ലൈംഗിക അടിമകളാവാൻ വിസമ്മതിച്ച പെൺകുട്ടികളെ ജീവനോടെ കത്തിച്ച് ഐഎസിന്‍റെ കൊടുംക്രൂരത

Last Updated : Jun 7, 2016, 02:27 PM IST
ലൈംഗിക അടിമകളാവാൻ വിസമ്മതിച്ച പെൺകുട്ടികളെ ജീവനോടെ കത്തിച്ച് ഐഎസിന്‍റെ കൊടുംക്രൂരത

മൊസൂൾ ∙ ലൈംഗിക അടിമകളാവാൻ വിസമ്മതിച്ച 19 യസീദി പെൺകുട്ടികളെ ഐഎസ് ഭീകരർ  ജീവനോടെ കത്തിച്ചതായി  റിപ്പോർട്ട്. കഴിഞ്ഞ വ്യാഴാഴ്ച  മൊസൂളിലായിരുന്നു ഐഎസിന്‍റെ കൊടുംക്രൂരത അരങ്ങേറിയത്. പെൺകുട്ടികളെ ഇരുമ്പുകൂട്ടിലടച്ച ശേഷമാണ് ജീവനോടെ തീകൊളുത്തിയതെന്ന് എആർഎ ന്യൂസ് റിപ്പോർട്ട് ചെയ്തത്.

നൂറുക്കണക്കിനാളുകളുടെ മുന്‍പില്‍ വെച്ചാണ് ഐഎസ് ഭീകരരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ വിസമ്മതിച്ച പെൺകുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയത്. ഈ ക്രൂരകൃത്യത്തെ ആരും എതിർത്തില്ലെന്നും ദൃക്സാക്ഷി പറഞ്ഞു.

Trending News