New Delhi: സ്‌പൈസ് ജെറ്റ് എയർലൈൻസ് കനത്ത നഷ്ടം നേരിട്ട സാഹചര്യത്തില്‍ രാജി സമര്‍പ്പിച്ച് CFO. സ്‌പൈസ് ജെറ്റിന് 789 കോടി രൂപയുടെ അറ്റനഷ്ടം നേരിട്ടതിനെ തുടർന്ന് എയർലൈനിന്‍റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സഞ്ജീവ് തനേജയാണ് ബുധനാഴ്ച രാജിവച്ചത്.
2021 ജൂൺ 30ന് അവസാനിച്ച പാദത്തിൽ സ്‌പൈസ്‌ജെറ്റ് എയർലൈൻസ് 789 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഉയർന്ന ഇന്ധനവിലയും രൂപയുടെ മൂല്യത്തകർച്ചയുമാണ് നഷ്ടത്തിന്‍റെ മുഖ്യ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
റിപ്പോർട്ട് ചെയ്ത പാദത്തിലെ മൊത്ത വരുമാനം മുൻ വർഷം ഇതേ പാദത്തിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്നതായിരുന്നു. അതായത്, 1,266 കോടി രൂപയിൽ നിന്ന് 2,478 കോടി രൂപയായിരുന്നു വരുമാനം. അതേസമയം, ഇതേ കാലയളവിലെ പ്രവര്‍ത്തന ചിലവ് വളരെ കൂടുതല്‍ ആയിരുന്നു. പ്രവർത്തന ചെലവ് 1,995 കോടി രൂപയിൽ നിന്ന് 3,267 കോടി രൂപയായി വര്‍ദ്ധിച്ചിരുന്നു.
പ്രവർത്തന ചെലവ് ഏറെ വര്‍ദ്ധിച്ച സാഹചര്യത്തിലും എയർലൈൻ അതിന്‍റെ നെറ്റ്‌വർക്കിലേക്ക് പുതിയ സ്ഥലങ്ങള്‍ ചേർക്കുന്നത് തുടർന്നു. കൂടാതെ, എയര്‍ലൈന്‍ പാട്ടത്തിനെടുത്ത വിമാനങ്ങളുടെ ലൈസന്‍സ് റദ്ദാക്കല്‍ അടക്കം പല നടപടികളും അടുത്തിടെ സംഭവിച്ചിരുന്നു. ഇതെല്ലാം എയർലൈന്‍സിന്‍റെ പ്രവര്‍ത്തന ചിലവ് കൂട്ടുകയും നഷ്ട കണക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...