Viral Video: സാമൂഹിക അകലം പാലിക്കല്‍...!! കോവിഡ് രോഗിയെ ക്രെയിനില്‍ പൊക്കിയെടുക്കുന്ന ദൃശ്യം വൈറല്‍

വൈറസ് സ്ഥിരീകരിച്ച ഒരു രോഗിയെ " സാമൂഹിക അകലം" പാലിച്ചുകൊണ്ട് ആശുപത്രിയില്‍ എത്തിക്കാനായി വാനില്‍ കയറ്റുന്ന ദൃശ്യം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍  വൈറലായി മാറിയിരിയ്ക്കുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Oct 30, 2022, 04:37 PM IST
  • വൈറസ് സ്ഥിരീകരിച്ച ഒരു രോഗിയെ " സാമൂഹിക അകലം" പാലിച്ചുകൊണ്ട് ആശുപത്രിയില്‍ എത്തിക്കാനായി വാനില്‍ കയറ്റുന്ന ദൃശ്യം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്.
Viral Video: സാമൂഹിക അകലം പാലിക്കല്‍...!! കോവിഡ് രോഗിയെ ക്രെയിനില്‍ പൊക്കിയെടുക്കുന്ന ദൃശ്യം വൈറല്‍

Viral Video: ചൈനയില്‍ വീണ്ടും കോവിഡ് വ്യാപിക്കുകയാണ്.  കൊറോണ വ്യാപനത്തെത്തുടര്‍ന്ന്  രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍  വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തിയിരിയ്ക്കുകയാണ്. അതായത്, കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ച വുഹാന്‍ അടക്കം നിരവധി പ്രദേശങ്ങളില്‍ ലോക്ഡൗൺ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.

ചൈനയില്‍ ദിവസവും ആയിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിയ്ക്കുന്ന സാഹചര്യത്തില്‍   സീറോ കോവിഡ് നയത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.  ഇതിനോടകം, രാജ്യത്തെ 28  നഗരങ്ങളിലാണ് നിയന്ത്രണങ്ങൾ  നടപ്പാക്കിയിരിയ്ക്കുന്നത്. 

Also Read:  Viral Video: കിടാവിനെ വേട്ടയാടാൻ വന്ന സിംഹത്തെ കണ്ടം വഴി ഓടിച്ച് പോത്ത്..! വീഡിയോ വൈറൽ

കോവിഡിനെ തടുക്കാനുള്ള ഏറ്റവും പ്രധാന നടപടിയാണ് "സാമൂഹിക അകലം പാലിക്കുക" എന്നത്. ഈ സാഹചര്യത്തില്‍ വൈറസ് സ്ഥിരീകരിച്ച ഒരു രോഗിയെ " സാമൂഹിക അകലം" പാലിച്ചുകൊണ്ട് ആശുപത്രിയില്‍ എത്തിക്കാനായി വാനില്‍ കയറ്റുന്ന ദൃശ്യം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍  വൈറലായി മാറിയിരിയ്ക്കുകയാണ്.  

Also Read:  Viral Video: മോഷണം നടത്തി കാമുകിയെ പണക്കാരിയാക്കി കാമുകൻ, ശേഷം കാമുകി പറഞ്ഞത് കേട്ടോ..! വീഡിയോ വൈറൽ

കൊറോണ രോഗിയെ ക്രെയിൻ ഉപയോഗിച്ച്  ഉയര്‍ത്തി വാനില്‍ കയറ്റുന്നത് ഈ വീഡിയോ യില്‍ കാണാം.  ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിയ്ക്കുകയാണ്. 

സ്ഥിരീകരിക്കാത്ത ഈ ദൃശ്യങ്ങള്‍ അതേ പ്രദേശത്തെ ഒരു താമസക്കാരന്‍ വീടിന്‍റെ ജനലിലൂടെ റെക്കോർഡ് ചെയ്തതായി വീഡിയോ കണ്ടാല്‍ തോന്നും. രോഗം പകരുന്നത് തടയാനായി സാമൂഹിക അകലം പാലിച്ചുകൊണ്ട് രോഗിയെ ആശുപതിയില്‍ എത്തിയ്ക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍...! 

ആരോഗ്യപ്രവര്‍ത്തകര്‍ രോഗിയെ വളരെ ശ്രദ്ധാപൂര്‍വ്വം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതും വാനില്‍ കയറ്റുന്നതും വീഡിയോയില്‍ കാണാം.  

ചൈനയില്‍ കോവിഡ്  രോഗിയെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിന്‍റെ  വീഡിയോ കാണാം.. 

 

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോ ഇതിനോടകം  ലക്ഷക്കണക്കിന്‌ ആളുകളാണ് കണ്ടിരിയ്ക്കുന്നത്. വീഡിയോയ്ക്ക് ഇതിനോടകം  221k വ്യൂസ് ആണ് ലഭിച്ചത്.  1.8 k ലൈക്കുകളും ഈ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. 

ചൈനയില്‍ ഇതിനോടകം സീറോ കോവിഡ് നയം പ്രഖ്യാപിച്ചിട്ടുണ്ട്.  അതായത്, നഗരത്തില്‍ കോവിഡ്  സ്ഥിരീകരിച്ചാല്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്നാണ്  ഈ നയംകൊണ്ട് അർത്ഥമാക്കുന്നത്. കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനില്‍ 8 ലക്ഷത്തിലധികം ആളുകള്‍  വീട്ടില്‍തന്നെ കഴിയുകയാണ്.... അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ് ഇത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

 

 

Trending News