ഹൃദയം തകരുന്നു: സഹായം വേണം ലോകത്തിനോട് ഇന്ത്യക്കായി അഭ്യർഥിച്ച് ഗ്രേറ്റ തൻബർഗ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,46,786 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്

Written by - Zee Malayalam News Desk | Last Updated : Apr 25, 2021, 11:56 AM IST
  • രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സമഗ്രമായ പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്
  • 25 ലക്ഷം ആക്ടീവ് കേസുകളാണ് നിലവിൽ
  • കുറഞ്ഞത് 2624 മരണങ്ങളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്.
  • ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധ​യു​ടെ തീ​വ്ര​ത വെ​ളി​പ്പെ​ടു​ത്തു​ന്ന സ്‌​കൈ ന്യൂ​സി​ന്‍റെ റി​പ്പോ​ര്‍​ട്ടും ഗ്രെ​റ്റ പ​ങ്കു​വ​യ്ക്കു​ന്നു.
ഹൃദയം തകരുന്നു: സഹായം വേണം ലോകത്തിനോട് ഇന്ത്യക്കായി അഭ്യർഥിച്ച് ഗ്രേറ്റ തൻബർഗ്

സ്റ്റോ​ക്ക്ഹോം: രാജ്യത്ത് കോവിഡ് (Covid19) വ്യാപനം രൂക്ഷമായതോടെ ഇന്ത്യക്ക് സഹായം നൽകണമെന്ന ആവശ്യവുമായി സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻ ബർഗ്. ഇന്ത്യക്ക് അവസ്ഥ രൂക്ഷമായെന്നും അന്താരാഷ്ട്ര സമൂഹം ഇന്ത്യക്ക് ആവശ്യമായ സഹായം വേണമെന്നും ഗ്രേറ്റ ട്വിറ്ററിൽ ആവശ്യപ്പെട്ടു.

'ഇ​ന്ത്യ​യി​ലെ സ​മീ​പ​കാ​ല സം​ഭ​വ വി​കാ​സ​ങ്ങ​ള്‍ ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്. ആ​ഗോ​ള സ​മൂ​ഹം മു​ന്നോ​ട്ടു​വ​രു​ക​യും ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ല്‍​ക​ണം'-​ഗ്രെ​റ്റ (Greta Thunberg) ട്വീ​റ്റ് ചെ​യ്തു. ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധ​യു​ടെ തീ​വ്ര​ത വെ​ളി​പ്പെ​ടു​ത്തു​ന്ന സ്‌​കൈ ന്യൂ​സി​ന്‍റെ റി​പ്പോ​ര്‍​ട്ടും ഗ്രെ​റ്റ പ​ങ്കു​വ​യ്ക്കു​ന്നു.

ALSO READ:Covid Second Wave: ദിനംപ്രതി ഉയർന്ന് രാജ്യത്തെ മരണനിരക്ക്; 2,767 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു

 
 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,46,786 കോവിഡ് (Covid) കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 25 ലക്ഷം ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്.
1,89,544 മരണങ്ങളാണ് ഇത് വരെ കോവിഡ് ബാധിച്ച് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ കുറഞ്ഞത് 2624 മരണങ്ങളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സമഗ്രമായ പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ഇതിനായി വിദേശ രാജ്യങ്ങളിൽ നിന്നും ഒാക്സിജൻ ഇറക്കുമതി ചെയ്യാനായുള്ള തീരുമാനവും എടുത്തിട്ടുള്ളു. ഇതിനായി ക്രയോജനിക് ടാങ്കറുകൾ സിംഗപ്പൂരിൽ നിന്നും എത്തിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News