Viral Video: അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ഏറെ ഹൃദ്യമാണ്. അത് മനുഷ്യരായാലും മൃഗങ്ങളായാലും പക്ഷികള്‍ ആയാലും അത് ഏറെ രസകരവും മനോഹരവുമാണ്.
ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള ആദ്യത്തെയും ഏറ്റവും മനോഹരവുമായ കളിയാണ് "ഒളിച്ചേ കണ്ടേ" (Peekaboo) എന്നത്...!! തന്‍റെ കുഞ്ഞുമായി ഈ കളി കളിക്കാത്ത ഒരമ്മയും ഈ ലോകത്ത് ഉണ്ടാവില്ല.
എന്നാല്‍, മനുഷ്യരെപ്പോലെ മൃഗങ്ങളുടെയും പക്ഷികളുടെയും സാമ്രാജ്യവും വളരെ രസകരമാണ്.
കുഞ്ഞുങ്ങളുമായി രസകരവും ആത്മബന്ധവും പുലർത്തുന്ന ഒരു അമ്മ പക്ഷി തന്‍റെ കുഞ്ഞുങ്ങളുമായി "ഒളിച്ചേ കണ്ടേ" (Peekaboo) കളിയ്ക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഒരു തരം തത്തയായ ഒരു കൊക്കറ്റിയൽ (Cockatiel) പക്ഷി കുഞ്ഞുങ്ങളുമായി പീക്കബൂ (Peekaboo) കളിക്കുകയാണ്. തുർക്കിയിലെ ബർസയിലാണ് ഈ വീഡിയോ ചിത്രീകരിച്ചത്.
പക്ഷിയുടെ ഉടമയായ നെസെലി കാനാട്ലർ പങ്കിട്ട ഒരു സൂപ്പർ ക്യൂട്ട് വീഡിയോയിൽ, ഒരു വലിയ പാത്രത്തിനുള്ളിൽ മൂന്ന് കുഞ്ഞു പക്ഷികൾ വിശ്രമിക്കുന്നതായി കാണാം. വെളിയില്‍ നില്‍ക്കുന്ന അമ്മ പക്ഷി 'പീക്കബൂ' എന്ന് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. 'പീക്കബൂ' ഏന് പറഞ്ഞ ശേഷം അമ്മ പക്ഷി കുനിഞ്ഞ് ഒളിക്കുന്നതായി കാണാം...!! കുഞ്ഞുങ്ങള്‍ അമ്മയെ തിരയുകയാണ്...
266,827 -ലധികം വ്യൂകളും ഏറെ കമന്‍റുകളുമായി ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...