സാമൂഹിക മാധ്യമങ്ങളിൽ പലപ്പോഴും ആളുകൾ കൂടുതൽ സമയം ചിലവഴിക്കുന്നത് വീഡിയോകൾക്കായാണ്. ഇവയിൽ റീൽസും സിനിമകളിലെ കോമഡി സീനുകളും വിവാഹ വീഡിയോകളും മൃഗങ്ങളുടെ വീഡിയോകളും ഒക്കെ ഉൾപ്പെടും. ഈ വീഡിയോകളിൽ ചിലത് ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. ഇപ്പോൾ ഒരു പെരുമ്പാമ്പ് പടം പൊഴിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഒരു വർഷത്തിൽ 4 മുതൽ 12 പ്രാവശ്യം വരെ പാമ്പുകൾ പടം പൊഴിക്കാറുണ്ട്. ഇതിനെ എക്ഡിസിസ് എന്നാണ് അറിയപ്പെടുന്നത്. പാമ്പിന്റെ ശരീരം വളരുന്നതനുസരിച്ച് അവയുടെ പടം വളരാറില്ല. അതുകൊണ്ടാണ് ഇടയ്ക്കിടെ ഇവ പടം പൊഴിക്കാറുള്ളത്. വളർച്ചയ്ക്ക് അനുസരിച്ചാണ് പാമ്പുകൾ പടം പൊഴിക്കുന്നത്. പാറയിലോ, പരുക്കനായ പ്രതലത്തിലോ ഉരച്ചാണ് പാമ്പ് പടം ശരീരത്തിൽ നിന്ന് മാറ്റുന്നത്. തല മുതലാണ് പടം പൊഴിഞ്ഞു തുടങ്ങുക.
ഇത്തരത്തിൽ ഒരു പെരുമ്പാമ്പ് പടം പൊഴിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. MetDaan Animals എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്ക് വെച്ചിരിക്കുന്ന വീഡിയോയാണ് ഇത്.
Also Read: Viral Video: ഗതികെട്ടാൽ? പുല്ല് തിന്നുന്ന പുലിയെ കണ്ടിട്ടുണ്ടോ
പെരുമ്പാമ്പ് പടം പൊഴിക്കുമ്പോൾ അതിനെ സഹായിക്കാനായി ഒരാൾ കൂടി ആ വീഡിയോയിലുള്ളത് കാണാം. പെരുമ്പാമ്പ് ഒരു ബാഗിനുള്ളിലോ മറ്റോ ആണ് കിടക്കുന്നത്. പടം പൊഴിക്കുന്ന സമയത്ത് അതിനൊപ്പം ഒരാൾ ഉണ്ടെങ്കിലും ആ വ്യക്തിയെ പാമ്പ് ഉപദ്രവം ഒന്നും ചെയ്യുന്നില്ല. 7.3 മില്യൺ ആളുകൾ ഈ വീഡിയോ കണ്ടിട്ടുണ്ട്. മൂവായിരത്തിലധികം പേർ വീഡിയോയ്ക്ക് കമന്റും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...