Skirts to Promote 'Gender Equality’: ഇനി ആണ്‍കുട്ടികള്‍ക്കും പാവാട ധരിച്ച് പുറത്തിറങ്ങാം...!!

ലോകം മാറ്റത്തിന്‍റെ  പാതയിലാണ്.   വലിയ  വലിയ മാറ്റങ്ങള്‍ ദിനം പ്രതി നാം  കണ്ടുകൊണ്ടിരിയ്ക്കുകയാണ്.  എന്നാല്‍, യൂറോപ്യന്‍ രാജ്യങ്ങളിനിന്നും വരുന്ന ഈ വാര്‍ത്ത‍ ഏറെ വ്യത്യസ്തമാണ് .... 

Written by - Zee Malayalam News Desk | Last Updated : Nov 10, 2021, 04:31 PM IST
  • #ClothesHaveNoGender എന്ന ഈ പ്രസ്ഥാനം ലിംഗ സമത്വം (Gender Equality) പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുനിര്‍ത്തി പ്രവര്‍ത്തിക്കുന്നു.
Skirts to Promote 'Gender Equality’: ഇനി ആണ്‍കുട്ടികള്‍ക്കും പാവാട ധരിച്ച് പുറത്തിറങ്ങാം...!!

Gender Equality: ലോകം മാറ്റത്തിന്‍റെ  പാതയിലാണ്.   വലിയ  വലിയ മാറ്റങ്ങള്‍ ദിനം പ്രതി നാം  കണ്ടുകൊണ്ടിരിയ്ക്കുകയാണ്.  എന്നാല്‍, യൂറോപ്യന്‍ രാജ്യങ്ങളിനിന്നും വരുന്ന ഈ വാര്‍ത്ത‍ ഏറെ വ്യത്യസ്തമാണ് .... 

വസ്ത്രങ്ങള്‍ക്ക് സ്ത്രീ പുരുഷ വ്യത്യാസം ഉണ്ടോ?  പുരുഷന്മാര്‍ പാവാട ധരിച്ചാല്‍? ചോദ്യം ചോദിയ്ക്കാന്‍  കാരണം സ്പെയിനില്‍  അടുത്തിടെയായി  ശക്തി പ്രാപിക്കുന്ന ഒരു പ്രസ്ഥാനം ആണ്.   ഈ പ്രസ്ഥാനം  ഇപ്പോള്‍  സ്കോട്ട്ലൻഡിലും ബ്രിട്ടനിലും  ശക്തി പ്രാപിച്ചു വരികയാണ്‌.   

#ClothesHaveNoGender എന്ന ഈ പ്രസ്ഥാനം   ലിംഗ സമത്വം  (Gender Equality) പ്രോത്സാഹിപ്പിക്കുക എന്ന  ലക്ഷ്യം മുനിര്‍ത്തി പ്രവര്‍ത്തിക്കുന്നു.  

വര്‍ഷങ്ങള്‍ക്ക് മുന്‍പ്  നടന്ന  ഒരു സംഭവമാണ് ഈ പ്രസ്ഥാനത്തിന്,  #ClothesHaveNoGender തുടക്കമിട്ടത്.  അതായത്,  പാവാട ധരിച്ചെത്തിയ  ഒരു ആണ്‍കുട്ടിയെ  സ്കൂളില്‍ നിന്നും പുറത്താക്കി.  ആ വിദ്യാര്‍ത്ഥിയ്ക്ക് നീതി ലഭിക്കാനും ഒപ്പം സ്കൂള്‍ കൈക്കൊണ്ട നടപടിയില്‍ പ്രതിഷധം അറിയിക്കാനുമായി  നിരവധി അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും  പാവാട ധരിച്ച് സ്കൂളില്‍ എത്തിത്തുടങ്ങി.  അന്നുമുതലാണ്   ലിംഗ സമത്വം  ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ #ClothesHaveNoGender എന്ന  ഈ പ്രസ്ഥാനം പ്രവര്‍ത്തിച്ചു തുടങ്ങിയത്.  2020-ല്‍ സ്പെയിനിലാണ് ഈ സംഭവം നടക്കുന്നത്. 

എന്നാല്‍,  ഇപ്പോള്‍ പുറത്തു വരുന്ന  വാര്‍ത്ത മറ്റൊന്നാണ്.  സ്കോട്ട്ലൻഡിലെ ഒരു സ്കൂൾ ഒരു പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിയ്ക്കുകയാണ്. അവിടെ പഠിക്കുന്ന ആണ്‍ ഭേദമില്ലാതെ, എല്ലാ കുട്ടികളോടും   പാവാട ധരിച്ച് സ്കൂളില്‍ എത്താന്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ്.  ഒപ്പം   ലിംഗ അസമത്വം ഇല്ലാതാക്കാനുള്ള സന്ദേശവും  നിര്‍ദേശത്തില്‍  നൽകിയിട്ടുണ്ട്.  എഡിൻബറോയിലെ കാസിൽവ്യൂ പ്രൈമറി സ്കൂളാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 

Also Read: Viral Video : മാരത്തോൺ ഓട്ടമത്സരത്തിൽ പങ്കെടുത്ത് ഒരു താറാവ്, വൈറലാകുന്നു വീഡിയോ

'വെയർ എ സ്‌കർട്ട് ടു സ്‌കൂൾ'  (Wear a Skirt to School) എന്ന ക്യാമ്പയിനിൽ ഈ സ്‌കൂളിലെ ഒട്ടുമിക്ക കുട്ടികളും പങ്കെടുത്തിട്ടുണ്ട്.  #ClothesHaveNoGender എന്ന പ്രസ്ഥാനത്തിന്‍റെ ഭാഗമായിട്ടാണ് ഈ നീക്കം. സോഷ്യൽ മീഡിയയിലും ഈ സമരത്തിന് വലിയ പിന്തുണയാണ് ഇന്ന് ലഭിക്കുന്നത്.

2020-ല്‍ സ്പെയിനിലാണ് ഈ സംഭവം തുടക്കമിട്ട  #ClothesHaveNoGende എന്ന പ്രസ്ഥാനം  ഇപ്പോള്‍ മറ്റ് രാജ്യങ്ങളിലേയ്ക്കും വ്യാപിക്കുകയും അതേപോലെ അത് ശക്തി പ്രാപിക്കുകയുമാണ്‌.   എന്നാല്‍, കഴിഞ്ഞ ദിവസം  സ്കോട്ടിഷ് സ്കൂള്‍ പുറത്തിറക്കിയ  നിര്‍ദ്ദേശത്തോടെ  ഈ പ്രസ്ഥാനം വീണ്ടും വാർത്തകളിൽ ഇടം പിടിയ്ക്കുകയാണ് 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News