കമ്പനിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീയെ നിയമിക്കുന്നത് . സ്മാർട്ട് ഫോൺ ബിസിനസിന്റെ മേൽനോട്ടം വഹിക്കുന്ന സാംസങ്ങ് ഡിവൈസ് എക്സ്പീരിയന്‍സ് ഡിവിഷന്റെ ആഗോള മാർക്കറ്റിങ് പ്രസിഡന്റായാണ് ലീ യങ് ഹീ ചുമതലയേൽക്കുന്നത് .
സാംസങ്ങ് സ്ഥാപക കുടുംബത്തിന് പുറത്ത് നിന്നൊരാൾ പദവിയിലെത്തുന്നു എന്നതും പ്രത്യേകതയാണ് . 2007 മുതൽ സാംസങ്ങിൽ പ്രവർത്തിച്ചുവരുന്ന ലീ 2012ൽ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്നുണ്ട് . സാസംങ് ഗാലക്സി ഫോണുകൾ വിപണിയി ശക്തമായ സാന്നിധ്യമായതിന് പിന്നിൽ ലീയുടെ പങ്ക് വളരെ വലുതാണ് .
ദക്ഷിണ കൊറിയന്‍ കമ്പനിയെ ആദ്യമായാണ് ഒരു വനിത നയിക്കുന്നത്. ആഗോളതലത്തില്‍ മൊബൈല്‍ ബിസിനസ് കൈകാര്യം ചെയ്യുന്ന വിഭാഗമായ ഗ്ലോബല്‍ മാര്‍ക്കറ്റിങ് സെന്റര്‍ ഫോര്‍ സാംസങ് ഡിവൈസ് എക്സ്പീരിയന്‍സിന്റെ തലപ്പത്താണ് ലീ യംഗ്-ഹീയെ നിയമിച്ചിരിക്കുന്നത്.
കൊറോണയുടെ കാലത്ത് കമ്പനിയെ തകര്‍ച്ചയില്‍ നിന്നും പിടിച്ചു നിര്‍ത്തുന്നതില്‍ ലീ യംഗ് അടങ്ങുന്ന സംഘമായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് 2012ല്‍ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചു. നിലവില്‍ സാംസങ് ഗ്രൂപ്പില്‍ ഏഴ് പ്രസിഡന്റുമാരാണ് ഉള്ളത്. ഇതില്‍ ഒരാളാണ് ലീ യംഗ്- ഹീ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...