Viral Video: ഓസ്കർ കൊടുക്കേണ്ടി വരും; നഖം വെട്ടാനൊരുങ്ങിയതും ബോധംകെട്ട് വീണ് നായ - വീഡിയോ വൈറൽ |

Viral Video: നഖം വെട്ടുന്നതിനിടെയുള്ള നായയുടെ അഭിനയമാണ് വീഡിയോയിൽ. വീഡിയോ കാണുന്നവരിൽ ചിരി നിറയ്ക്കുന്നതാണ് ഈ രം​ഗം  

Written by - Zee Malayalam News Desk | Last Updated : Mar 22, 2023, 08:39 AM IST
  • നായയുടെ നഖം വെട്ടുന്നതിനിടെ സംഭവിച്ച രസകരമായ ഒരു സംഭവമാണ് വീഡിയോ വൈറലാകാൻ കാരണമാകുന്നത്.
  • നായയുടെ ഉടമയായ സ്ത്രീ അതിന്റെ അടുത്തിരുന്ന് നഖം വെട്ടാൻ ശ്രമിക്കുകയാണ്.
  • അതുവരെ അനങ്ങാതിരുന്ന നായ നഖം വെട്ടാൻ തുടങ്ങിയപ്പോഴേക്കും അവശത പ്രകടിപ്പിക്കുകയും ബോധംകെട്ട് വീഴുകയും ചെയ്തു.
Viral Video: ഓസ്കർ കൊടുക്കേണ്ടി വരും; നഖം വെട്ടാനൊരുങ്ങിയതും ബോധംകെട്ട് വീണ് നായ - വീഡിയോ വൈറൽ |

നായ്ക്കൾ വളരെ സ്നേഹമുള്ള മൃ​ഗങ്ങളാണ്. തങ്ങളെ വളർത്തുന്നവരോട് അങ്ങേയറ്റം സ്നേഹവും വിശ്വാസ്യതയും പുലർത്തുന്ന ഒരു ജീവിയാണിത്. വീടിന് കാവലായിട്ടും മറ്റുമാണ് ഇവയെ പലരും വളർത്താറുള്ളത്.  കുടുംബത്തിലെ ഒരു അം​ഗത്തെ പോലെയാണ് പലരും ഇവയെ കാണുന്നത്. കാരണം നായ്ക്കൾ അത്രമാത്രം സ്നേഹമുള്ളവയാണ്. വീട്ടുകാർക്ക് സഹായമായും ചിലപ്പോൾ കുസൃതി കാട്ടി അവരെ ശല്യം ചെയ്യുകയും ഒക്കെ ചെയ്യാറുണ്ട് ഇവ. മനുഷ്യൻ ആദ്യമായി ഇണക്കി വളർത്താൻ തുടങ്ങിയ ജീവിയും നായയാണ്. 

ബുദ്ധിശക്തിയിൽ മുൻപിൽ നിൽക്കുന്ന മൃ​ഗങ്ങളാണ് നായ്ക്കൾ. ഇവയെ പരിശീലിപ്പിച്ചെടുക്കാൻ വളരെ എളുപ്പമാണ്. നിർദ്ദേശങ്ങളുടെ അർത്ഥം വേഗം ഗ്രഹിക്കുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യും ഇവ. അത്തരത്തിലൊരു നായയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബുദ്ധിശക്തിയിൽ മാത്രമല്ല അഭിനയത്തിലും കേമന്മാരാണ് നായ്ക്കൾ. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ ഇതിനുള്ള തെളിവാണെന്ന് പറയാം. 

Also Read: Viral Video: ഇങ്ങനൊരു സീൻ ഇതിന് മുൻപ് നിങ്ങൾ കണ്ടിട്ടുണ്ടാകില്ല; വൈറലായി തത്തയുടെ കുളി

നായ്ക്കളെ ​ഗ്രൂം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. കൃത്യ സമയത്ത് ഇവയുടെ രോമങ്ങളും നഖവുമൊക്കെ വെട്ടി വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. അത്തരത്തിൽ നായയുടെ നഖം വെട്ടുന്നതിനിടെ സംഭവിച്ച രസകരമായ ഒരു സംഭവമാണ് വീഡിയോ വൈറലാകാൻ കാരണമാകുന്നത്. നായയുടെ ഉടമയായ സ്ത്രീ അതിന്റെ അടുത്തിരുന്ന് നഖം വെട്ടാൻ ശ്രമിക്കുകയാണ്. അതുവരെ അനങ്ങാതിരുന്ന നായ നഖം വെട്ടാൻ തുടങ്ങിയപ്പോഴേക്കും അവശത പ്രകടിപ്പിക്കുകയും ബോധംകെട്ട് വീഴുകയും ചെയ്തു. നഖം വെട്ടാൻ ഇരുത്തുമ്പോൾ മൃ​ഗങ്ങൾ പല നമ്പരുകളും പ്രയോ​ഗിക്കുന്നതിന്റെ വീഡിയോകൾ മുൻപും സോഷ്യൽ മീഡിയകളിൽ വൈറായിട്ടുണ്ട്. 

Buitengebieden എന്ന ഇൻസ്റ്റാ​ഗ്രാം ഉപയോക്താവ് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 1.3 മില്യൺ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. 14 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയ്ക്ക് 65.8k ലൈക്കുകളും നിരവധി കമന്റുകളും ലഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News