ലാന്‍ഡിങ്ങിനിടെ യാത്രക്കാരൻ എമര്‍ജന്‍സി വാതില്‍ തുറന്നു; 9 പേര്‍ ആശുപത്രിയിൽ

In South Korea the passenger opened the emergency door: വാതില്‍ പെട്ടെന്നു തുറന്നതോടെ  ചിലർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു.

Written by - Zee Malayalam News Desk | Last Updated : May 26, 2023, 06:01 PM IST
  • A321-200 എന്ന വിമാനം ദേഗു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങിനു തയ്യാറെടുക്കുന്നതിനിടെയാണ് യാത്രക്കാരന്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത്.
  • വാതില്‍ പെട്ടെന്ന തുറന്നതോടെ യാത്രക്കാർ ഭയന്നു.
ലാന്‍ഡിങ്ങിനിടെ യാത്രക്കാരൻ എമര്‍ജന്‍സി വാതില്‍ തുറന്നു; 9 പേര്‍ ആശുപത്രിയിൽ

എഷ്യാന എയര്‍ലൈന്‍സിന്റെ വിമാനം ലാൻഡി​ഗിന് ഒരുങ്ങുന്നതിനിടെയാണ് സംഭവം. വിമാനം സുരക്ഷിതമായി താഴെ ഇറക്കിയെങ്കിലും വാതില്‍ തുറന്നതോടെ ശ്വാസതടസ്സവും മറ്റും അനുഭവപ്പെട്ട യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 200 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും മറ്റ് പറയത്തക്ക വിധമുള്ള പരിക്കുകളൊന്നുമില്ല. A321-200 എന്ന വിമാനം ദേഗു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങിനു തയ്യാറെടുക്കുന്നതിനിടെയാണ് യാത്രക്കാരന്‍  വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത്. റണ്‍വേയില്‍ നിന്ന് ഏകദ്ദേശം 200 മീറ്റര്‍ ഉയരത്തിലായിരുന്നു വിമാനം.

വാതില്‍ പെട്ടെന്ന തുറന്നതോടെ യാത്രക്കാർ ഭയന്നു. കൂടാതെ ചിലർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു.വിമാനം ലാൻഡ് ചെയ്ത ഉടൻ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒമ്പതു പേരാണ് ആശുപത്രിയില്‍ ചികിത്സയിലെന്നാണ് സൗത്ത് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ലാൻ​ഡിങിനിടെ വാതിൽ തുറന്ന യാത്രക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നാണ് അധികൃതർ അറിയിച്ചത്.

ALSO READ: ജംഷേദ്പുരിലേക്ക് കടക്കാനായി റെയിൽവേസ്റ്റേഷനിൽ എത്തി; കയ്യോടെ പിടികൂടി ആർപിഎഫ്

നീതി ആയോ​ഗ് ദേശീയ ആരോ​ഗ്യ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്

2020- 21 കോവിഡ് വർഷത്തെ നീതി ആയോ​ഗിന്റെ വാർഷിക ആരോ​ഗ്യ സൂചികയിൽ കേരളം ഒന്നാം സഥാനത്ത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളം ഒന്നാം സ്ഥാനവും തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ഒന്നും രണ്ടും സ്ഥാനങ്ങളും നേടി.  ത്രിപുര ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ മുന്നിൽ എത്തിയപ്പോൾ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഡൽഹി എറ്റവും അവസാനത്തേക്ക് വീണെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്‌തു.

കോമ്പോസിറ്റ് സ്കോറിങ്ങ് രീതി( 24 ആരോ​ഗ്യ സൂചകങ്ങൾ ഉൾക്കൊള്ളുന്ന) ഉപയോ​ഗിച്ച് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ആരോ​ഗ്യ സൂചിക കണക്കാക്കുന്ന രീതി 2017ലാണ് നീതി ആയോ​ഗ് ആരംഭിക്കുന്നത്. ലോക ബാങ്കിന്റെയും കേന്ദ്ര ആരോഗ്യ– കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും പരസ്പര സഹകരണത്തോടെയാണ് ഇത് ആരംഭിച്ചത്. അഞ്ചാമത്തെ സൂചികാ റിപ്പോർട്ടാണ് നിലവിൽ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ 2022 ഡിസംബറിൽ പുറത്തു വിടേണ്ട കണക്കുകൾ ഇതുവരെ ഔദ്യോ​ഗികമായി നീതി ആയോ​ഗ് പുറത്തുവിട്ടിട്ടില്ല.

 നീതി ആയോ​ഗ് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും റാങ്കുകൾ നിശ്ചയിക്കുന്നത് ഓരോ വർഷവുമുള്ള പുരോ​ഗതിയുടെയും മുഴുവനായുള്ള പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ്.  19 വലിയസംസ്ഥാനങ്ങൾ, 8 ചെറിയ സംസ്ഥാനങ്ങൾ, 8 യൂണിയൻ ടെറിട്ടറികൾ എന്നിങ്ങനെ തിരിച്ചാണ് റാങ്കുകൾ തീരുമാനിക്കുന്നത്. 19 വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം, തമിഴ്‌നാട്, തെലങ്കാന എന്നിവ ആദ്യ 3 സ്ഥാനങ്ങൾ നേടി. ഉത്തർപ്രദേശും (18) ബിഹാറുമാണ് (19) അവസാന സ്ഥാനങ്ങളിൽ എത്തിയിരിക്കുന്നത്. ചെറിയ സംസ്ഥാനങ്ങളിൽ ത്രിപുര, സിക്കിം, ​ഗോവ എന്നിവ ആദ്യ സ്ഥാനത്തു വന്നപ്പോൾ മണിപ്പൂർ അവസാനസ്ഥാനത്തേക്ക് നിലതെറ്റി. യൂണിയൻ ടെറിട്ടറികളിൽ ലക്ഷദ്വീപിനാണ് ഒന്നാം സ്ഥാനം. ഡൽഹിയാണ് അവസാനം. മുൻ വർഷങ്ങളിൽ വന്ന പട്ടികകളിലും കേരളം തന്നെയായിരുന്നു ഒന്നാമത്.

അതേസമയം കോഴിക്കോട് വ്യാപാരിയെ കൊല്ലപ്പെട്ട കേസിൽ പ്രതികളെ പോലീസ് പിടികൂടി. പോലീസ് അന്വേഷണത്തിൽ മരിച്ച സിദ്ധിക്കാണ് ഹോട്ടലിൽ ആദ്യം റൂം എടുത്തതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. സിദ്ധിക്കിന്റെ കുടുംബം കാണുന്നില്ലെന്നു പറഞ്ഞു നൽകിയ പരാതിയാണ് കൊലപാതകം നടന്ന വിവരം പുറം ലോകത്ത് എത്തിക്കുന്നത്. പ്രതികളായ ഷിബിലിയെയും ഫർഹാനെയും ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് പിടി കൂടുന്നത്. 

=

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News