Viral Video: ക്യാമറ കണ്ടാൽ പിന്നെ ഒന്നും നോക്കൂല, ഇവൻ പുലി തന്നെ!!! വീഡിയോ വൈറൽ

Viral Video: പുള്ളിപ്പുലിയുടെ പ്രവർത്തി അവിടെയെത്തിയ സന്ദർശകരെ മാത്രമല്ല സോഷ്യൽ മീഡിയയെ മുഴുവനും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.   

Written by - Zee Malayalam News Desk | Last Updated : May 19, 2023, 01:33 PM IST
  • സന്ദർശകരെയും ക്യാമറകളും കണ്ടതും പുള്ളിപ്പുലി പതിയെ താഴേക്ക് ചാഞ്ഞ് വീണ്ടും മുൻകാലുകളിൽ നിൽക്കുന്നത് കാണാം.
  • തുടർന്ന് മുൻകാലുകൾ ഉയർത്തി പിൻകാലുകളിൽ നിൽക്കുന്നതാണ് കാണുന്നത്.
  • ഫോട്ടോ​ഗ്രാഫർമാർക്ക് വേണ്ടി പോസ് ചെയ്യുകയാണ് പുലി എന്ന് തന്നെയാണ് വീഡിയോ കാണുമ്പോൾ നമുക്ക് തോന്നുന്നത്.
Viral Video: ക്യാമറ കണ്ടാൽ പിന്നെ ഒന്നും നോക്കൂല, ഇവൻ പുലി തന്നെ!!! വീഡിയോ വൈറൽ

വന്യജീവികളുടെ സ്വഭാവം പലപ്പോഴും വളരെ വിചിത്രമാണ്. ചിലപ്പോൾ അവ നമ്മെ പെട്ടെന്ന് ആക്രമിക്കാൻ വന്നെന്നിരിക്കും. ചിലപ്പോൾ മൈൻഡ് പോലും ചെയ്യാതെ അതിന്റെ കാര്യം നോക്കി പോകുന്നതും കണ്ടിട്ടുണ്ട്. ഇവയുടെ പെരുമാറ്റം പ്രവചിക്കാൻ വളരെ പ്രയാസമാണ്. എന്താണ് ആ മൃ​ഗം ചെയ്യാൻ പോകുന്നതെന്ന് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. എന്നാൽ ചിലപ്പോൾ വന്യമൃഗങ്ങളുടെ പെരുമാറ്റം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

ഒരു പുള്ളിപ്പുലിയുടെ അസാധാരണമായ പെരുമാറ്റം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിലെ പുള്ളിപ്പുലിയുടെ പ്രവർത്തികൾ നിങ്ങളെ അത്ഭുതപ്പെടുത്തും.

Also Read: Viral video: കൊച്ചു കുട്ടിയെ ചുഴറ്റിയെറിഞ്ഞ് കാട്ടുപോത്ത്, വീഡിയോ

 

വീഡിയോയിൽ കാണുന്നത് പോലെ, ഒരു പുള്ളിപ്പുലി റോഡരികിലൂടെ നടക്കുന്നത് കാണാം. ഇവിടെ എത്തിയ സന്ദർശകരിൽ ഒരാൾ പകർത്തിയ വീഡിയോയാണിത്. പുള്ളിപ്പുലി നടന്നു വരുന്നത് തങ്ങളുടെ ക്യാമറയിൽ പകർത്താൻ സന്ദർശകർ എല്ലാം ശ്രമിക്കുകയാമ്. ഇതിനിടെയാണ് ആരും പ്രതീക്ഷിക്കാത്ത ആ സംഭവം നടന്നത്. 

സന്ദർശകരെയും ക്യാമറകളും കണ്ടതും പുള്ളിപ്പുലി പതിയെ താഴേക്ക് ചാഞ്ഞ് വീണ്ടും മുൻകാലുകളിൽ നിൽക്കുന്നത് കാണാം. തുടർന്ന് മുൻകാലുകൾ ഉയർത്തി പിൻകാലുകളിൽ നിൽക്കുന്നത്, അതായത് എഴുന്നേറ്റ് നിൽക്കുന്നതാണ് കാണുന്നത്. ഫോട്ടോ​ഗ്രാഫർമാർക്ക് വേണ്ടി പോസ് ചെയ്യുകയാണ് പുലി എന്ന് തന്നെയാണ് വീഡിയോ കാണുമ്പോൾ നമുക്ക് തോന്നുന്നത്. ഏറെ നേരം ആ പുലി അതേ ഭാവത്തിൽ നിൽക്കുന്നുണ്ട്. 

ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് (ഐഎഫ്എസ്) ഓഫീസർ സാകേത് ബഡോല ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 27 സെക്കൻഡ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. പോസ്‌റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: വിമാനത്താവളത്തിന് പുറത്ത് പാപ്പരാസികളെ കണ്ടതിന് ശേഷം സെലിബ്രിറ്റികൾ. അതെ ശരിക്കും ക്യാമറ കാണുമ്പോൾ‌ സെലിബ്രിറ്റികൾ എങ്ങനെ പോസ് കൊടുക്കുന്നുവോ അതേ പോലെയാണ് പുള്ളിപ്പുലി അവിടെ നിന്നത്. 

അതേസമയം, വീഡിയോ സോഷ്യൽ മീഡിയ ഉപയോക്താക്കളെയും ആകർഷിച്ചു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് രേഖപ്പെടുത്തിയത്. 60.8k ആളുകൾ വീഡിയോ കണ്ടു. പൂച്ചയും പട്ടിയും ഒക്കെ ഇങ്ങനെ രണ്ട് കാലിൽ നിൽക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ഒരു പുള്ളിപ്പുലി ഇങ്ങനെ നിൽക്കുന്നത് കാണുന്നതെന്നായിരുന്നു ഒരു ഉപയോക്താവ് എഴുതിയത്. സെലിബ്രിറ്റി ആണെന്ന തരത്തിലുള്ള ആറ്റിറ്റ്യൂഡും പോസും ആയിരുന്നു പുലിയുടേതെന്ന് മറ്റൊരാൾ കമന്റ് ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News