വെല്ലിംഗ്ടൺ: Russia Ukraine War News: യുക്രൈനിൽ റഷ്യയുടെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി ന്യൂസിലൻഡും രംഗത്തെത്തിയിരിക്കുയാണ്. റഷ്യൻ സ്ഥാനപതിയെ രാജ്യത്ത് നിന്നും പുറത്താക്കുന്നത് പരിഗണിക്കുകയാണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡൻ പറഞ്ഞു.
ഇതിന്റെ പശ്ചാത്തലത്തില്‍ റഷ്യൻ അധികൃതർക്ക് ന്യൂസിലൻഡ് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. റഷ്യൻ സൈന്യത്തിനായുള്ള ചരക്ക് കയറ്റുമതിയും നിരോധിച്ചിരിക്കുകയാണ്. കൂടാതെ റഷ്യയുമായുള്ള എല്ലാ ചർച്ചകളും നിർത്തിവച്ചതായും ന്യൂസിലൻഡ് വ്യക്തമാക്കിയിട്ടുണ്ട്.
യുക്രൈൻ പ്രതിസന്ധി ചർച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. വിഷയത്തില്‍ റഷ്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി സർക്കാർ പ്രതിഷേധം അറിയിക്കുകയും ശേഷം റഷ്യക്കുമേൽ ഉപരോധം ഏർപ്പെടുത്തുന്നത് ചർച്ച ചെയ്യാൻ വിദേശ, വ്യാപാര മന്ത്രാലയം യോഗം ചേർരുകയും ചെയ്തു.
Also Read: Russia Ukraine War News: ആദ്യ ദിനം റഷ്യ നടത്തിയത് 203 ആക്രമണങ്ങള്‍
ഇതിനിടയില്‍ സൈനികനീക്കം ആരംഭിച്ചതു മുതൽ റഷ്യ നടത്തിയത് 203 ആക്രമണങ്ങളെന്ന് യുക്രൈന് അറിയിച്ചു. സുമി, കാർക്കീവ്, കെർസൺ, ഒഡെസ മേഖലകളിലും കീവിനടുത്തുള്ള സൈനിക വിമാനത്താവളത്തിലും കടുത്ത പോരാട്ടമായിരുന്നു നടന്നത്. ഇതിനിടയില്‍ ചെര്‍ണോബില്‍ ആണവനിലയം ഉൾപ്പെടുന്ന മേഖല റഷ്യൻ സൈന്യം അവരുടെ നിയന്ത്രണത്തിലാക്കി. കൂടാതെ യുക്രൈനിലെ 11 വ്യോമതാവളങ്ങളടക്കം 70 സൈനിക കേന്ദ്രങ്ങള്‍ റഷ്യ തകര്‍ത്തു. റഷ്യൻ ആക്രമണത്തിൽ 40 സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പോരാട്ടത്തിന്റെ ആദ്യ ദിനത്തിൽ 137 പേർ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.