Johnson & Johnson ന്റെ കോവിഡ് വാക്‌സിൻ വീണ്ടും ഉപയോഗിക്കാൻ അമേരിക്ക അനുമതി നൽകി

അപൂര്‍വവും ഗുരുതരവുമായ രക്തം കട്ടപിടിക്കല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അമേരിക്ക  വാക്‌സിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Apr 24, 2021, 12:26 PM IST
  • അപൂര്‍വവും ഗുരുതരവുമായ രക്തം കട്ടപിടിക്കല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അമേരിക്ക വാക്‌സിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്.
  • ഏപ്രിൽ 14 നാണ് അമേരിക്ക വാക്‌സിന് വിലക്കേർപ്പെടുത്തിയത്.
  • വാക്‌സിൻ എടുക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കാൾ കൂടുതൽ വാക്‌സിൻ എടുക്കാതിരുക്കുമ്പോഴാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വാക്‌സിൻ വീണ്ടും ഉപയോഗിക്കാൻ വിദഗ്ദ്ധ സമിതി അനുമതി നൽകിയത്.
  • കണക്കുകൾ സൂചിപ്പിക്കുന്നതനുസരിച്ച് വാക്‌സിൻ എടുത്ത 3.9 മില്യൺ സ്ത്രീകളിൽ 15 പേർക്കാണ് രക്തം കട്ട പിടിക്കുന്ന അവസ്ഥ ഉണ്ടായത്.
Johnson & Johnson ന്റെ കോവിഡ് വാക്‌സിൻ വീണ്ടും ഉപയോഗിക്കാൻ അമേരിക്ക അനുമതി നൽകി

യുഎസ് (US) ആരോഗ്യ വിദഗ്‌ദ്ധർ ജോൺസൺ ആന്റ് ജോൺസന്റെ കോവിഡ് വാക്‌സിൻ വീണ്ടും ഉപയോഗിക്കാൻ അനുമതി നൽകി. അപൂര്‍വവും ഗുരുതരവുമായ രക്തം കട്ടപിടിക്കല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അമേരിക്ക  വാക്‌സിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. ഏപ്രിൽ 14 നാണ് അമേരിക്ക വാക്‌സിന് വിലക്കേർപ്പെടുത്തിയത്. 

വാക്‌സിൻ (Vaccine) എടുക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കാൾ കൂടുതൽ വാക്‌സിൻ എടുക്കാതിരുക്കുമ്പോഴാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വാക്‌സിൻ വീണ്ടും ഉപയോഗിക്കാൻ വിദഗ്ദ്ധ സമിതി അനുമതി നൽകിയത്. കണക്കുകൾ സൂചിപ്പിക്കുന്നതനുസരിച്ച് വാക്‌സിൻ എടുത്ത 3.9 മില്യൺ സ്ത്രീകളിൽ 15 പേർക്കാണ് രക്തം കട്ട പിടിക്കുന്ന അവസ്ഥ ഉണ്ടായത്. 3 പേർ മരണപ്പെടുകയും ചെയ്‌തിരുന്നു.

ALSO READ: Israel ൽ കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8 പേർക്ക്

റിപ്പോർട്ട് ചെയ്തതിൽ ഭൂരിഭാഗം കേസുകളും 50 വയസ്സിന് താഴെ പ്രായമുള്ളവർക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യൂറോപ്യൻ ആരോഗ്യ വിദഗ്ദ്ധർ ഇത്തരം കേസുകൾ വളരെ വിരളമെന്ന് അറിയിച്ച് കൊണ്ട് ചൊവ്വാഴ്ച രംഗത്തെത്തിയിരുന്നു.

ALSO READ: Covid 19: France ഇന്ത്യക്കൊപ്പമുണ്ടെന്ന് Emmanuel Macron; എല്ലാവിധ പിന്തുണയും നൽകുമെന്നും ഫ്രഞ്ച് പ്രസിഡന്റ്

ഇത്തരം അവസ്ഥ അപൂര്‍വമാണ് എങ്കിലും  മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് വാക്‌സിന്‍ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തിയതെന്നാണ് ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍  (Food and Administration) വിഭാഗം അധികൃതര്‍ വാക്‌സിന് വിലക്കേർപ്പെടുത്തിയ അവസരത്തിൽ അറിയിച്ചിരുന്നു.

ALSO READ: ചൈനയുടെ Corona Vaccine ഫലപ്രദമല്ലെന്ന് സമ്മതിച്ച് ചൈനീസ് സീനിയർ ഡോക്ടർ

ജോണ്‍സണ്‍ & ജോണ്‍സണ്‍  (Johnson & Johnson) കോവിഡ്  വാക്‌സിന്‍ വളരെ ഫലപ്രദമാണെന്നും  എന്നാല്‍ വാക്‌സിന്‍ നിര്‍ത്തിവച്ചതിലൂടെ അതിന്‍റെ  റപ്യൂട്ടേഷന്‍ എന്നത്തേക്കുമായി ഇല്ലാതാക്കുകയാണ് ചെയ്തിരിയ്ക്കുന്നത് എന്നും  ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നും  ആരോപിച്ച് കൊണ്ട് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്  ട്രംപും  (Donald Trump) രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News