Covid19: ഇന്ത്യയ്ക്ക് ഇതുവരെ 50 കോടി ഡോളറിന്റെ സഹായം നൽകിയിട്ടുണ്ടെന്ന് അമേരിക്ക

ഇത് കൂടാതെ 8 കോടി വാക്സിനുകൾ വിവിധ ലോകരാജ്യങ്ങൾക്ക് ഉടൻ നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അമേരിക്ക അറിയിച്ചു.   

Written by - Zee Malayalam News Desk | Last Updated : May 20, 2021, 02:08 PM IST
  • ഇന്ത്യയ്ക്ക് ഇതുവരെ 50 കോടി ഡോളറിന്റെ സഹായം നൽകിയിട്ടുണ്ടെന്ന് അമേരിക്ക
  • 8 കോടി വാക്സിനുകൾ വിവിധ ലോകരാജ്യങ്ങൾക്ക് ഉടൻ നൽകാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്
  • ഇന്ത്യയുടെ കൊവിഡ് സ്ഥിതിഗതികൾ പരിഗണിച്ച് ഇനിയും ഇത്തരം സഹായങ്ങൾ തുടരുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു
Covid19: ഇന്ത്യയ്ക്ക് ഇതുവരെ 50 കോടി ഡോളറിന്റെ സഹായം നൽകിയിട്ടുണ്ടെന്ന് അമേരിക്ക

വാഷിംഗ്ടൺ: ഇന്ത്യയ്ക്ക് ഇതുവരെ 50 കോടി ഡോളറിന്റെ സഹായം നൽകിയിട്ടുണ്ടെന്ന് അമേരിക്ക .  ഇക്കാര്യം വൈറ്റ് ഹൗസ് ആണ് വ്യക്തമാക്കിയത്.  മാത്രമല്ല ഇത് കൂടാതെ 8 കോടി വാക്സിനുകൾ വിവിധ ലോകരാജ്യങ്ങൾക്ക് ഉടൻ നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അമേരിക്ക അറിയിച്ചു. 

ഫെഡറൽ സർക്കാരുകൾ, അമേരിക്കൻ സാർക്കാരുകൾ, കമ്പനികൾ, സന്നദ്ധ സംഘടനകൾ എന്നിവയിൽ നിന്നായി ഇതുവരെ 50 കോടി അമേരിക്കൻ ഡോളർ ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകിയിട്ടുണ്ട്.   ഇന്നലെ വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രസ് സെക്രട്ടറി ജെൻ പാസ്കി അറിയിച്ചതാണിത്.  

Also Read: Oxygen Recycling: കൊറോണ പ്രതിരോധത്തിനായി നൂതന സാങ്കേതിക വിദ്യയുമായി നാവികസേന

ഇന്ത്യയുടെ കൊവിഡ് സ്ഥിതിഗതികൾ പരിഗണിച്ച് ഇനിയും ഇത്തരം സഹായങ്ങൾ തുടരാനാണ് ബൈഡൻ സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും പ്രസ് സെക്രട്ടറി പറഞ്ഞു.  ആരോഗ്യ ഉപകരണങ്ങൾ, മെഡിക്കൽ ഓക്സിജൻ, ടെസ്റ്റ് കിറ്റുകൾ, മാസ്കുകൾ, മരുന്നുകൾ എന്നിവ അടങ്ങിയ ആറ് വിമാനങ്ങൾ ഇതുവരെ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു. 

ഇതിന് പുറമെ 8 കോടി ഡോസ് വാക്സിനുകൾ മറ്റ് ലോക രാജ്യങ്ങൾക്കായി നൽകാനുള്ള തീരുമാനവും അമേരിക്ക എടുത്തിട്ടുണ്ട്.  അതിൽ 6 കോടി വാക്സിൻ അസ്ട്ര സെനിക്ക വാക്സിനായിരിക്കും.  ബാക്കി 2 കോടി വാക്സിനുകൾ ഇന്ത്യ അംഗീകരിച്ച വിദേശ വാക്സിനുകളായിരിക്കും നൽകുക.  ഇവയുടെ വിതരണത്തെ ചൊല്ലി ഇപ്പോൾ വൈറ്റ് ഹൗസ് ചർച്ചകൾ നടത്തുകയാണ്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News