Viral Video : മാരത്തോൺ ഓട്ടമത്സരത്തിൽ പങ്കെടുത്ത് ഒരു താറാവ്, വൈറലാകുന്നു വീഡിയോ

യുഎസിൽ വളരെ പ്രമുഖമായ ന്യൂയോർക്ക് സിറ്റി മാരത്തോണിലാണ് വൃങ്കിൽ ദി ഡക്ക് പങ്കെടുത്തിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 10, 2021, 04:01 PM IST
  • യുഎസിൽ വളരെ പ്രമുഖമായ ന്യൂയോർക്ക് സിറ്റി മാരത്തോണിലാണ് വൃങ്കിൽ ദി ഡക്ക് പങ്കെടുത്തിരിക്കുന്നത്.
  • ആയിരങ്ങൾ പങ്കെടുത്ത മരത്തോണിൽ താര തിളക്കമായി നിന്നത് ഈ താറാവായിരുന്നു.
  • സോഷ്യൽ മീഡിയയിൽ ട്രൻഡിങായിരുന്ന ഈ വീഡിയോ സ്ഥിരീകരിച്ചുകൊണ്ട് അത്ലെറ്റിക്സ് വീക്കിലിയാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
Viral Video : മാരത്തോൺ ഓട്ടമത്സരത്തിൽ പങ്കെടുത്ത് ഒരു താറാവ്, വൈറലാകുന്നു വീഡിയോ

New York : ആയിരങ്ങൾ പങ്കെടുക്കുന്ന ഒരു മാരത്തോണിൽ പങ്കെടുക്കുക അതിൽ നിന്ന് ശ്രദ്ധ ലഭിക്കുക എന്ന് പറയുന്നത് അത് എളുപ്പമല്ല. പക്ഷെ അങ്ങനെ ഒരു മാരത്തോണിൽ പങ്കെടുത്ത് ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ് (Viral Video) ഒരു താരം. ആ താരം ഒരു താറാവാണ്. വൃങ്കിൽ ദി ഡക്ക് (Wrinkle The Duck) എന്ന അമേരിക്കയിൽ ടിക്ടോക്ക് തരംഗമായ ഒരു താറാവ് മാരത്തോണിൽ (Duck Participates Marathon) പങ്കെടുക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

യുഎസിൽ വളരെ പ്രമുഖമായ ന്യൂയോർക്ക് സിറ്റി മാരത്തോണിലാണ് വൃങ്കിൽ ദി ഡക്ക് പങ്കെടുത്തിരിക്കുന്നത്. ആയിരങ്ങൾ പങ്കെടുത്ത മരത്തോണിൽ താര തിളക്കമായി നിന്നത് ഈ താറാവായിരുന്നു. 

ALSO READ : Amazon ഡെലിവറി വാനിൽ നിന്ന് ഒരു സ്ത്രീ പുറത്തേക്കിറങ്ങി പോകുന്നു, സംഭവം വൈറലയാതോടെ അമസോൺ ഡലിവറി ഏജന്റിനെ പുറത്താക്കി [VIDEO]

സോഷ്യൽ മീഡിയയിൽ ട്രൻഡിങായിരുന്ന ഈ വീഡിയോ സ്ഥിരീകരിച്ചുകൊണ്ട് അത്ലെറ്റിക്സ് വീക്കിലിയാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. 

ALSO READ : Viral Video: Bird Playing Peekaboo, കുഞ്ഞുങ്ങളുമായി ഒളിച്ചു കളിക്കുന്ന അമ്മപക്ഷി..!! വീഡിയോ വൈറല്‍

"ഈ വാരാന്ത്യത്തിലെ ന്യൂയോർക്ക് മാരത്തോണിൽ ഒരു താറാവ് പങ്കെടുത്തു. അതെ നിങ്ങൾ വായിച്ചത് സത്യമാണ്" എന്നാണ് അത്ലെറ്റിക്സ് വീക്കിലി വീഡിയോ പങ്കെവെച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്. 

ALSO READ : Viral Video: ഈ കുഞ്ഞിക്കൊമ്പ് ഒരു ശല്യമായല്ലോ... ഒരു ഉമ്മ കൊടുക്കാനും പറ്റുന്നില്ല...!! ആനക്കുട്ടികള്‍ പരസ്പരം ഉമ്മ വയ്ക്കുന്നത് കണ്ടോ?

ചുരുങ്ങിയ സമയം കൊണ്ട് ലക്ഷകണക്കിന് പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം 2020ൽ കോവിഡ് മഹാമാരിയെ തുടർന്ന് ന്യൂയോർക്ക് സിറ്റി മാരത്തോൺ സംഘടിപ്പിച്ചിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News