ഇസ്താംബൂൾ : തുർക്കിയിൽ ഭൂകമ്പം ബാധിച്ച മേഖലയിലെ രണ്ട് പ്രവശ്യകളിൽ മിന്നൽ പ്രളയം. 14 പേരുടെ മരണമാണ് ഇതിനോടകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആയിരത്തോളം പേർക്ക് വീടുകൾ നഷ്ടമായിയെന്ന് അധികൃതർ അറിയിച്ചു. സിറിയൻ അതിർത്തിയിൽ നിന്നും 50 കിലോമീറ്റർ മാറി സന്ലിഉർഫയിൽ 12 പേരാണ് മിന്നൽ പ്രളയത്തിൽ മരിച്ചത്. സമീപ പ്രവശ്യയായ അഡിയാമനിൽ ഒരു കുട്ടി അടക്കം രണ്ട് പേർ മരിച്ചതായി തുർക്കിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രളയത്തിൽ നിരവധി പേരെ കാണാതായിട്ടുമുണ്ട്.
അഡിയമൻ പ്രവശ്യയിൽ ഭൂകമ്പത്തെ തുടർന്ന് ആരംഭിച്ച അഭ്യാർഥി ക്യാമ്പുകളിലും പ്രളയം വന്നടിക്കുകയും ചെയ്തു. അഭ്യാർഥികൾക്കായി സ്ഥാപിച്ച കണ്ടെയ്നർ വീടുകളിൽ വള്ളം കയറുകയും അവിടെയുണ്ടായിരുന്ന ഒരു കുട്ടിയടക്കം രണ്ട് പേരാണ് മരിച്ചതെന്ന് അഡിയമൻ പ്രവശ്യ ഗവർണർ ന്യുമാൻ ഹതിപൊഗ്ലു പറഞ്ഞു. നാല് പേരെ കാണാതായിട്ടുമുണ്ട്.
ALSO READ : Covid in China: ചൈനയിലെ കോവിഡ് വ്യാപനം: ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടന
സന്ലിഉർഫയിൽ മരപ്പെട്ടവരിൽ സിറിയൻ സ്വദേശികളുമുണ്ട്. ബേസ്മെന്റുകളിൽ താമസിച്ചവരാണ് മരണപ്പെട്ടിരിക്കുന്നത്. പ്രളയത്തിനിടെ അണ്ടർപാസിൽ വാനിനുള്ളിൽ കുടുങ്ങി പോയ രണ്ട് പേരുടെയും മൃതദേഹവും കണ്ടെത്തി. രക്ഷ സംഘത്തിലുണ്ടായിരുന്ന രണ്ട് അഗ്നിരക്ഷ സേന ജീവനക്കാരെയും കാണാതായിട്ടുണ്ട്. പ്രവശ്യയിലെ ഭൂകമ്പ അഭ്യാർഥി ക്യാമ്പുകളിലും പ്രളയം ബാധിച്ചിട്ടുണ്ട്, അവിടെ നിന്നും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം ഫെബ്രുവരിയിലാണ് തുർക്കിയിൽ അതിശക്തമായ ഭൂകമ്പം സംഭവിക്കുന്നത്. 52,000ത്തിൽ അധികം പേരാണ് തുർക്കി-സിറിയൻ അതിർത്തികളിൽ ഉണ്ടായ ഭൂമിക്കുലുക്കത്തിൽ മരണമടഞ്ഞത്. രണ്ട് ലക്ഷത്തോളം വീടുകൾ പൂർണമായി നശിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...