിയോ

ടിവിയുടെ പുറകിൽ കരടിയെ കാണാതായപ്പോൾ ഇത് എവിടെ പോയി എന്ന ഭാവത്തിൽ നായ തന്റെ ഉടമസ്ഥനെ നോക്കി. പിന്നീട് ടിവി ഇരുന്നതിന് പുറകിലായുള്ള മുറിയിൽ കരടിക്കായി നായ തിരച്ചിൽ നടത്തി. എന്നാൽ ആ വീട്ടിൽ ഒരിടത്തും കരടിയെ നായ കണ്ടില്ല. ടിവിയിൽ കരടിയുടെ കൂടെ അതിന്റെ കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. Yog എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതുവരെ 486.4k ആളുകൾ ഈ രസകരമായ വീഡിയോ കണ്ട് കഴിഞ്ഞു. 14 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയ്ക്ക് 34.7k ലൈക്കുകളും ലഭിച്ചു.

Viral Video: ഡിഷ്യൂം!!! ഒറ്റ തള്ളിന് കൂട്ടുകാരനെ താഴെയിട്ട് പൂച്ച, വൈറലായി വീഡിയോ

ഒരു ഷെൽഫിന്റെ മുകളിൽ കയറിയിരിക്കുന്ന രണ്ട് പൂച്ചകളെ വീഡിയോയിൽ കാണാം. ഇരുവരും തമ്മിൽ തമ്മിൽ നോക്കിയിരിക്കുകയാണ്. ഇതിന് മുൻപ് അവർ തമ്മിൽ വഴക്ക് നടന്നോ എന്നത് വ്യക്തമല്ല. അതോ ആ ഷെൽഫിൽ ഒറ്റയ്ക്ക് ഇരിക്കാൻ വേണ്ടിയാണോ എന്നും അറിയില്ല. അഞ്ച് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ആ വീഡിയോയിൽ 3 സെക്കൻഡ് ആയപ്പോഴേക്കും ഒരു പൂച്ച മറ്റേ പൂച്ചയെ തള്ളി താഴേയ്ക്കിടുന്നതാണ് കാണുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News