വളരെ കുസൃതിയും കുറുമ്പും ഒക്കെ നിറഞ്ഞ ഒരു മൃഗമാണ് പൂച്ച. പൂച്ചയെ വീട്ടിൽ വളർത്തുന്നവർ നിരവധിയാണ്. പൂച്ചയെ ഇഷ്ടമില്ലാത്തവരായും അധികം ആളുകൾ കാണില്ല. ഇവയുടെ കുസൃതി നിറഞ്ഞ പല പ്രവർത്തികളും കണ്ടിരിക്കാൻ തന്നെ രസമാണ്. അത്തരത്തിൽ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ മിക്കവാറും നമുക്ക് കാണാനും കഴിയും. മറ്റ് വളർത്ത് മൃഗങ്ങളുമായും പൂച്ചകൾ മിക്കവാറും അടിയുണ്ടാക്കാറുണ്ട്.
അങ്ങനെ തന്റെ കൂട്ടുകാരനുമായുള്ള ഒരു അടികൂടലിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയെ ചിരിപ്പിക്കുന്നത്. ഒരു ഷെൽഫിന്റെ മുകളിൽ കയറിയിരിക്കുന്ന രണ്ട് പൂച്ചകളെ വീഡിയോയിൽ കാണാം. ഇരുവരും തമ്മിൽ തമ്മിൽ നോക്കിയിരിക്കുകയാണ്. ഇതിന് മുൻപ് അവർ തമ്മിൽ വഴക്ക് നടന്നോ എന്നത് വ്യക്തമല്ല. അതോ ആ ഷെൽഫിൽ ഒറ്റയ്ക്ക് ഇരിക്കാൻ വേണ്ടിയാണോ എന്നും അറിയില്ല. അഞ്ച് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ആ വീഡിയോയിൽ 3 സെക്കൻഡ് ആയപ്പോഴേക്കും ഒരു പൂച്ച മറ്റേ പൂച്ചയെ തള്ളി താഴേയ്ക്കിടുന്നതാണ് കാണുന്നത്.
കാരണം അറിയില്ലെങ്കിലും രണ്ട് പൂച്ചകളുടെയും ഭാവങ്ങൾ കണ്ടിരുന്നവരെ വളരെയധികം ചിരിപ്പിക്കുന്നതാണ്. 2.3 മില്യൺ ആളുകൾ ഈ വീഡിയോ ഇതിനോടകം കണ്ട് കഴിഞ്ഞു. yog എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 128.9k ആളുകൾ വീഡിയോ ലൈക്കും ചെയ്തിട്ടുണ്ട്.
Viral Video: നീ ഏതാ, ഇത് എന്റെ ബെഡ്ഡാണ്! പൂച്ചക്കുഞ്ഞിനെ തന്റെ കിടക്കയിൽ നിന്ന് ഓടിക്കാൻ ശ്രമിക്കുന്ന നായ
ഒരു നായയും പൂച്ചക്കുട്ടിയും തമ്മിലുള്ള വീഡിയോ ആണിത്. വളർത്ത് മൃഗങ്ങൾക്ക് മിക്കവാറും വീട്ടുകാർ അവർക്ക് മാത്രമായി ബെഡ് (കിടക്ക) റെഡിയാക്കി കൊടുക്കാറുണ്ട്. അത്തരത്തിൽ ഈ വീഡിയോയിൽ ഉള്ള നായയ്ക്ക് കൊടുത്തിരിക്കുന്നതാവണം ആ ബെഡ്. എന്നാൽ കിടക്കാനായി നായ വരുമ്പോൾ അതിൽ ഒരു പൂച്ച കുഞ്ഞ് കയറി കിടക്കുന്നതാണ് കാണുന്നത്. നീ ഏതാ, ഇത് എന്റെ ബെഡ്ഡാണ് എന്ന് ചോദിക്കുന്നതിന് തുല്യമായ പ്രവർത്തിയായിരുന്നു പൂച്ചക്കുഞ്ഞിനെ കണ്ട നായ കാണിച്ചത്.
എന്നാൽ ഒരു ഭാവമാറ്റവും ഇല്ലാതെ ആ കിടക്കയിൽ ഒന്ന് അനങ്ങുക പോലും ചെയ്യാതെ കിടക്കുന്ന പൂച്ചക്കുഞ്ഞിനെയും കാണാം വീഡിയോയിൽ. പൂച്ചയെ എങ്ങനെയെങ്കിലും ബെഡ്ഡിൽ നിന്ന് പുറത്ത് ചാടിക്കാനുള്ള നായയുടെ ശ്രമം വിഫലമാകുന്നതാണ് വീഡിയോയിൽ കാണുന്നത്. ബെഡ് മറിച്ചിടാൻ നോക്കിയിട്ട് പോലും പൂച്ചക്കുഞ്ഞ് അതിൽ നിന്ന് അനങ്ങിയില്ല എന്നതാണ് അതിശയം. ഒടുവിൽ പരിശ്രമങ്ങളിലെല്ലാം പരാജയപ്പെട്ട നായ കിടക്കയുടെ ഒരു ചെറിയ ഭാഗത്തായി കിടക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...