International Flights: പൈലറ്റുമാരുടെ സമരം, വെള്ളിയാഴ്ച പറക്കേണ്ട 800 വിമാനങ്ങൾ റദ്ദാക്കി ലുഫ്താൻസ

പൈലറ്റുമാര്‍ സമരം പ്രഖ്യാപിച്ചതോടെ മുട്ടുമടക്കി ലുഫ്താൻസ,  പൈലറ്റ്‌സ് യൂണിയൻ ഏകദിന പണിമുടക്കിന് ആഹ്വാനം ചെയ്തതോടെ വെള്ളിയാഴ്ച 800 വിമാനങ്ങൾ റദ്ദാക്കുമെന്നാണ് ജർമ്മൻ എയർലൈൻസ് ലുഫ്താൻസ വ്യാഴാഴ്ച അറിയിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Sep 1, 2022, 10:24 PM IST
  • പൈലറ്റുമാരുടെ പണിമുടക്ക് മൂലം വെള്ളിയാഴ്ച 800 വിമാനങ്ങൾ റദ്ദാക്കും. ഇത് വേനൽക്കാല അവധിക്ക് ശേഷം മടങ്ങുന്ന നിരവധി യാത്രക്കാരെ ബാധിക്കും.
International Flights: പൈലറ്റുമാരുടെ സമരം, വെള്ളിയാഴ്ച പറക്കേണ്ട  800 വിമാനങ്ങൾ റദ്ദാക്കി ലുഫ്താൻസ

Berlin: പൈലറ്റുമാര്‍ സമരം പ്രഖ്യാപിച്ചതോടെ മുട്ടുമടക്കി ലുഫ്താൻസ,  പൈലറ്റ്‌സ് യൂണിയൻ ഏകദിന പണിമുടക്കിന് ആഹ്വാനം ചെയ്തതോടെ വെള്ളിയാഴ്ച 800 വിമാനങ്ങൾ റദ്ദാക്കുമെന്നാണ് ജർമ്മൻ എയർലൈൻസ് ലുഫ്താൻസ വ്യാഴാഴ്ച അറിയിച്ചത്.  

പൈലറ്റുമാരുടെ പണിമുടക്ക് മൂലം  തങ്ങളുടെ രണ്ട് വലിയ ഹബ്ബുകളായ ഫ്രാങ്ക്ഫർട്ടിൽ നിന്നും മ്യൂണിക്കിൽ നിന്നുമുള്ള മിക്കവാറും എല്ലാ പാസഞ്ചർ, കാർഗോ ഫ്ലൈറ്റുകളും വെള്ളിയാഴ്ച റദ്ദാക്കുന്നതായി ലുഫ്താൻസ അറിയിച്ചു. പൈലറ്റുമാരുടെ പണിമുടക്ക് 130,000 യാത്രക്കാരെയാണ്  ബാധിക്കുക. 

Also Read:  SpiceJet: 789 കോടി രൂപയുടെ നഷ്ടം, സ്‌പൈസ്‌ ജെറ്റ് CFO രാജിവച്ചു

ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടുകൊണ്ടാണ്  ലുഫ്താൻസ പൈലറ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ പണിമുടക്കിന് ആഹ്വാനം ചെയ്തത്. വ്യാഴാഴ്ച ശമ്പള വർദ്ധനയ്ക്കുള്ള ആവശ്യങ്ങൾ മാനേജ്‌മെന്‍റ്  നിരസിച്ചതിനെത്തുടർന്ന് സമരവുമായി മുന്നോട്ടു പോകാന്‍ യൂണിയന്‍ തീരുമാനിയ്ക്കുകയായിരുന്നു.  

പൈലറ്റുമാരുടെ പണിമുടക്ക് മൂലം വെള്ളിയാഴ്ച  800 വിമാനങ്ങൾ റദ്ദാക്കും. ഇത് വേനൽക്കാല അവധിക്ക് ശേഷം മടങ്ങുന്ന നിരവധി യാത്രക്കാരെ ബാധിക്കും. എന്നിരുന്നാലും, എയർലൈനിന്‍റെ  ബജറ്റ് കാരിയറായ യൂറോവിംഗ്സിനെ പണിമുടക്ക്  ബാധിക്കില്ല. 

ഇതിനിടയിൽ, ലുഫ്താൻസ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിയ്ക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് യൂണിയൻ നേതാവ് ആരോപിച്ചു. അതിനാല്‍ പൈലറ്റുമാർക്ക് അവരുടെ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല, അദ്ദേഹം വ്യക്തമാക്കി.  .

എന്നിരുന്നാലും, കമ്പനി 900 യൂറോയുടെ (USD 900) ഒറ്റത്തവണ വർദ്ധനവ് വാഗ്ദാനം ചെയ്തതായി ലുഫ്താൻസ പറഞ്ഞു, ഇത് മുതിർന്ന പൈലറ്റുമാർക്ക് 5 ശതമാനവും തൊഴിൽ ആരംഭിക്കുന്നവർക്ക് 18 ശതമാനവും വർദ്ധനവാണ്.

കൂടാതെ,  വെള്ളിയാഴ്ചത്തെ പൈലറ്റുമാരുടെ പണിമുടക്കിലെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ എയർലൈൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും എന്നാൽ, വിമാനം റദ്ദാക്കലുകളോ കാലതാമസമോ ഉണ്ടാവുന്ന സാഹചര്യം എയർലൈന് തള്ളിക്കളയാനാവില്ലെന്നും ലുഫ്താൻസ പ്രസ്താവനയിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News