Viral Video Today: ലോകത്തിൽ ഏറ്റവും ബുദ്ധിശക്തിയും സ്നേഹവുമുള്ള മൃഗങ്ങളിൽ ഒന്നായാണ് ആനകളെ കണക്കാക്കുന്നത്. അതിന്റെ തെളിവാണ് അവയുടെ മനുഷ്യനോടുള്ള ഇടപെടലിൽ. മുങ്ങിത്താഴുന്ന ഒരാളുടെ ജീവൻ രക്ഷിച്ച ആ ആന കുട്ടിയുടെ വീഡിയോ ആണ് വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.
2016ൽ തായ്‌ലൻഡിലെ എലിഫന്റ് നേച്ചർ പാർക്കിലാണ് സംഭവം നടന്നതെന്ന്.സഹായത്തിനായി ആംഗ്യം കാണിച്ച് നിസ്സഹായനായി നദിയിലൂടെ ഒഴുകുന്ന ഒരാൾ മുങ്ങിമരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. പിന്നിൽ ഒരു ആനക്കൂട്ടം അതേ നദി മുറിച്ചുകടക്കാൻ ശ്രമിക്കുന്നു.
ALSO READ: Viral Video: രഹസ്യമായി വീട്ടിനുള്ളിൽ കയറി കൂറ്റൻ പെരുമ്പാമ്പ്, വീഡിയോ കണ്ടാൽ ഞെട്ടും..!
പൊടുന്നനെ, ആ മനുഷ്യൻ മുങ്ങിമരിക്കുകയാണെന്ന് കരുതി ഒരു ആനക്കുട്ടി അയാളെ രക്ഷിക്കാൻ ഓടി. ആനക്കുട്ടി വെള്ളത്തിലേക്ക് നീങ്ങുന്നതും താങ്ങായി തുമ്പിക്കൈ നീട്ടുന്നതും കാണാം. മുൻപ് പലതവണ ആളുകൾ കണ്ടതാണെങ്കിലും ഇത്തവണ വീണ്ടും ആളുകളുടെ ഫേവറിറ്റ് ലിസ്റ്റിലേക്ക് ഇടംനേടിയിരിക്കുകയാണ് ഇത്.
This Baby #Elephant thought this Man will die by drowning in the river, and he is saved.
Animals are Love @SrBachchan pic.twitter.com/HbB69jsAG0— Beejal Bhatt #SIRABEF (@BeejalBhatt) June 3, 2020
വൈറലായ വീഡിയോയുടെ താഴെ “മൃഗങ്ങൾ അതിശയകരമാണെന്നാണ്” ഒരാൾ കമൻറിട്ടത്. മനുഷ്യൻ മുങ്ങിമരിക്കുകയാണെന്നും രക്ഷിക്കേണ്ടതുണ്ടെന്നും ആന വിചാരിച്ചു.വളരെ മനോഹരം എന്നാണ് മറ്റൊരാൾ ഇട്ട കമൻറ്.അങ്ങേയറ്റം ബുദ്ധിമാനും സ്‌നേഹമുള്ളവനുമാണ് ഇതെന്ന് മറ്റൊരാളും കമൻറിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...