വാൻ ചുറ്റി വരിഞ്ഞത് ആനക്കോണ്ടയൊ? ഞെട്ടിയ കാഴ്ച

കാഴ്ച കണ്ടവർ ഞെട്ടിത്തരിച്ചു പോയി.  വാനിൻറെ ഡോറുകളും തുറന്ന് കിടക്കുന്ന നിലയിലാണ്

Written by - Zee Malayalam News Desk | Last Updated : Aug 5, 2022, 03:43 PM IST
  • മരത്തിനോട് ചേർന്ന് കിടക്കുന്ന വാഹനത്തിൻറെ പിൻവശം മാത്രമാണ് ആളുകൾ കണ്ടത്
  • വണ്ടിയിൽ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് ആളുകളുടെ സംശയം
  • ചൈനീസ് പ്രവിശ്യയായ ഷെജിയാങ്ങിലാണ് സംഭവം നടക്കുന്നത്
വാൻ ചുറ്റി വരിഞ്ഞത് ആനക്കോണ്ടയൊ? ഞെട്ടിയ കാഴ്ച

നിർത്തിയിട്ടിരുന്ന വാനിൽ ചുറ്റി വരിഞ്ഞ് ഒരു ഭീമൻ പാമ്പ്. ഒറ്റ നോട്ടത്തിൽ ആനക്കോണ്ടയെന്ന് പോലും തോന്നി പോകുന്ന വിധമുള്ള വലിപ്പം. കാഴ്ച കണ്ടവർ ഞെട്ടിത്തരിച്ചു പോയി.  വാനിൻറെ ഡോറുകളും തുറന്ന് കിടക്കുന്ന നിലയിലാണ് വണ്ടിയിൽ ആരെങ്കിലും ഉണ്ടായിരുന്നോ എന്നോ അല്ലെങ്കിൽ അവർക്ക് എന്തെങ്കിലും പറ്റിയോ എന്നൊക്കെയായിരുന്നു ആളുകളുടെ സംശയം.

മരത്തിനോട് ചേർന്ന് കിടക്കുന്ന വാഹനത്തിൻറെ പിൻവശം മാത്രമാണ് ആളുകൾ കണ്ടത്. എന്നാൽ മുൻപിലേക്ക് ചെന്നവർക്ക് കാര്യം പിടികിട്ടി. സംഭവം ജീവനുള്ള പാമ്പല്ല. പാമ്പിൻറെ ഒരു നിർമ്മിതി മാത്രം. ചൈനയിലെ ഒരു മൃഗശാലയിലെ ആർട്ട് ഇൻസ്റ്റാളേഷനാണ് സാധനം.

 

Also Read Viral Video: നാഗ്-നാഗിനി പ്രണയരംഗം കണ്ടിട്ടുണ്ടോ? കണ്ടു നോക്കൂ..! വീഡിയോ വൈറൽ

ഷോങ്ങ്നാൻ ബൈകാവോ മൃഗശാലയിലാണ് ആളുകളെ വിസ്മയിപ്പിച്ച കാഴ്ച ഒരുക്കിയത്. ചൈനീസ് പ്രവിശ്യയായ ഷെജിയാങ്ങിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഫിഗൻ എന്ന ട്വിറ്റർ പേജിൽ പങ്ക് വെച്ച വീഡിയോ നിരവധി പേരാണ് കണ്ടത്. ഇത് വരെ 1,170 റീ ട്വീറ്റുകളും 203 ക്വോട്ട് ട്വീറ്റുകളും 4,462 ലൈക്കുകളും ട്വീറ്റിന് ലഭിച്ചു. 2.8 മില്യൺ ആളുകളാണ് വളരെ കുറഞ്ഞ സമയം കൊണ്ട് ട്വിറ്ററിൽ വീഡിയോ കണ്ടത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News