ന്യുയോർക്ക്: വിദേശത്തുള്ള ഇന്ത്യൻ വംശജരിൽ ഏറ്റവും കൂടുതൽ വാർഷിക വരുമാനം അമേരിക്കൻ വംശജർക്കാണെന്ന് സർവ്വെ.120,000 ഡോളർ വാർഷിക വരുമാനം വാങ്ങുന്നവരാണ് ഇന്ത്യാക്കാരെന്നാണ് ഏഷ്യൻ അമേരിക്കൻ കൊയ്‍ലേഷൻ നടത്തിയ സർവെയിൽ ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം 7 ശതമാനം ഇന്ത്യൻ വംശജർ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണെന്നും സർവെ പറയുന്നു.
ALSO READ:Annual Income of Indo-Americans: വാർഷിക വരുമാനം ലക്ഷങ്ങളെന്ന് സർവ്വെ
ഏറ്റവും ചുരുങ്ങിയ വാർഷിക വരുമാനം ഒരു കുടുംബത്തിന് 25750 ഉം ഒരു വ്യക്തിക്ക് 12490 ഉം ലഭിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പൗരന്മാർ ദാരിദ്യരേഖക്കു താഴെ കഴിയുന്നവർ മ്യാൻമറിൽ നിന്നുള്ളവരാണ്. നേപ്പാൾ, ബംഗ്ലാദേശ്(Bangladesh) എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ വാർഷിക വരുമാനം 46000 ത്തിൽ നിൽക്കുമ്പോൾ പാക്കിസ്ഥാനിൽ നിന്നുള്ളവരുടെ വാർഷിക വരുമാനം ശരാശരി 79,000 ഡോളറാണ്.
ALSO READ: US Visa: H1B വിസയുള്ളവരുടെ ജീവിത പങ്കാളിക്ക് തൊഴില്‍ അനുമതി നല്‍കാനുള്ള നീക്കവുമായി Joe Biden
ഏഷ്യൻ അമേരിക്കൻ (11%), ബ്ലാക്ക് ആൻഡ് നേറ്റീവ് അമേരിക്കൻസ് (24%), ലാറ്റിനോ (18%) എന്നീ ക്രമത്തിലാണ് ദാരിദ്ര്യ രേഖയ്ക്ക് താഴെ കഴിയുന്നവർ. ഏഷ്യൻ ഇമിഗ്രൻറിൽ 61 ശതമാനം പേർ ബിരുദമോ, ബിരുദാനന്തര ബിരുദമോ നേടിയവരാണ്. യുഎസ് പോപ്പുലേഷനിൽ മൂന്നിൽ ഒരുഭാഗം മാത്രമാണ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി പുറത്തുവരുന്നതെന്നും സർവേ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...