Accident: Los Angeles ൽ നടന്ന കാറപകടത്തിൽ Tiger Woods ന് ഗുരുതര പരിക്ക്

ചൊവ്വാഴ്ച്ച ലോസ് ഏഞ്ചൽസിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും തെറിച്ച് ഉരുണ്ട് താഴ്ച്ചയിലേക്ക് വീഴുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 24, 2021, 10:57 AM IST
    ചൊവ്വാഴ്ച്ച ലോസ് ഏഞ്ചൽസിന് സമീപമാണ് അപകടം നടന്നത്.
    നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും തെറിച്ച് ഉരുണ്ട് താഴ്ച്ചയിലേക്ക് വീഴുകയായിരുന്നു.
    വുഡ്സിന്റെ രണ്ട് കാലുകൾക്കുമാണ് ഗുരുതരമായി പരിക്ക് പറ്റിയിരിക്കുന്നത്.
    മുൻ യുഎസ് പ്രസിഡന്റ് ആയിരുന്ന ബരാക്ക് ഒബാമ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്
Accident: Los Angeles ൽ നടന്ന കാറപകടത്തിൽ Tiger Woods ന് ഗുരുതര പരിക്ക്
Los Angeles: ഗോൾഫിങ് ചാമ്പ്യൻ ടൈഗർ വുഡ്സിന് (Tiger Woods)കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച്ച ലോസ് ഏഞ്ചൽസിന് സമീപമാണ് അപകടം (Accident)നടന്നത്. വുഡ്‌സിന്റെ കാലിൽ ഒന്നിൽ കൂടുതൽ ഒടിവുകളുണ്ട്.  നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും തെറിച്ച് ഉരുണ്ട് താഴ്ച്ചയിലേക്ക് വീഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 7.12 ന് റോളിങ്ങ് ഹിൽസ് എസ്സ്റ്റേറ്റ്സിനും റാഞ്ചോ പാലോസ് വെർഡെസും തമ്മിലുള്ള ബോർഡറിലാണ് അപകടം നടന്നത്.
 
സീറ്റ് ബെൽറ്റ് ധരിച്ചിരുന്നത് കൊണ്ടും വാഹനത്തിന്റെ ഉൾഭാഗത്ത് കാര്യമായ പ്രശ്‌നങ്ങൾ വരാതിരുന്നത് കൊണ്ടും മാത്രമാണ് വുഡ്സ് രക്ഷപ്പെട്ടതെന്ന് ലോ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു. അപകടം കണ്ട ഒരാൾ 911 ൽ വിളിച്ച് അധികൃതരെ അപകടത്തിന്റെ (Accident) കാര്യം  അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തുമ്പോഴും വുഡ്‌സിന് ബോധം ഉണ്ടായിരുന്നു. അവരോട് കാര്യങ്ങൾ അറിയിക്കാനും വുഡ്‌സിന് കഴിഞ്ഞു.
 
 
വുഡ്സിന്റെ രണ്ട് കാലുകൾക്കുമാണ് ഗുരുതരമായി പരിക്ക് പറ്റിയിരിക്കുന്നത്. മറ്റ് വാഹനങ്ങൾ അപകടത്തിന് കാരണമായിട്ടില്ലെന്നും ഈ ഇടയായി ഇതേ സ്ഥലത്ത് നടക്കുന്ന അപകടങ്ങളുടെ എണ്ണം വർധിക്കുന്നുണ്ടെന്നും ലോസ് ഏഞ്ചൽസ് കൗണ്ടി ഫയർ ചീഫ് ഡാരിൽ ഓസ്ബി പറഞ്ഞു. അതെ സമയം വുഡ്‌സ് മദ്യമോ (Alcohol)ലഹരിയോ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് അലക്സ് വില്ലനുവ പറഞ്ഞു.
 
 
മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് (Donald Trump)തന്റെ അസോസിയേറ്റ് വഴി പെട്ടന്ന് സുഖം പ്രാപിക്കാൻ പറഞ്ഞ് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. ട്രമ്പിന് വേണ്ടി അദ്ദേഹത്തിന്റെ അഡ്വൈസറായ ജേസൺ മില്ലറാണ് ട്വീറ്റ് ചെയ്‌തത്‌. മുൻ യുഎസ് പ്രസിഡന്റ് ആയിരുന്ന ബരാക്ക് ഒബാമയും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് അറിയിക്കുകയും എത്രയും പെട്ടന്ന് സുഖം പ്രാപിക്കാൻ ആശംസിക്കുകയും ചെയ്‌തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News