Abuja: ക്രൈസ്തവര്‍ ഏറെ ഭക്തിയോടെ ആചരിയ്ക്കുന്ന വിശുദ്ധ വാരത്തില്‍ കത്തോലിക്ക ദേവാലയത്തിന് നേരെ ഭീകരാക്രമണം...
കിഴക്കന്‍ നൈജീരിയയിലെ (Nigeria) ബെനുവില്‍ നടന്ന ആക്രമണത്തില്‍ ഒരു വൈദികനടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ചൊവ്വാഴ്ച ബെനു സ്റ്റേറ്റിലെ അയേത്വാര് സെന്റ്. പോള്‍ ദേവാലയത്തിന് നേരെയാണ് ഭീകരാക്രമണം നടന്നത്. സഹവികാരി ഫാ. ഫെര്‍ഡിനാന്‍ഡ് ഫാനെന്‍ എന്ഗുഗ്ബാനും ആറ് വിശ്വാസികളുമാണ് കൊല്ലപ്പെട്ടതെന്ന് രൂപതാനേതൃത്വം പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.
Also read: US Racism: വംശീയാക്രമണം നടത്തിയ ആള്‍ പിടിയില്‍, ഇത്തവണ ഇരയായത് ഏഷ്യൻ അമേരിക്കൻ വംശജയായ വൃദ്ധ
ദൈവാലയത്തില്‍ വിശുദ്ധ വാരത്തോട് അനുബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്ന വേളയിലാണ് ആക്രമണം നടന്നത്. വിശ്വാസികള്‍ പിരിയുന്ന വേളയില്‍ ഒരു സംഘം ആയുധധാരികള്‍ പള്ളിയിലേയ്ക്ക് ഇരച്ചുകയറുകയായിരുന്നു.
അക്രമികളെ തടയാന്‍ ശ്രമിച്ചപ്പോഴാണ് വൈദികന് വെടിയേറ്റത് എന്നാണ് റിപ്പോര്‍ട്ട്. 2018 മുതല്‍ സെന്റ് പോള്‍ ദേവാലയത്തിലെ സഹവികാരിയാണ് കൊല്ലപ്പെട്ട ഫാ. ഫെര്‍ഡിനാന്‍ഡ്.
ദൈവാലയത്തില്‍ ഭീകരര്‍ ആക്രമണം നടത്തിയതായി ബെനു സ്റ്റേറ്റിലെ പ്രാദേശിക ഭരണകൂടവും സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.