ഡല്‍ഹി: നിയമ സഭയിലേയ്ക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വോട്ടിംഗില്‍ ഇന്ന് തണുത്ത പ്രതികരണമാണ് രേഖപ്പെടുത്തുന്നത്.
ഉച്ചയ്ക്ക് ഒരു മണിവരെ 19.37 % പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
19.37 % voter turnout in Delhi assembly polls till 1 pm. #DelhiElections2020 pic.twitter.com/jXRhgm4SQI
— ANI (@ANI) February 8, 2020
പ്രിയങ്ക ഗാന്ധിയുടെ മകന്‍ റയ്ഹാന്‍ രാജിവ് വാദ്ര വോട്ട് രേഖപ്പെടുത്തി.
Raihan Rajiv Vadra, son of Priyanka Gandhi Vadra and Robert Vadra: It was a nice feeling to take part in the democratic process. Everyone should exercise their right to vote; I think everyone should have access to public transport and it should be subsidized for students. https://t.co/bpZTQprAZr pic.twitter.com/qylCEuoYeV
— ANI (@ANI) February 8, 2020
70 നിയമസഭാ മണ്ഡലങ്ങളിലായി 672 സ്ഥാനാര്‍ത്ഥികളുമായി 1,46,92,136 വോട്ടര്‍മാരാണ് ഇന്ന് ഡല്‍ഹിയുടെ വിധിയെഴുതുന്നത്. അതില്‍ 81 ലക്ഷത്തോളം പുരുഷന്മാരും 66 ലക്ഷത്തോളം സ്ത്രീകളുമാണ്.
അഞ്ചുവര്‍ഷം മുന്‍പ് സ്വന്തമാക്കിയ 70 ല്‍ 67 സീറ്റെന്ന വിജയം ഇക്കുറിയും നേടുമെന്ന പ്രതീക്ഷയിലാണ് ആംആദ്മി സര്‍ക്കാര്‍. എന്നാല്‍ പാര്‍ട്ടിയ്ക്ക് കടുത്ത വെല്ലുവിളിയുമായി ബിജെപി പിന്നിലുണ്ട്.
ബിജെപിയുടെ കണക്ക് കൂട്ടലുകള്‍ക്ക് പ്രതീക്ഷപകരുന്നത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയമാണ്. ഡല്‍ഹിയിലെ ഏഴ് സീറ്റും സ്വന്തമാക്കിയ ബിജെപി ആ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസ്.